Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്മാര് കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ഈ കാര്യങ്ങൾ കേട്ടാൽ പിന്നെ ആരും പറയില്ല പ്രണവ് വളരെ സിംപിൾ ആണെന്ന്
മലയാളത്തിന്റെ യുവ താരങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് പ്രണവ് മോഹൻലാൽ. മലയാളത്തിലെ സൂപ്പർ താരത്തിന്റെ മകനായി ജനിച്ചിട്ടും യാതൊരു താര ജാടയും ഇല്ലാതെ പെരുമാറുന്ന ഒരു വ്യക്തിയാണ് പ്രണവ് എന്ന് ഷൂട്ടിങ് ലൊക്കേഷനുകളിൽ കൂടെ പ്രവർത്തിച്ചിട്ടുള്ള പലരും പറഞ്ഞിട്ടുണ്ട്. പൊതുവെ മാധ്യമങ്ങൾക്ക് മുന്നിൽ വരാനോ അഭിമുഖങ്ങൾ നൽകാനോ താല്പര്യമില്ലാത്ത വ്യക്തി കൂടിയാണ് പ്രണവ്.
അടുത്തിടെ പ്രണവിന്റെ സ്വാഭാവത്തെപ്പറ്റിയും താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തെപ്പറ്റിയും സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് കൃഷ്ണൻ സംസാരിക്കുകയുണ്ടായി. പ്രണവ് ശാന്തസ്വഭാവക്കാരനാണെന്ന് പലരും പറയാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ കാരണവും വ്യക്തമാക്കി.

" എല്ലാരും പറയാറുണ്ട് അവന് ശാന്ത സ്വഭാവമാണ് ഒരു പായ വിരിച്ചുകൊടുത്താൽ അവിടെ കിടക്കും എന്നൊക്കെ. ഇതൊക്കെ ലാലേട്ടനെ അറിയാത്തതുകൊണ്ടാണ് നിങ്ങൾ ഇതൊക്കെ പറയുന്നത്. ലാലേട്ടൻ ഇതിന് അപ്പുറമാണ്."
ലൊക്കേഷനിൽ എത്ര മോശപ്പെട്ട ഭക്ഷണം കിട്ടിയാലും മോഹൻലാൽ കഴിക്കുമെന്നും എവിടെ വേണമെങ്കിലും കിടന്നുറങ്ങുമെന്നും സുരേഷ് കൃഷ്ണൻ പറയുന്നു.
നാട്ടുകാർ പറയുന്നത് വെറുതെ, അവൻ അങ്ങനെയൊന്നുമില്ല; പൃഥ്വിരാജിന്റെ വിശ്വാസങ്ങളെപ്പറ്റി മല്ലിക
"ലൊക്കേഷനിൽ എവിടെയെങ്കിലും കിടന്നുറങ്ങണമെങ്കിൽ ഉറങ്ങും. ഇപ്പോഴല്ലേ ക്യാരവനൊക്കെ വന്നത്. കാരവാന് ഇല്ലെങ്കിൽ തന്നെ ലാലേട്ടൻ ഒരു ചെറിയ പായ വിരിച്ചിട്ട് അതിലാണ് കിടക്കുന്നത്. പുലി മുരുകന്റെ ഷൂട്ടിംഗ് ലൊക്കേഷനിലൊക്കെ അങ്ങനെയായിരുന്നു."

അറബിയും ഒട്ടകവും പി. മാധവൻ നായരും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ മരുഭൂമിയിൽ ഒരു പായ വിരിച്ചിട്ട് അതിന്റെ അടിയിൽ ഇരുന്നതായും സുരേഷ് കൃഷ്ണ ഓർത്തു.
ഇത്രെയും എളിമയുള്ള ഒരു വ്യക്തിയുടെ മകന് അങ്ങനെയേ പെരുമാറുകയുള്ളുവെന്നും സുരേഷ് കൃഷ്ണൻ പറഞ്ഞു.
മറ്റുള്ളവരെ അടിച്ചമർത്തുന്ന സ്വഭാവം ഉണ്ടായിരുന്നു അദ്ദേഹത്തിന്; മണ്മറഞ്ഞ മഹാനടനെപ്പറ്റി വിധുബാല
" ലാലേട്ടനെ അറിയാത്തവരാണ് അപ്പു അത്രെയും സിംപിൾ ആണെന്ന് പറയുന്നത്. ലാലേട്ടൻ അതിനേക്കാൾ സിംപിൾ ആണ് ". അപ്പുവിന്റെ അമ്മയും അങ്ങനെ തന്നെയാണെന്നും ഇവരെ കണ്ട വളർന്ന അപ്പുവും അങ്ങനെ തന്നെയാണെന്നും സുരേഷ് കൃഷ്ണൻ വ്യക്തമാക്കി.
Recommended Video

അച്ഛനെപ്പോലെ താരം വളരെ സിംപിൾ ആണെങ്കിലും സിനിമയിൽ വലിയ താല്പര്യം ഇല്ലാത്ത വ്യക്തിയാണ് അപ്പുവെന്ന് അദ്ദേഹം പറയുന്നു. പ്രണവ് സിനിമയിൽ എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി. "അപ്പു സിനിമയിൽ ഒരു താല്പര്യവും ഇല്ലാത്ത ആളാണ്. നിർബന്ധിച്ചൊക്കെയാണ് അഭിനയിപ്പിക്കുന്നത്."
താല്പര്യം ഇല്ലാതെ ഇരുന്നിട്ടും കുഞ്ഞാലി മരക്കാറിലും ഹൃദയത്തിലും വളരെ ഗംഭീരമായാണ് താരം അഭിനയിച്ചതെന്ന് സുരേഷ് കൃഷ്ണൻ പറയുന്നു. പ്രണവിന്റെ അഭിനയത്തെപ്പറ്റി പണ്ട് പ്രിയദർശൻ പറഞ്ഞ കാര്യവും അദ്ദേഹം പറയുന്നു.
"പ്രണവ് പ്ലസ് ടൂവിൽ പടിക്കുമ്പോഴാണെന്ന് തോന്നുന്നു. പ്രിയൻചേട്ടൻ എന്നോട് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. പ്രിയൻ ചേട്ടൻ അവന്റെ ഒരു നാടകം കാണാൻ വേണ്ടി പോയി. ഒരു ഇംഗ്ലീഷ് നാടകം.
ഇവന്റെ സ്കൂളിൽ. ലാലേട്ടനും പ്രിയൻ ചേട്ടനും കൂടെയാണ് പോയത്. ആ നാടകം കണ്ടിട്ട് തിരിച്ച് വന്നിട്ട് ഞാൻ ചോദിച്ചു അപ്പുന്റെ നാടകം എങ്ങനെയുണ്ട്. ഇവന്റെ തന്ത ഒന്നും അല്ലടെയ് അതിനേക്കാൾ ഉഗ്രനായിട്ടാണ് ഇവാൻ ചെയ്തിരിക്കുന്നതെന്ന് പ്രിയൻ ചേട്ടൻ പറഞ്ഞു".
കല്യാണിയും അഭിനയം താല്പര്യമിലാതെ നടന്ന കുട്ടിയാണെന്നും ഒരിക്കലും സിനിമയിൽ വരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും സുരേഷ് കൃഷ്ണൻ പറഞ്ഞു.