»   » ബിഗ്ബജറ്റ് ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍

ബിഗ്ബജറ്റ് ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍

Posted By: Raghu
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/big-budget-movie-malayala-cinema-2-104388.html">Next »</a></li></ul>

വലിയ ബഡ്ജറ്റില്‍ തിയറററുകളിലെത്തി പരാജയമേറ്റുവാങ്ങുന്ന ചിത്രങ്ങളുടെ ഉത്തരവാദിത്വം ആര്‍ക്കാണ്? അല്ലെങ്കില്‍ കാരണക്കാര്‍ ആരാണ്? വളരെ ലളിതമായി തന്നെ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന എല്ലാവര്‍ക്കും ഇതിനുള്ള ഉത്തരം അറിയാം. വര്‍ഷങ്ങളായി ഓര്‍മ്മതെറ്റുപോലെ അടച്ചുവെക്കുന്ന കാര്യങ്ങള്‍ അതേ പടി ആവര്‍ത്തിക്കുന്നു. ഒടുവില്‍ ഒരു വിജയം കൊയ്താല്‍ താര ചിത്രം വിജയിച്ചു.

വിജയത്തിന്റെ അഭിമാനം കയ്യാളുന്നവര്‍ എന്തുകൊണ്ടാണ് പരാജയത്തിന്റെ മാറാപ്പ് അടുപ്പിക്കാത്തത്? വീണ്ടും തങ്ങളുടെ ശാഠ്യങ്ങളുമായി മുന്‍പേ നടക്കുന്നത്? ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല. മറിച്ച് പുതിയ ചെറിയ സിനിമകളും അവയ്ക്ക് അര്‍ഹതപ്പെട്ട വിജയവുമാണ് ഈ വിഷയത്തിന്റെ നേര്‍സാക്ഷ്യം.

കുറേ കാലമായി മലയാളത്തിലെ ഏതു വലിയ സംവിധായകരും നിര്‍മ്മാതാക്കളും കഥയുമായി നേരെ ചെല്ലുന്നത് താരങ്ങളുടേയും സൂപ്പര്‍താരങ്ങളുടേയും അടുത്തേക്കാണ്. ഇതിന് അപവാദമായി വിരലിലെണ്ണാവുന്ന ചിലര്‍ കണ്ടേക്കാം അവരുടെ സിനിമകളെല്ലാം ഏതെങ്കിലും തരത്തില്‍ ശ്രദ്ധേയവുമാണ്. ദിവസവും എത്രയോ കഥകള്‍ കേള്‍ക്കുന്ന താരങ്ങള്‍ സവിസ്തരം കഥ കേട്ട് വ്യക്തമായ നിര്‍ദ്ദേശങ്ങളോടെ യോജിച്ചും വിയോജിച്ചും തങ്ങള്‍ക്കനുകൂലമായി കൂട്ടിചേര്‍ത്തും വിശ്വാസമുള്ളവരെ കൊണ്ട് തിരക്കഥ എഴുതിച്ചും ഇതര താര നിര്‍ണ്ണയങ്ങളില്‍ പോലും ഇടപെട്ടും കൊണ്ടാണ് ഒരോസൂപ്പര്‍ താരപരിവേഷചിത്രങ്ങളും ഉടലെടുക്കുന്നത്.

ഈ സിനിമകള്‍ പരാജയപ്പെടുമ്പോള്‍ താരങ്ങളെ ശപിക്കുന്ന നിര്‍മ്മാതാവും സംവിധായകനും തിരക്കഥാകാരനും വീണ്ടും ഇതേ താരത്തിനടുത്തെത്തുന്നു പുതിയ കഥയുമായി. ആവര്‍ത്തിച്ചാവര്‍ത്തിച്ച് വശം കെട്ടുപോയ ഈ ശീലം ഇന്ന് മലയാളസിനിമയുടെ മുഖമുദ്രയായിരിക്കുന്നു. കാലങ്ങളായി അനുഷ്ഠിച്ചുവരുന്ന ഈ സമ്പ്രദായം പുതിയ തലമുറയിലെ താരങ്ങളും അതിഗംഭീരമായി നിവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവര്‍ കണ്ടു വളര്‍ന്നത് അവരും ശീലമാക്കിയെന്നു മാത്രം.

ഒരു പ്രമേയത്തെ സമകാലിക സാമൂഹ്യ പരിസരത്തില്‍ എത്ര മാത്രം പ്രസക്തമായി അവതരിപ്പിക്കാം പുതുമകളോടെ പ്രേക്ഷകനുമുന്‍പിലെത്തിക്കാം എന്ന ആത്മവിശ്വാസത്തിന്റെ കുറവു കൊണ്ടൊന്നുമല്ല ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. താരാധിപത്യത്തില്‍ വശം കെട്ടുപോയ സിനിമാവ്യവസായത്തിന്റെ ഏറ്റവും വലിയ പാളിച്ചയാണ് തിരുത്താന്‍ കഴിയാത്ത വിധം ശീലിച്ചുപോയ ഈ മുന്‍വിധി.


അടുത്ത പേജില്‍
നമുക്ക് വേണ്ടത് താരങ്ങളെയല്ല

<ul id="pagination-digg"><li class="next"><a href="/features/big-budget-movie-malayala-cinema-2-104388.html">Next »</a></li></ul>
English summary
Who is responsible for the failure of big budget movies in Malayala Cinema?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam