For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങൾക്ക് പക്വത വന്നശേഷം മാത്രമെ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കൂ, ജീവിതം ആഘോഷിക്കുകയാണ്'; എലീന പടിക്കൽ

  |

  അവതാരിക, നടി തുടങ്ങിയ മേഖലകളിൽ മലയാളത്തിൽ ശോഭിച്ച് നിൽക്കുന്ന സെലിബ്രിറ്റിയാണ് എലീന പടിക്കൽ. മലയാളത്തിലെ ഒട്ടുമിക്ക ജനപ്രിയ ചാനലുകളിലും അവതാരികയായും എലീന തിളങ്ങിയിട്ടുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ എലീന കഴിഞ്ഞ വർഷമാണ് വിവാഹിതയായത്. കോഴിക്കോട് സ്വദേശി രോ​ഹിത്താണ് എലീനയെ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എലീനയെ അവതാരികയായും നടിയായും മലയാളികൾക്ക് അറിയാമായിരുന്നെങ്കിലും താരത്തെ ആളുകൾ അടുത്തറിഞ്ഞത് ബി​ഗ് ബോസിൽ മത്സരാർഥിയായി എത്തിയശേഷമാണ്.

  'ധൈര്യമില്ലാതിരുന്നതിനാൽ പറയാതെ പോയ പ്രണയമായിരുന്നു, അ​ദ്ദേഹം ഇപ്പോൾ സുഖമായി ജീവിക്കുന്നു'; ശാലിനി പറയുന്നു

  ബി​ഗ് ബോസ് മലയാളം സീസൺ 2വിലാണ് എലീന പടിക്കലും മത്സരാർഥിയായി എത്തിയത്. ബി​ഗ് ബോസിൽ പങ്കെടുത്ത് കൊണ്ടിരിക്കെയാണ് തന്റെ പ്രണയവും എലീന വെളിപ്പെടുത്തിയത്. വീട്ടുകാർ ആ ബന്ധത്തിന് എതിരാണെന്നൊക്കെയുള്ള കാര്യങ്ങളും എലീന വെളിപ്പെടുത്തിയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ തന്റെ പ്രണയം സാഫലമാകുമെന്ന പ്രതീക്ഷയുള്ളതായും എലീന വെളിപ്പെടുത്തിയിരുന്നു. ഏഴ് വർഷത്തെ പ്രണയം വിവാഹത്തിലേക്ക് പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ എത്തുകയും ചെയ്തു.

  'എന്റെ തൊലിയുടെ നിറത്തെ കളിയാക്കി അക്ഷയ് കുമാർ പറഞ്ഞവാക്കുകൾ ഒരുപാടുനാൾ എന്നെ പിന്തുടർന്നു'; ശാന്തിപ്രിയ

  ഇപ്പോൾ കുടുംബ ജീവിതവും പ്രോഫഷണൽ ലൈഫും ഒരുമിച്ച് ആസ്വദിച്ച് കൊണ്ടുപോവുകയാണ് എലീന പടിക്കൽ. അടുത്തിടെ എലീന പടിക്കൽ ​ഗർഭിണിയാണെന്ന തരത്തിൽ നിരവധി ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഒരു ആഘോഷത്തിൽ പങ്കെടുക്കുന്ന എലീനയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു താരം ​ഗർഭിണിയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. അന്ന് വന്ന വ്യാജ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണിപ്പോൾ എലീന. തനിക്കും രോഹിത്തിനും പക്വത വന്നശേഷം മാത്രമെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നാണ് എലീന പറയുന്നത്. 'എനിക്കും രോഹിത്തിനും ആദ്യം കുറച്ച് പക്വത വരട്ടെ. എന്നിട്ട് ആലോചിക്കാം അടുത്ത ആൾ വരുന്ന കാര്യം.'

  'ഇപ്പോൾ ജീവിതം പരമാവധി ആഘോഷിക്കാനാണ് ഞങ്ങളുടെ തീരുമാനം. രോഹിത്തും ഇപ്പോൾ ബിസിനസിൽ വലിയ തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ വന്ന എന്റെ ഗർഭ വാർത്തകളിൽ ഒന്നും യാതാെരു സത്യവും ഇല്ല. പുതിയ വിശേഷം ഒന്നും പറയാൻ ഇപ്പോൾ ആയിട്ടില്ല. ഞങ്ങളുടെ പ്രണയത്തിലെ പ്രശ്നം രണ്ട് മതത്തിൽ പെട്ടവരാണ് എന്നതായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ കല്യാണം കഴിക്കൂ എന്ന് ഇരുവരും തീരുമാനിച്ചിരുന്നു. കല്യാണം കഴിച്ച് തന്നില്ലെങ്കിൽ കുഴപ്പമൊന്നും ഇല്ലെന്നും പക്ഷെ മറ്റൊരു കല്യാണത്തിന് നിർബന്ധിക്കരുത് അത് ഉണ്ടാവില്ല എന്ന ഡയലോഗും പറഞ്ഞതോടെയാണ് വീട്ടുകാർ കല്യാണത്തിന് സമ്മതിച്ചത്.'

  'കല്യാണ ശേഷവും ജീവിതത്തിൽ യാതൊരു മാറ്റങ്ങളും ഇല്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. രണ്ട് പേരും എതിർ ദിശയിൽ സഞ്ചരിക്കുന്നവരായത് കൊണ്ട് വഴക്ക് പോലും ഉണ്ടാവാറില്ല. എന്റെ കരിയറുമായി മുന്നോട്ടു പോകുന്നതിലും രോഹിത്ത് എല്ലാ പിന്തുണയും നൽകുന്നുണ്ട്' അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപറ്റിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കവെ എലീന പറഞ്ഞു. എപ്പോഴും സർപ്രൈസുകൾ നൽകി തന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചിട്ടുള്ളത് രോഹിത്താണെന്നും മുമ്പൊരിക്കൽ എലീന പറ‍‍ഞ്ഞിരുന്നു. 'സർപ്രൈസുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് സർപ്രൈസുകളുടെ ഒരു വലിയ ലിസ്റ്റ് തന്നെ രോഹിത് ഒരുക്കിയിട്ടുണ്ട്.'

  Recommended Video

  കല്യാണത്തിന്റെ ഇടയിൽ മണ്ഡപത്തിൽ വെച്ചിരിക്കുന്ന പഴം തിന്നുന്ന എലീന

  'മഞ്ച് എനിക്കൊരുപാടിഷ്ടമാണെന്ന് മനസിലാക്കി റോഡിൽ മുഴുവൻ മഞ്ച് വിതറി ഞെട്ടിച്ചതൊന്നും ഞാൻ മറന്നിട്ടില്ല. എനിക്കിഷ്ടമുള്ള സ്ഥലങ്ങളിൽ എന്നെ എത്തിക്കുക, ഇഷ്ടപ്പെട്ട വണ്ടി സമ്മാനിക്കുക തുടങ്ങി എന്നെ എങ്ങനെയൊക്കെ ഇപ്രെസ്സ് ചെയ്യാമോ അതെല്ലാം രോഹിത് ചെയ്തുകൊണ്ടേയിരുന്നു.സ്വഭാവത്തിലും ഇഷ്ട്ടങ്ങളിലുമൊക്കെ ഒരുപാട് സാമ്യങ്ങൾ തോന്നി.അങ്ങനെയാണ് പ്രേമിക്കാം എന്ന് തീരുമാനിക്കുന്നത്' എന്നാണ് എലീന മുമ്പ് പറഞ്ഞത്.

  Read more about: alina padikkal
  English summary
  Bigg Boss Malayalam Fame Alina Padikkal Opens Up Rumours About Her Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X