For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനൊരു പെണ്ണിനെയല്ല വേണ്ടത്; പെണ്ണ് കാണലിന് പിന്നാലെ ഡിമാന്‍ഡ് വെക്കും, വിവാഹത്തെ കുറിച്ച് സുചിത്ര പറഞ്ഞത്

  |

  ഇക്കഴിഞ്ഞ ബിഗ് ബോസ് മലയാളത്തിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സുചിത്ര നായര്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയായ സുചിത്ര ബിഗ് ബോസ് വീടിനകത്ത് വലിയ തരംഗം സൃഷ്ടിച്ചിട്ടാണ് പുറത്തേക്ക് പോവുന്നത്. മത്സരത്തില്‍ വന്നത് മുതല്‍ എല്ലാവരും നടിയുടെ വിവാഹത്തെ കുറിച്ചറിയനാണ് കാത്തിരുന്നത്.

  എന്നാല്‍ പെണ്ണ് കാണാന്‍ വന്നിട്ട് വലിയ ഡിമാന്‍ഡുകള്‍ പറയുന്നവരെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് വിവാഹത്തെ കുറിച്ച് സുചിത്ര മനസ് തുറന്നത്. തന്റെ ചില കല്യാണാലോചനകള്‍ ഉറപ്പിക്കുക വരെ ചെയ്തിട്ടും മുടങ്ങി പോയിരുന്നുവെന്നാണ് സുചിത്ര പറയുന്നത്. വിശദമായി വായിക്കാം...

  Also Read: ഭര്‍ത്താവുമായി പ്രശ്‌നത്തിലാണെന്ന് പറഞ്ഞത് സന്തോഷത്തോടെയല്ല; തന്റെ സംസാരം ശരിക്കും ഇങ്ങനെയന്ന് അനുശ്രീ

  ഇപ്പോള്‍ കല്യാണ ആലോചനകളൊന്നും നടക്കുന്നില്ലേ എന്നാണ് ആനി സുചിത്രയോട് ചോദിച്ചത്. 'ഇഷ്ടം പോലെ വരുന്നുണ്ട്, പക്ഷേ വേണ്ട. എന്തിനാണ് ഒരാളുടെ ജീവിതം നശിപ്പിക്കുന്നത്', എന്നായിരുന്നു സുചിത്രയുടെ മറുപടി. ആരുടെ ജീവിതമാണ് നശിക്കുന്നതെന്ന് ആനി വീണ്ടും ചോദിച്ചതോടെ കെട്ടുന്ന ആളുടെ എന്നായി സുചിത്ര. പെണ്‍കുട്ടികള്‍ ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ആണ്‍കുട്ടികളുടെ ജീവിതമെന്താവുമെന്ന് ആനി തമാശരൂപേണ പറയുന്നു.

  Also Read: ഒതുങ്ങി പോവുമോന്ന് ഓര്‍ത്ത് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തു; നേരെ സീരിയലിലേക്കാണ് പോയതെന്ന് തെസ്‌നി ഖാന്‍

  എന്നാല്‍ വിവാഹം ഉടനെ വേണ്ടെന്ന് തീരുമാനിക്കാന്‍ വേറൊരു കാരണം കൂടിയുണ്ടെന്നും സുചിത്ര പറയുന്നു. 'എനിക്ക് വരുന്ന ആലോചനകളില്‍ പലതും, പെണ്ണു കാണാന്‍ വന്ന് കല്യാണം ഏകദേശം ഉറപ്പിച്ച്, ഞാന്‍ അവരുടേതായി എന്ന് തോന്നുമ്പോഴെക്കും പതിയെ ഡിമാന്റുകള്‍ വയ്ക്കാന്‍ തുടങ്ങും. ആദ്യം ഡാന്‍സ് കളിക്കുന്നത് നിര്‍ത്തണം, അഭിനയിക്കുന്നത് നിര്‍ത്തണം എന്നൊക്കെ പറയും. അഭിനയം പിന്നെയും നിര്‍ത്താം. ഇപ്പോള്‍ ചെയ്യുന്ന പ്രോജക്ട് അല്ലാതെ വേറൊന്നും ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ഡാന്‍സും നിര്‍ത്തണമെന്ന് പറഞ്ഞാല്‍ വിഷമം തോന്നില്ലേ?

