Don't Miss!
- News
'കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; ജനുവരി 30ന് വമ്പന്‍ പരിപാടി...' വിശദീകരണം ഇങ്ങനെ
- Technology
വീണ് പോയവരെ വാഴ്ത്തുന്ന നാട്; ഒരു കോടിയിലധികം യൂസേഴ്സുമായി കേരളത്തിൽ വിഐ ഒന്നാമത്
- Lifestyle
ഏഴു ജന്മപാപങ്ങളില്‍ നിന്ന് മോചനം നല്‍കും സൂര്യ സപ്തമി; ശുഭമുഹൂര്‍ത്തവും പൂജാവിധിയും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
സമാന്തയുടെ സൗന്ദര്യത്തില്‍ വണ്ടറടിച്ച് പേളി മാണി, എനിക്ക് മാത്രം തോന്നുന്നതാണോ ഇതൊക്കെ..
മാലിദ്വീപില്‍ ലോക്ക് ഡൗണിന് ശേഷമുള്ള അവധിക്കാലം ആഘോഷിക്കുകയാണ് സമാന്ത റുത്ത്പ്രഭുവും ഭര്‍ത്താവ് നാഗ ചൈതന്യ അക്കിനേനിയും. ജൊവാലി മാല്‍ഡിവീസ് എന്ന ബീച്ച് വില്ലയില്‍ നിന്നുള്ള സുന്ദരമായ കാഴ്ചകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് ആരാധകരെയും കൊതിപ്പിയ്ക്കുകയാണ് താരം. ബീച്ച് പശ്ചാത്തലത്തിലുള്ള കാഴ്ചകള്‍ അത്രയേറെ മനോഹരമാണ്. എന്നാല്‍ പേളി മാണി ശ്രദ്ധിച്ചത് മാല്‍ഡിവീസിലെ ആ മനോഹരമായ കാഴ്ചയിലല്ല, ആ പശ്ചാത്തലത്തിലുള്ള സമാന്തയുടെ ചിത്രങ്ങളിലാണ്.
കടലിന്റെ മനോഹര കാഴ്ച എന്ന് പറഞ്ഞുകൊണ്ട് സമാന്ത ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചു, അത് കണ്ട് വണ്ടറടിച്ച പേളി മാണി എഴുതി, 'ആ കാഴ്ചകളെ കുറിച്ചല്ലാതെ, സമാന്തയുടെ സൗന്ദര്യത്തെ കുറിച്ചോര്‍ത്ത് അത്ഭുതപ്പെടുന്നത് ഇവിടെ ഞാന്‍ മാത്രമായിരിക്കുമോ' എന്ന്. അല്ല ഞാനും ഞാനും അങ്ങനെ ചിന്തിയ്ക്കുന്നു എന്ന് പേളിയുടെ കമന്റിന് മറുപടിയുമായി ചിലര്‍ എത്തി. പതിനാല് ലക്ഷത്തില്‍ അധികം ലൈക്കുകള്‍ കിട്ടിയ ചിത്രത്തിന്, നടിയുടെ സൗന്ദര്യത്തെ വര്‍ണിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്.

ഗര്‍ഭിണിയായ പേളി മാണിയും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. തന്റെ ഗര്‍ഭകാല വിശേഷങ്ങളും മറ്റും ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്യുകയും നിമിഷ നേരം കൊണ്ട് അതെല്ലാം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് മനോഹരവും രസകരവുമായ ക്യാപ്ഷനുകള്‍ നല്‍കുന്നതിലും പേളി മുന്നിലാണ്. ലുഡോ എന്ന ബോളിവുഡ് ചിത്രമാണ് ഏറ്റവുമൊടുവില്‍ പേളി മാണിയുടേതായി പുറത്തിറങ്ങിയത്. ഇനി പ്രസവാനന്തരം സിനിമയിലും ടെലിവിഷന്‍ ലോകത്തും പേളി സജീവമാവും എന്നാണ് ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത്. വെള്ളിവെളിച്ചത്തില്‍ നിന്ന് വിട്ടു നില്ക്കുകയാണങ്കിലും സമൂഹ്യ മാധ്യമത്തില്‍ നിറതാരമാണ് പേളി.

സമാന്തയാവട്ടെ ലോക്ക് ഡൗണ്‍ കാലം വളരെ അധികം ഉപകാരപ്രദമാക്കുകയായിരുന്നു. വിവാഹ ശേഷവും സിനിമയില്‍ സജീവമായി തുടരുന്ന താരം, പക്ഷെ വിവാഹ ശേഷം സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സെലക്ടീവാണ്. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി സിനിമകള്‍ ചെയ്യുന്നില്ല എന്ന് ഉറപ്പിച്ച സമാന്ത, നല്ല സിനിമകളുടെ ഭാഗമായി തുടരും എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന വിവരം. ലോക്ക് ഡൗണ്‍ കാലത്ത് കൃഷിപ്പണിയിലായിരുന്നു സമാന്തയയുടെ ശ്രദ്ധ മുഴുവന്‍. ആരാധകര്‍ക്ക് പ്രചോദനമാവും വിധമുള്ള ഫോട്ടോകളും സന്ദേശങ്ങളും സമാന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി