For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മമാർ ഇക്കാര്യം ശ്രദ്ധിക്കണം, ആ നിൽപ്പ് ബുദ്ധിമുട്ടാണ്; കല്യാണം കഴിക്കുന്നവരോട് എലീനയുടെ ഉപദേശം

  |

  ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആണ് എലീന പടിക്കൽ. നടി ആയും അവകാരക ആയുമെല്ലാം എലീന പ്രേക്ഷകർക്ക് പ്രിയങ്കരി ആണ്. ബി​ഗ് ബോസിൽ മത്സരാർത്ഥി ആയും എലീന എത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് എലീന വിവാഹം കഴിച്ചത്. ഏറെനാൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശി ആയ രോഹിത്ത് ആണ് എലീനയുടെ ഭർത്താവ്.

  Also Read: നിർമ്മലിന്റെ ആദ്യ രാത്രിയിൽ കൂടെ കിടന്നത് ഞാനാണ്, രണ്ടു ദിവസം അങ്ങനെ: നടന്റെ പ്രണയവിവാഹത്തെക്കുറിച്ച് ഹരീഷ്

  മുൻപ് ബി​ഗ് ബോസിൽ വെച്ച് തന്റെ പ്രണയത്തെക്കുറിച്ച് എലീന സംസാരിച്ചത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. രോഹിത്തുമായി വർഷങ്ങളായി പ്രണയത്തിലാണെന്നും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ എന്നുമായിരുന്നു എലീന പറഞ്ഞത്. താരത്തിന്റെ ആ​ഗ്രഹം പോലെ വിവാഹം നടക്കുകയും ചെയ്തു. വിവാഹ ശേഷം ഇടയ്ക്ക് തങ്ങളുടെ വിശേഷങ്ങൾ എലീനു പങ്കുവെക്കാറുണ്ട്.

  Also Read: വളർത്തു മകൾക്ക് അഭിമാന നേട്ടം; വികാരഭരിതയായി റോജ; നിങ്ങളാണ് യഥാർത്ഥ അമ്മയെന്ന് ആരാധകർ

  ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് എലീന. 'എനിക്ക് അപ്പന്റെ ക്ഷമയും അമ്മയുടെ മാനേജ്മന്റും എനിക്ക് കിട്ടിയിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും കൂൾ ആണ്. ഞാനൊന്നും ഒന്നുമല്ല അവരുടെ മുന്നിൽ വെച്ച്. ഡ്രസ്സിം​ഗിൽ ആയിക്കോട്ടെ, അവരുടെ ക്യാരക്ടറിൽ അയിക്കോട്ടെ, അവർ അടിച്ച് പൊളിക്കുന്നതിൽ പോലും'

  'ഞാൻ എപ്പോഴും അപ്പയോട് പറയും. എനിക്ക് ഒരിക്കലും അപ്പയെ പോലൊരു ഭർത്താവിനെ കിട്ടില്ല. കാരണം അവർ അത്ര നല്ല കപ്പിൾസ് ആണ്. പക്ഷെ എവിടെ ഒക്കെയോ അഡ്ജസ്റ്റ് ചെയ്ത് റോജു സെറ്റാവുന്നുണ്ട്'

  'തന്റെ കല്യാണത്തിന് സദ്യ കഴിക്കുന്ന വീഡിയോ വൈറലായതിനെക്കുറിച്ചും എലീന സംസാരിച്ചു. രാവിലെ മുതൽ ഡ്രസ് ചെയ്ത് നിൽക്കുകയായിരുന്നു. രാവിലെ ഇറങ്ങുമ്പോൾ ഭക്ഷണം കഴിച്ചിട്ടേ ഇറങ്ങാവൂ. ഈ ഫംങ്ഷൻ എല്ലാം കഴിഞ്ഞ് ഫോട്ടോ ഷൂട്ടും കഴിഞ്ഞ് സദ്യ ഉണ്ണുമ്പോഴേക്കും 1.30 ന് മുഹൂർത്തത്തിന് വീട്ടിൽ കയറണം. അപ്പോൾ തന്നെ 1.15 ആയി'

  'ഇനി ഞാൻ പിടിച്ച് നിൽക്കില്ലെന്ന് പറഞ്ഞ് ഭക്ഷണം കഴിച്ചു. വേ​ഗം കഴിക്കുന്നതിനിടയ്ക്ക് അതിൽ നിന്നൊര് ഉരുള രോഹിത്തിന് കൊടുക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ചേട്ടാ, ആകെ കുറച്ചേ ഉള്ളൂ ഞാനൊന്ന് കഴിച്ച് തീർത്തോട്ടെ എന്ന്'

  'സാധാരണ കല്യാണത്തിന് മുഹൂർത്തത്തിനുസരിച്ച് രാവിലെ മൂന്ന് മണിക്ക് ഒരുക്കും. അമ്മമാർ ഇവർക്ക് രാവിലെ ഒരു ഷേക്ക് എങ്കിലും കൊടുക്കുക. കാരണം പട്ടിണിയായി നിൽക്കുന്ന അവസ്ഥ എന്ന് പറയുന്നത് അവസ്ഥ തന്നെയാണ്. കല്യാണം കഴിക്കുന്നത് വരെ ഇതൊന്നും മനസ്സിലാവില്ല. ഒരു ഫാന്റസി ആണല്ലോ. താലി കെട്ടലും സന്തോഷമൊക്കെ. അത് കഴിഞ്ഞ് ഫോട്ടോയൊക്കെ എടുത്ത് അവർ ഭക്ഷണം കഴിക്കാൻ പോവും. അതിനാൽ കല്യാണം കഴിക്കുന്നതിന്റെ കൂട്ടത്തിൽ തന്നെ ഭക്ഷണവും കഴിക്കുക'

  വിവാഹം കഴിഞ്ഞ ശേഷം ജീവിതത്തിൽ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. രണ്ട് പേരും നല്ല സുഹൃത്തുക്കളാണ്. രണ്ട് പേരും രണ്ട് ദിശയിൽ സഞ്ചരിക്കുന്നതിനാൽ വഴക്ക് പോലും ഉണ്ടാവാറില്ല. തന്റെ കരിയറിന് രോഹിത് വലിയ പിന്തുണ നൽകുന്നുണ്ടെന്നും എലീന പറഞ്ഞു.
  അമൃത ടിവിയിൽ റെഡ് കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു എലീന പടിക്കൽ. നിലവിൽ റിയാലിറ്റി ഷോകളുടെ അവതാരക ആയി എലീന പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്.

  Read more about: alina padikkal
  English summary
  Bigg Boss Fame Alina Padikkal's Advice To Keep In Mind Before Marriage; Shares An Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X