  ചെറുപ്പം തൊട്ട് ഞാന്‍ ഇത് മാത്രമായി നടക്കുന്ന ഒരാളാണ്. അവര് പറയുന്നത് ഡാന്‍സുമായി ഇറങ്ങി നടക്കുന്ന ഭാര്യയെ വേണ്ടെന്നാണ് ഒരാള്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടില്‍ അമ്മയെയും അച്ഛനെയും കുടുംബവും നോക്കുന്ന ഒരു പെണ്ണിനെ മതിയെന്നാണ് പറഞ്ഞത്. പിന്നെ ഒരാള്‍ ചോദിച്ചത് ഈ ഫീല്‍ഡിലും സിനിമ ഫീല്‍ഡിലും ഏതെങ്കിലും ഒരാളുടെ കുടുംബം നന്നായിട്ട് പോകുന്നുണ്ടോന്ന്. എല്ലാവരും ഡിവോഴ്‌സായി പോവുകയല്ലേന്ന്. അപ്പോള്‍ ഞാന്‍ തിരിച്ച് ചോദിച്ചത്, ഇതിലൊന്നും പെടാത്ത ആള്‍ക്കാര്‍ ഡിവോഴ്സ് ആവുന്നില്ലേ എന്നാണ്',.

  കല്യാണം ഉറപ്പിച്ചതിന് ശേഷം വേറൊരാള്‍ പറഞ്ഞത് നിന്നെ ഞാനല്ലാതെ വേറൊള്‍ ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ലെന്നാണ്. അതുകൊണ്ട് നീ കണ്ണ് എഴുതരുത്, കണ്ണ് എല്ലാവരും ശ്രദ്ധിക്കും, ലിപ്സ്റ്റിക് ഇടരുത് ചുണ്ട് എല്ലാവരും ശ്രദ്ധിക്കും, മുടി അഴിച്ചിടരുത് മുടി എല്ലാവരും ശ്രദ്ധിക്കും സാരി ഉടുക്കരുത് ശരീരം എല്ലാവരും ശ്രദ്ധിക്കും എന്നൊക്കെയുള്ള ഡിമാന്‍ഡുകളാണ് പലരും മുന്നോട്ട് വെക്കുന്നത്. അവര് നടക്കുന്നത് വളരെ ഫ്രീക്കായിട്ടാണ്. പക്ഷേ നമ്മളങ്ങനെ പാടില്ലെന്നാണ് പലരുടെയും മനോഭാവമെന്ന് സുചിത്ര പറയുന്നു.

  അതേ സമയം തന്റെ കൂടെ സീരിയലില്‍ വര്‍ക്ക് ചെയ്യുന്ന സഹനടി ഇതേ അനുഭവം പറഞ്ഞിരുന്നതായിട്ടും സുചിത്ര പറയുന്നു. അവരുടെ വിവാഹം കഴിഞ്ഞ സമയത്ത് ഭര്‍ത്താവ് ഒന്നിനും സമ്മതിച്ചിരുന്നില്ല. പിന്നീട് നമ്മളെന്താണെന്നും ഏതാണെന്നും മനസിലായതോടെയാണ് പുള്ളി അതിന് സമ്മതിച്ചത്. പക്ഷേ അന്നേരത്തേക്കും കാലം ഒത്തിരി കടന്നു. മക്കളൊക്കെ വലുതായതിന് ശേഷമാണ് അവര്‍ അഭിനയിക്കാന്‍ വരുന്നതെന്നും നടി സൂചിപ്പിച്ചു.

  Read more about: suchithra സുചിത്ര
  English summary
  Bigg Boss Fame Suchithra Nair Opens Up About Why She Not Get Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X