For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്രയും കോരിത്തരിപ്പിച്ചിട്ടും എനിക്കൊരു വിഷമം ഉണ്ടായി; കാന്താര സിനിമയിലെ ബോഡി ഷെയിമിങ്ങിനെ കുറിച്ച് മഞ്ജു

  |

  നിരന്തരം സോഷ്യല്‍ മീഡിയ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്ന നടിയാണ് മഞ്ജു പത്രോസ്. പലപ്പോഴും കറുപ്പ് നിറമുള്ളതിന്റെ പേരില്‍ തനിക്ക് പരിഹാസം കേള്‍ക്കേണ്ടി വന്നിരുന്നതായി മഞ്ജു പറഞ്ഞിട്ടുണ്ട്. ഒരുമിച്ചഭിനയിക്കുന്ന സീരിയലിലെ നടി പോലും തന്നോട് ഈ രീതിയില്‍ സംസാരിച്ചതിനെ കുറിച്ച് അടുത്തിടെ നടി വെളിപ്പെടുത്തി.

  ഇപ്പോഴിതാ കാന്താര എന്ന സിനിമ കണ്ടതിന് ശേഷമുള്ള തന്റെ അഭിപ്രായം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. സിനിമയ്ക്ക് ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇന്‍പുട്ട് ആണ് കിട്ടിയതെന്നാണ് മഞ്ജു പത്രോസ് ചോദിക്കുന്നത്. മാത്രമല്ല സിനിമയിലെ നല്ലതിനെ പുകഴ്ത്തി പറയാനും നടി ശ്രമിച്ചിരിക്കുകയാണ്.

  'കാന്താര.. രണ്ടു ദിവസം മുന്‍പ് പോയി ഞാനും എന്റെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു. ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളില്‍ തങ്ങി നില്‍ക്കുന്നു... ഒരു ഡ്രാമ തില്ലര്‍. റിഷഭ് ഷെട്ടി 'ശിവ' ആയി ആടി തിമിര്‍ത്തിരിക്കുന്നു. അദ്ദേഹം തന്നെയാണ് അതിന്റെ കഥ തിരക്കഥ സംവിധാനം എന്നുകൂടി കേട്ടപ്പോള്‍ അത്ഭുതപ്പെട്ട് പോയി. ഓരോ ആര്‍ട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

  Also Read: ജലജയോട് അസൂയ തോന്നി; ഞാനും റഹ്മാനും തമ്മിലെ ബന്ധത്തെ കുറിച്ചുള്ള വാര്‍ത്ത കണ്ട് ചിരിച്ച് പോയെന്ന് രോഹിണി

  അവസാനത്തെ അരമണിക്കൂര്‍ ശിവയായി വന്ന റിഷഭ് കോരിത്തരിപ്പ് ഉണ്ടാക്കി. ശ്വാസം അടക്കിപ്പിടിച്ച് കാണികള്‍ അത് കണ്ടു തീര്‍ക്കും, തീര്‍ച്ച. സിനിമയുടെ എല്ലാ വശങ്ങളും കഥ തിരക്കഥ സംവിധാനം സിനിമാട്ടോഗ്രാഫി കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ എല്ലാം എല്ലാം എടുത്തു പറയാതെ വയ്യ.

  ഇത്രയും മനോഹരമായ ഒരു സിനിമയില്‍ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി.. ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്.. പക്ഷേ എഴുതാതെ വയ്യ.. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു..

  ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു. സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിന്റെ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചു പൊളിക്കാമെന്ന്. അദ്ദേഹത്തിന്റെ മുഖത്ത് അപ്പോള്‍ അല്പം ഈര്‍ഷ്യ പടരുന്നു.. എന്നിട്ട് അദ്ദേഹത്തിന്റെ ഭാര്യയെ നോക്കുന്നു.

  അവര്‍ മറ്റൊരു വശത്ത് നിന്ന് അദ്ദേഹത്തെ വളരെ നിഷ്‌കളങ്കമായി ചിരിച്ചു കാണിക്കുന്നു. അവരുടെ അല്‍പം ഉന്തിയ പല്ലുകള്‍ സിനിമയില്‍ അവിടെ കെട്ടിയിരിക്കുന്ന പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു. ഇത് കണ്ടതും കാണികള്‍ തീയറ്ററില്‍ പൊട്ടിച്ചിരിക്കുന്നു. എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കണ്‍വേ ചെയ്യുന്നത്. ഇത്രയും മനോഹരമായ സിനിമയില്‍ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇന്‍പുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്. അത് അപക്വമായ ഒരു തീരുമാനമായി പോയി...

  ഇത്രയും മനോഹരമായ ഒരു സിനിമയില്‍ അതൊരു ചെറിയ ഭാഗമല്ലേ അതിത്രമാത്രം പറയാനുണ്ടോ എന്ന് നിങ്ങളില്‍ പലരും ചോദിക്കും. ശരിയാണ്, അതൊരു ചെറിയ ഭാഗമാണ് പക്ഷേ അതൊരു ചെറിയ സംഗതിയല്ല. ഇനിയെങ്കിലും, ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും അത് കണ്ട് ചിരിച്ചവരും മനസ്സിലാക്കണം ശരീരം ഒരു തമാശയല്ല അത് ഒരു വ്യക്തിയുടെ സ്വന്തമാണ്.

  അതില്‍ നോക്കി ചിരിക്കാന്‍ അതിനെ കളിയാക്കാന്‍ നമുക്ക് ആര്‍ക്കും അവകാശമില്ല.. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താന്‍ നമുക്ക് ആര്‍ക്കും അവകാശമില്ല സുഹൃത്തുക്കളെ...', എന്നുമാണ് മഞ്ജു പറഞ്ഞ് അവസാനിപ്പിക്കുന്നത്.

  Read more about: manju മഞ്ജു
  English summary
  Bigg Boss Fame Manju Sunichen Opens Up About Kantara Movie Body Shaming Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X