For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യമാരെ കെട്ടിപ്പിടിച്ച് സങ്കടത്തോടെ ബഷീര്‍; ഫ്രണ്ട്‌സിനൊപ്പം ഗോവയിലേക്ക് യാത്ര നടത്തി ബഷീര്‍ ബഷി

  |

  ബിഗ് ബോസ് താരം ബഷീര്‍ ബഷിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയിയല്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഭാര്യമാരുടെ കൂടെ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസാണ് താരം പങ്കുവെക്കാറുള്ളത്. ഏറ്റവുമൊടുവില്‍ രണ്ടാമത്തെ ഭാര്യ മഷൂറ ഗര്‍ഭിണിയായതും അതുമായിട്ട് വീട്ടിലുണ്ടായ സന്തോഷങ്ങളുമാണ് താരങ്ങള്‍ പങ്കുവെച്ചത്.

  ഇതിനൊപ്പം വീട്ടിലേക്ക് പുതിയതായി ഒരു കാറ് കൂടി വാങ്ങിയ സന്തോഷം ബഷീര്‍ പുറത്ത് വിട്ടിരുന്നു. പുത്തന്‍ കാറില്‍ ഓള്‍ ഇന്ത്യ ട്രിപ്പ് നടത്താനാണ് കുടുംബം തീരുമാനിച്ചിരുന്നത്. എന്നാല്‍ മഷൂറ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ആ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. ഇപ്പോഴിതാ വീട്ടില്‍ നിന്നും മറ്റൊരു യാത്രയ്ക്ക് തുടക്കം കുറിച്ചതിനെ പറ്റിയാണ് ബഷീര്‍ പറയുന്നത്.

  കാറ് വാങ്ങി കഴിഞ്ഞാല്‍ യാത്രകള്‍ക്ക് പ്രധാന്യം കൊടുക്കുമെന്ന് മുന്‍പേ ബഷീര്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ ഇറങ്ങിയതാണെങ്കിലും ഇത്തവണ കുടുംബത്തിന്റെ കൂടെയല്ല. ഭാര്യമാരെ കൂട്ടാതെയുള്ള യാത്രയായത് കൊണ്ട് തന്നെ അതിലുള്ള പരിഭവം ഇരുവരും പ്രകടിപ്പിക്കുന്നുണ്ട്. സുഹാനയെയും മഷൂറയെയും കെട്ടിപ്പിടിച്ച് യാത്ര പോവുന്നതിനെ പറ്റി സംസാരിച്ച് കൊണ്ടാണ് ബഷീര്‍ വീഡിയോ തുടങ്ങുന്നത്. കാറിന്റെ സൗകര്യത്തെ പറ്റിയൊക്കെ ഇടയ്ക്ക് താരം സൂചിപ്പിച്ചു.

  Also Read: ഭര്‍ത്താവ് നടി രേഖയുടെ ഷാളില്‍ തൂങ്ങി, നിര്‍ഭാഗ്യവതിയെന്ന പേര്; അമിതാഭ് ബച്ചന്റെ പ്രണയം പൊളിയാന്‍ കാരണമിത്

  എല്ലാവര്‍ക്കും കൂടി പോവാന്‍ പറ്റാത്തതിന്റെ സങ്കടം പറഞ്ഞെങ്കിലും മകന്‍ സൈഗുവിന് കുറച്ചധികം വിഷമമുണ്ട്. ഡാഡ തിരിച്ച് വരുമ്പോള്‍ കളിപ്പാട്ടങ്ങള്‍ കൊണ്ട് വരണമെന്നുള്ളതാണ് സൈഗുവിന്റെ ആവശ്യം. അതുകൊണ്ട് തന്നെ ഡാഡ എപ്പോള്‍ തിരിച്ചെത്തുമെന്ന് അറിയാനുള്ള ആകാംഷയാണ് സൈഗു പങ്കുവെക്കുന്നത്. അതിനൊപ്പം തനിക്കും ഗോവയിലെ ബീച്ചില്‍ പോവണമെന്ന ആവശ്യം സൈഗു മുന്നോട്ട് വെക്കുന്നുണ്ട്.

  Also Read: ലാലേട്ടനെ പ്രേമിച്ച സുചിത്രയെ കൊല്ലാൻ നടന്ന ഷിമ്മീസുകാരി; എന്നാണ് കേരളത്തിലെ കാമുകിമാർ ലാലിനെ വെറുതെ വിടുക

  അങ്ങനെ ഭാര്യമാരായ സുഹാനയോടും മഷൂറയോടും മക്കളോടുമൊക്കെ യാത്ര പറഞ്ഞാണ് പുതിയ കാറില്‍ ബഷീര്‍ ഗോവയിലേക്ക് യാത്ര പുറപ്പെടുന്നത്. കൂട്ടത്തില്‍ ബഷീറിന്റെ രണ്ട് സുഹൃത്തുക്കളുമുണ്ട്. മുന്നോട്ടുള്ള യാത്രയില്‍ ഷോപ്പിങ്ങ് ചെയ്തതും യാത്രയിലുണ്ടായ കാഴ്ചകളെ കുറിച്ചൊക്കെ ബഷീര്‍ പങ്കുവെച്ചിരുന്നു. അതേ സമയം ഈ യാത്ര തിരിച്ച് വന്നതിനൊപ്പം കുടുംബത്തിന്റെ കൂടെയൊരു യാത്ര ഉണ്ടെന്നും ബഷീര്‍ സൂചിപ്പിച്ചു.

  Also Read: 'ട്വിസ്റ്റ് സംഭവിച്ചത് ഇവിടെ വെച്ച്'; പഴയ വൈറൽ വീഡിയോ കുത്തിപൊക്കി ആരതി, 'പെർഫെക്ട് മാച്ചെ'ന്ന് ആരാധകർ!

  മഷുറ ഗര്‍ഭിണിയായത് കൊണ്ട് വലിയ യാത്രയ്ക്ക് സാധ്യതയില്ലെന്ന് സൂചിപ്പിച്ച താരം മഷൂറയുടെ ഉപ്പയെയും ഉമ്മയെയും കാണാനാണ് പോവുന്നത്. സുഹാനയും മക്കളുമൊക്കെ ചേര്‍ന്നായിരിക്കും യാത്ര. ബഷീര്‍ ഗോവയില്‍ നിന്ന് വരുമ്പോഴേക്കും കുട്ടികളുടെ ഓണം അവധിയാണ്. അതുകൊണ്ട് മാംഗ്ലൂരിലേക്കുള്ള യാത്ര അടിപൊളിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ഇത്ര സങ്കടത്തോടെ യാത്രയ്ക്കിറങ്ങണോന്ന് ബഷീറിനോട് ആരാധകര്‍ പറയുന്നത്.

  എന്തായാലും കുടുംബം എന്നും ഇതുപോലെ സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ ബഷീറിന് സാധിക്കട്ടെ എന്നുള്ള ആശംസകളാണ് വീഡിയോയുടെ താഴെ വരുന്ന കമൻ്റുകളിൽ പറയുന്നത്.

  വീഡിയോ കാണാം

  English summary
  Bigg Boss Fame Basheer Bashi's Goa Travel Video With Friends Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X