»   » ഭാവനയ്ക്ക് നല്ല ഭാവനയുണ്ട്, നല്ല ഭാവിയും വേണ്ടേ..?

ഭാവനയ്ക്ക് നല്ല ഭാവനയുണ്ട്, നല്ല ഭാവിയും വേണ്ടേ..?

Posted By:
Subscribe to Filmibeat Malayalam
മലയാളസിനിമയിലെ കുസൃതിയായ ഭാവനയുടെ ഭാവിയെപറ്റി ആശങ്കപ്പെടാനൊന്നും ആയിട്ടില്ല. ഭാവന സമ്പന്നമായി ചിന്തിച്ചുകൂട്ടുമ്പോള്‍ ചിരപരിചിതമായ സംഭവകഥകളും കൂടി ഭാവനയില്‍ കാണണമെന്നേ പറയാനുള്ളൂ. എം.ടി, ഹരിഹരന്‍ ടീമിന്റെ എഴാമത്തെ വരവില്‍ ഇരുത്തം വന്ന ഭര്‍തൃമതിയായി എത്തുന്ന ഭാവന ഭാവിജീവിതത്തെ കുറിച്ചും വരാന്‍ പോകുന്ന കഥാപാത്രങ്ങളെ ഓര്‍ത്തും ചില പ്രതീക്ഷകളിലാണ്.

പ്രതീക്ഷകളാണല്ലോ നമുക്ക് മുമ്പിലുള്ള പടവുകള്‍ അതുകൊണ്ട് അതൊക്കെ നല്ലകാര്യം തന്നെ. വിവാഹശേഷവും അഭിനയിക്കും എന്നാണ് ഭാവന ഇപ്പോള്‍ ഭാവനയില്‍ കാണുന്നത്. വിവാഹത്തെ കുറിച്ച് ആലോചിച്ച് തുടങ്ങിയതുമുതല്‍ ചെയ്തുവരുന്ന അഭിനയജീവിത്തെകുറിച്ച് ഉത്കണ്ഠയുണ്ടാകും ഏതൊരു മലയാളിനടിക്കും അപ്പോള്‍ ഒരു മുഴം മുമ്പേ എറിയും.

ഭാവനയ്ക്ക് മുമ്പും വീമ്പു പറഞ്ഞ് വിവാഹജീവിതം വരിച്ച ഒട്ടേറെ പേരുണ്ടിവിടെ ഒരുപക്ഷേ ഭാവനയെക്കാള്‍ കൂടുതല്‍ ജീവിതത്തില്‍ ഗട്ട്‌സുള്ള അഭിനേത്രികള്‍. ഏറ്റവും പുതിയ ഉദാഹരണമാണ് 365 ദിവസത്തെ ദാമ്പത്യജീവിത്തിന് വിരാമമിടാന്‍ തീരുമാനിച്ച മംമ്ത മോഹന്‍ദാസ്.

വിവാഹം ജീവത്തിന്റെ ഒരുഭാഗം മാത്രമാണെന്നും അഭിനയം പ്രൊഫഷനാണെന്നും തുടര്‍ന്നും ഇവിടെയുണ്ടാകുമെന്നും പറഞാണ് മംമ്ത താലിക്കു കഴുത്തുനീട്ടിയത്, മമ്ത നല്ല വേഷങ്ങള്‍ നിരവധി ചെയ്യുകയും ചെയ്തു വിവാഹനന്തരം. എന്തുചെയ്യാം അത്രയ്ക്ക് വിശാല മനസ്‌ക്കതയില്ലായ്മയോ എന്തോ പ്രജിത്തിന് മമ്തയ്ക്കും ഇപ്പോള്‍ രണ്ടുവഴി.

ജ്യേതിര്‍മയിയും അഭിനയജീവിതത്തിലേക്ക് തിരിച്ചുവരികയും വിവാഹജീവിത്തിനോട് വിടപറയുകയും ചെയ്തകാര്യം അറിയാമല്ലോ. അഭിനയത്തെ കുറിച്ച് തല്കാലം ചിന്തിക്കുന്നില്ല എന്നു പറഞ്ഞു വിവാഹജീവിത്തിലേക്ക് പോയവരൊക്കെ കുടുംബവുമായി സ്വസ്ഥമാണ്. ചിലരൊക്കെ ഇടയ്ക്ക് തിരിച്ചുവന്ന് മുഖം കാണിച്ച് മടങ്ങുന്നുന്നുണ്ടെങ്കിലും കാര്‍ത്തിക, ഗോപിക, ദിവ്യഉണ്ണി, നവ്യനായര്‍, എറ്റവുമൊടുവില്‍ സംവൃത. അതുകൊണ്ട് മുന്‍വിധികള്‍ വേണ്ടായെന്ന് മാത്രം.

ഭാവനയുടെ കഴിവുകള്‍ അംഗീകരിക്കുന്ന വിശാലമനസ്സുള്ള കൂട്ടുതന്നെ കിട്ടട്ടെയെന്ന് മാത്രം ചിന്തിക്കാം. ക്രിക്കറ്റ് കളിപഠിച്ച് സെലിബ്രിറ്റി ക്രിക്കറ്റില്‍ അമ്പാസിഡറായ ഭാവന ഇപ്പോള്‍ നല്ല വായനക്കാരി കൂടിയാണത്രേ, ഏറ്റവും ഒടുവില്‍ വായിച്ചുകൊണ്ടിരിക്കുന്നത് എം.ടിയുടെ രണ്ടാമൂഴം...

എംടി-ഹരിഹരന്‍ ടീമിന്റെ അടുത്ത പ്രൊജക്ടായി അറിയിപ്പു വന്ന രണ്ടമൂഴത്തിലെ ഒരു വേഷം മഹാഭാരതത്തിന്റെ അന്തഃപുരത്തിലൊരു റാണി അതൊന്നും മോഹിച്ചിട്ടല്ലങ്കിലും ഏഴാമത്തെ വരവിലെ പക്വത അതിനൊരുവഴിതുറന്നാല്‍ അതില്‍പരം ആനന്ദലബ്ദിക്കിനിയെന്തുവേണം. വായിച്ചു വളരാനും വളര്‍ന്ന് വലുതാകാനും ഭാവനയ്ക്കു സാധിക്കട്ടെ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam