»   » ഭാവന അനൂപുമായി വിവാഹ ശേഷം വീണ്ടും ഒന്നിക്കും

ഭാവന അനൂപുമായി വിവാഹ ശേഷം വീണ്ടും ഒന്നിക്കും

Posted By:
Subscribe to Filmibeat Malayalam

ഭാവന വിവാഹിതയാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് ആദ്യം അറിയേണ്ടിയിരുന്നത് ഇനി അഭിനയത്തിലേക്ക് തിരുച്ചു വരുമോ എന്നായിരുന്നു. പലരും അങ്ങനെ പറഞ്ഞ് പോയി. ചിലര്‍ തിരിച്ചു വന്നു. ഭാവനയോ? ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുന്ന സിനിമയുടെ ഷൂട്ടിങ് വിവാഹ ശേഷം തുടങ്ങുമെന്ന് ഭാവന അറിയിച്ചു കഴിഞ്ഞു.

ആംഗ്രി ബേബീസ് ഇന്‍ ലവ് എന്നാണ് ചിത്രത്തിന്റെ പേര്. അനൂപ് മേനോനുമൊന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തന്റെ വിവാഹം കഴിഞ്ഞതിനു ശേഷം ഓഗസ്തില്‍ തുടങ്ങുമെന്നാണ് നടി അറിയിച്ചത്. ട്രിവാഡ്രം ലോഡ്ജിലാണ് ഈ താരജോഡികള്‍ ആദ്യം ഒന്നിച്ചത്. കോമഡിക്ക് പ്രധാന്യം നല്‍കി കൊണ്ട് സജി സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Angry Babies iIn Love

അനൂപ് മേനോന്റെ കഥയ്ക്ക് തിരക്കഥ എഴുതുന്നത് കൃഷ്ണന്‍ പൂജപ്പുരയാണ്. പ്രണയിക്കുന്നവര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്ന സമ്പ്രദായത്തോട് തനിക്ക് താല്‍പര്യമില്ലെന്നും വിവാഹം ഗുരുവായൂരില്‍ വച്ചാണ് നടക്കുന്നതെന്നും കഴിഞ്ഞ ദിവസം ഭാവന അറിയിച്ചിരുന്നു. എന്നാല്‍ പ്രണയ വിവാഹമാണോ, വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണോ നടക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ താരം ഒന്നും വിട്ടു പറഞ്ഞിട്ടില്ല.

English summary
Actress Bhavana said that, her next film Angry Babies In Love's shooting will start after marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam