For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ദിവസങ്ങൾ', ഒരുപാട് ദൂരം പോകാനുണ്ട്, വിവാഹവാർഷിക ദിനത്തിൽ എലീനയും രോഹിത്തും

  |

  മലയാളികൾക്ക് സുപരിചിതയാണ് എലീന പടിക്കൽ. എലീനയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. എലീനയുടെ പ്രണയത്തെക്കുറിച്ച് ബിഗ് ബോസിലൂടെയാണ് തുറന്ന് പറഞ്ഞത്. 'വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണ് ഞങ്ങൾ. വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഷോയിൽ വെച്ച് പറഞ്ഞിരുന്നു.

  പിന്നീട് ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതിരാവുകയും ചെയ്തു. 2021 ആഗസ്റ്റ് 30 നായിരുന്നു വിവാഹം. ഇന്നിപ്പോൾ ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഒരു വർഷമായിരിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ എലീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

  'ഞങ്ങൾ സുരക്ഷിതരും സന്തോഷമുള്ളവരുമാണെന്ന് ബോധ്യപ്പെടുത്തിക്കൊള്ളുന്നു', എന്നാണ് എലീന കുറിച്ചിരുന്നത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് എലീനയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. മൃദുല വിജയും രാജിനി ചാണ്ടിയുമെല്ലാം ഇവർക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

  രോഹിത്തും സോഷ്യൽ മീഡിയയിൽ വിവാഹ വാർഷകത്തോടനുബന്ധിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 'ഒരു വർഷം ആയതിൽ സന്തോഷം. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. എന്നോടൊപ്പം ബെസ്റ്റ് ആയി നിക്കുന്നതിനും എന്നെ സഹിക്കുന്നതിനും നന്ദിയുണ്ട്, ഐ ലൗ യു' എന്ന് കുറിച്ചു കൊണ്ടാണ് വിവാഹവാർഷികത്തെക്കുറിച്ച് രോഹിത്ത് എഴുതിയത്.

  Also Read: അവന്റെ കുടുംബവുമായി എനിക്ക് വലിയ അടുപ്പമില്ല; മുൻ കാമുകൻ രൺബീറിനെക്കുറിച്ച് കത്രീന പറഞ്ഞത്

  ബാംഗ്ലൂരിൽ വെച്ചായിരുന്നു എലീനയും രോഹിത്തും പരിച‌യത്തിൽ ആകുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ആദ്യം. പിന്നീട് രോഹിത്ത് പ്രണയം തുറന്ന് പറഞ്ഞെങ്കിലും തനിക്ക് പറ്റിയ ആളാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് താൻ ഓക്കെ പറഞ്ഞത്. ബി​ഗ് ബോസ് മത്സരത്തിന് ശേഷമാണ് ബിസിനസുകാരനായ രോഹിത്തുമായുള്ള വിവാഹത്തിന് വീട്ടുകാർ പച്ചക്കൊടി കാണിച്ചത്. 'കല്യാണം കഴിഞ്ഞ് കോഴിക്കോട് വന്നതോടെ ഇവിടുത്തെ മകളായി'.

  'ഏഴ് വർഷം പ്രണയത്തിലായിരുന്നു. ഇപ്പോൾ അതിൽ നിന്നും കുറച്ച് കൂടി അടിപൊളിയായി. പുറത്ത് പോകാൻ വീട്ടുകാരുടെ അനുവാദം വാങ്ങേണ്ടതില്ല. ഞങ്ങൾക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു', എന്നാണ് വിവാഹത്തെക്കുറിച്ച് എലീന പറഞ്ഞത്.

  Also Read: നടിമാര്‍ ഗര്‍ഭിണിയാവുന്ന കാര്യത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്; ആലിയ ഭട്ട് അമ്മയാവുന്നതിനെ പറ്റി ഇഷ കോപ്പികർ

  തങ്ങൾ രണ്ട് പേരും ഒരുപാട് പക്വത ഉള്ളവരല്ല. നിങ്ങളെ കൊണ്ട് ആവുമോന്ന് പലരും ചോദിച്ചിട്ടുണ്ട്. അതേ കുട്ടിത്തം ഞങ്ങൾ കൊണ്ട് നടക്കുന്നുണ്ട്. അതിനൊപ്പം പക്വതയായി കൊണ്ടിരിക്കുകയാണ്. പങ്കാളി എന്ന നിലയിൽ രോഹിത് എങ്ങനെ ഉണ്ട് എന്ന ചോദ്യത്തിന് അടിപൊളിയാണെന്നായിരുന്നു എലീന നൽകിയത്.

  Also Read: തന്റെ പ്രയാസങ്ങളും ഉത്തരവാദിത്തങ്ങളും ഐശ്വര്യയുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ച ജയ; അമ്മയെ ഉപദേശിച്ച ശ്വേത

  അഭിനയം

  'അഭിനയം എനിക്ക് ഒട്ടും കംഫർട്ട് അല്ലാത്ത മേഖലയയിരുന്നു. അഭിനയിക്കില്ല എന്ന തീരുമാനവും ഉണ്ടായിരുന്നു. പക്ഷെ ഭാര്യ എന്ന സീരിയലിൽ യാദൃശ്ചികമായി വന്ന് പെട്ടുപോയി. നൂറ് എപ്പിസോഡ് മാത്രം ചെയ്യാൻ വന്ന ഞാൻ സീരിയലിൽ മുഴുവൻ അഭിനയിക്കുകയായിരുന്നു. അതിന് ശേഷം ഒരു സീരിയൽ ചെയ്തിട്ടില്ല'.

  'കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയുടെ ചർച്ച നടക്കുന്ന സമയത്ത് എന്റെ സിനിമയിൽ നീ അഭിനയിക്കും എന്ന് നാദിർഷ ഇക്ക പറഞ്ഞിരുന്നു. പ്രയാഗ മാർട്ടിൻ ചെയ്ത റോൾ എനിക്ക് ആണ് ആദ്യം വന്നത്. ഞാൻ നോ പറഞ്ഞു' എലീന പറയുന്നു. സീരിയലുകളിൽ മാത്രമല്ല ചില പരസ്യങ്ങളിലും എലീന അഭിനയിച്ചിട്ടുണ്ട്.

  Read more about: alina padikkal
  English summary
  Bigg Boss Malayalam Fame Alina Padikkal's Quirky Social Post On Her First Wedding Anniversary Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X