»   » തടിക്കുറയ്ക്കാന്‍ അനുഷ്കയ്ക്ക് മാത്രമല്ല തനിക്കും കഴിയുമെന്ന് തെളിയിച്ച് പ്രമുഖ നടി!

തടിക്കുറയ്ക്കാന്‍ അനുഷ്കയ്ക്ക് മാത്രമല്ല തനിക്കും കഴിയുമെന്ന് തെളിയിച്ച് പ്രമുഖ നടി!

By: Teresa John
Subscribe to Filmibeat Malayalam

നടിമാര്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് ശരീര സൗന്ദര്യം സംരക്ഷിക്കുകയെന്നത്. എന്നാല്‍ സിനിമയ്ക്ക് വേണ്ടി ശാരീരിക മാറ്റം വരുത്തുന്നതിന് മടിയില്ലാത്ത നടിമാരും ഇക്കൂട്ടത്തിലുണ്ട്.

'റോജ' സുന്ദരി മധു ഇനി ടെലിവിഷന്‍ സീരിയലിലും! അഭിനയിക്കാനൊരുങ്ങുന്നത് ബാഹുബലിയില്‍!!

നടി അനുഷ്‌ക ഷെട്ടിയാണ് സിനിമയ്ക്ക് വേണ്ടി തടി കൂട്ടുകയും വീണ്ടും മറ്റ് സിനിമയ്ക്ക് വേണ്ടി തടി കുറയ്ക്കുകയും ചെയ്തത്. അനുഷ്‌കക്ക് പിന്നാലെ മറ്റൊരു നടി കൂടി പൊണ്ണ തടിയില്‍ നിന്നും മെലിഞ്ഞ് സുന്ദരിയായി തിരിച്ചെത്തിയിരിക്കുകയാണ്.

സിനിമയ്ക്ക് വേണ്ടിയുള്ള കഷ്ടപ്പാട്

സിനിമയ്ക്ക് വേണ്ടി ശാരീര മാറ്റം വരുത്താന്‍ നടന്മാരെ പോലെ നടിമാരും തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ ഏറെ വെല്ലുവിളി നിറഞ്ഞ ഇത് എല്ലാവര്‍ക്കും സാധിക്കില്ലെങ്കിലും കഠിനമായിട്ടുള്ള പ്രയത്നമാണ് പലരുടെയും വിജയത്തിന് പിന്നില്‍.

നടി ഭൂമി പെഡ്‌നേക്കര്‍

ബോളിവുഡ് നടിയാണ് ഭൂമി പെഡ്‌നേക്കര്‍. യഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമകളില്‍ അസിസ്റ്റന്‍ഡ് കാസിറ്റിങ് ഡയറക്ടറുടെ ജോലിയിലുടെയാണ് ഭൂമി സിനിമയിലേക്കെത്തുന്നത്.

നടിയുടെ അരങ്ങേറ്റം

' ഡം ലഗാ കെ ഹെയ്‌സ' എന്ന ചിത്രത്തിലുടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ തൊണ്ണൂറ് കിലോ ഭാരമുള്ള പെണ്‍കുട്ടിയുടെ വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ തടി കൂട്ടുകയായിരുന്നു ഭൂമി നേരിട്ട വെല്ലുവിളി

ഭൂമിയുടെ തടിക്കുറയ്ക്കല്‍

സിനിമയിലെ അഭിനയിത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരം നടിക്ക് ലഭിച്ചിരുന്നു. എന്നാല്‍ സിനിമയ്ക്ക് ശേഷം തടിക്കുറയ്ക്കുന്നതായിരുന്നു മറ്റൊരു വെല്ലുവിളി. കഠിന പ്രയത്‌നത്തിലുടെ ഭൂമി അത് നേടിയെടുക്കുകയായിരുന്നു.

ഡയറ്റ്

ഭക്ഷണശൈലി പൂര്‍ണമായും മാറ്റിയാണ് ഭുമി തടിക്കുറച്ചത്. വെജിറ്റബിള്‍ സാലഡുകള്‍ കൂടുതല്‍ കഴിച്ചു. പഞ്ചസാര, എണ്ണ, മൈദ , പലഹാരങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കി. 50 മില്ലിയോളം കറ്റാര്‍വാഴ സത്ത് ദിവസവും വെറും വയറ്റില്‍ കഴിക്കാനും തുടങ്ങി.

ഭക്ഷണക്രമം

ഭൂമിയുടെ പ്രാതല് മൂന്ന് മുട്ടയുടെ വെള്ളയും ഗോതമ്പ് ബ്രഡുമായിരുന്നു. ഉച്ചയ്ക്ക് റൊട്ടിയും പച്ചക്കറികളും കഴിക്കും. മോര് നന്നായി കഴിക്കും, ഭക്ഷണത്തിന് പുറമെ വ്യായമത്തിനാണ് കൂടുതല്‍ സമയവും ചിലവഴിക്കുക.

English summary
Bhumi Pednekar followed this diet to lose weghit
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam