For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞ് ജനിച്ചെന്ന് ചോദിച്ചവരോട് കരച്ചിൽ മറുപടി നൽകി; 3 ദിവസത്തിന് ശേഷമാണ് അവളെ കണ്ടതെന്ന് ലക്ഷ്മിപ്രിയ

  |

  ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ലക്ഷ്മിപ്രിയ. എന്നാല്‍ ബിഗ് ബോസ് മലയാളം ഷോ യിലേക്ക് പോയതോട് കൂടിയാണ് ലക്ഷ്മിയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറംലോകം അറിയുന്നത്. ചിലര്‍ കുലസ്ത്രീയെന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ശക്തമായൊരു മത്സരാര്‍ഥിയായി ഷോ കംപ്ലീറ്റ് ചെയ്യാന്‍ ലക്ഷ്മിയ്ക്ക് സാധിച്ചു.

  ബിഗ് ബോസിനകത്തും മകള്‍ മാതംഗിയെ കുറിച്ചോര്‍ത്താണ് ലക്ഷ്മി സങ്കടപ്പെട്ടത്. മാസം തികയാതെ ജനിച്ച പൊന്നോമനയെ കുറിച്ച് പലപ്പോഴായി നടി വാചാലയായി. ഇന്നിതാ മകളുടെ ജന്മദിവസത്തിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. പ്രസവം നടന്ന ദിവസമാണെങ്കിലും ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറ്റവുമധികം കണ്ണീരൊഴുക്കിയ ദിവസമാണെന്നാണ് ലക്ഷ്മി പറയുന്നത്.

  Also Read: ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ പോലും ഫോട്ടോയ്ക്കായി എത്തുന്ന ആരാധകർ; ഉമ്മർ വെച്ച ഡിമാൻഡ്!, വീഡിയോ വൈറൽ

  'അമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിന് ഇന്ന് ഏഴാം പിറന്നാള്‍. ജന്മ ജന്മാന്തര ആനന്ദത്തിന്റെ ഏഴു വര്‍ഷങ്ങള്‍... 3 ദിവസങ്ങള്‍ക്ക് ശേഷം വീല്‍ ചെയറില്‍ ഇരുന്ന് നിന്നെ കാണാന്‍ NICU വിലേക്ക് അമ്മ വരുമ്പോള്‍ ലക്ഷ്മിയ്ക്ക് കുഞ്ഞ് ജനിച്ചോ എന്ന് ചോദിക്കുന്നവരോട് ജനിച്ചു എന്ന് പറയണോ ഇല്ല എന്ന് പറയണോ എന്ന് എനിക്കറിയില്ലായിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ആയിരുന്നു മറുപടി.

  Also Read; സൗഹൃദം അമിതമായി, സെറ്റിലേക്ക് വരിക മാഫിയയെ പോലെ; കലാഭവൻ മണിക്ക് സംഭവിച്ച പിഴവിതെന്ന് സംവിധായകൻ

  ഒരുപാട് ട്യൂബുകള്‍ക്കും വയറുകള്‍ക്കും നടുവില്‍ എന്റെ പിഞ്ചോമനയെക്കണ്ട നിമിഷം വാവിട്ട് ഞാന്‍ കരഞ്ഞുപോയി. കണ്‍പീലികള്‍ പോലുമില്ലാതെ അമ്മയുടെ കൈപ്പത്തി വലുപ്പത്തില്‍ ഒരു പൂമ്പാറ്റ. ആ പൂമ്പാറ്റയ്ക്ക് അച്ഛയും അമ്മയും പ്രാര്‍ത്ഥനയോടെ ഉറങ്ങാതെ കാവലിരുന്നു. നിന്റെ ഓരോ പ്രവര്‍ത്തികളും എനിക്ക് അതിശയമാണ്, അവിശ്വസനീയമാണ്. ഗര്‍ഭത്തിന്റെ ഇരുപത്തി ഏഴാം ആഴ്ച ജനിച്ച തങ്കം നീ എനിക്ക് ഒരത്ഭുതമാണ്.

  ഒരു കിലോയില്‍ നിന്നും രണ്ടിലേക്കെത്തുന്നത് നോക്കിയിരുന്ന പൊന്നുമകള്‍ ഇന്ന് അമ്മയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയാണ്. അമ്മയും മകളുമായി എത്ര എത്ര സ്വകാര്യങ്ങള്‍. എത്ര എത്ര സുന്ദര നിമിഷങ്ങള്‍. വളരണം വലുതാകണം, ഹൃദയ ശുദ്ധിയോടെ, ഈശ്വര ഭക്തിയോടെ, അളവറ്റ കാരുണ്യത്തോടെ. എന്റെ മാതംഗിയെ, മാതുക്കുട്ടിയെ, മാത്തച്ഛനെ ഞങ്ങള്‍ക്ക് നല്‍കിയ മൂകാംബിക ദേവിയ്ക്കും ഗുരുവായൂര്‍ കണ്ണനും നന്ദി പറയുന്നു. ഹാപ്പി ബെര്‍ത്ത് ഡേ മാതു, ലവ് യൂ ഉമ്മാ....', എന്നുമാണ് ലക്ഷ്മി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  വളരെ ചെറിയ പ്രായത്തില്‍ വിവാഹിതയായ ആളാണ് ലക്ഷ്മിപ്രിയ. പതിനാറ് വയസിലാണ് ജയേഷിനെ പരിചയപ്പെടുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞ് പതിനെട്ടാമത്തെ വയസില്‍ ലക്ഷ്മി ജയേഷിന്റെ ഭാര്യയായി. അതിന് ശേഷം സിനിമയിലും സീരിയലുകളിലുമെല്ലാം സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു ലക്ഷ്മി. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമം ഉണ്ടായിരുന്നതായി നടി പറഞ്ഞിട്ടുണ്ട്.

  അങ്ങനെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ 2015 ലാണ് ലക്ഷ്മി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഒത്തിരി പ്രാര്‍ഥനകള്‍ക്ക് ശേഷം ജനിച്ചതാണെങ്കിലും മാസം തികയാതെയാണ് ലക്ഷ്മി പ്രസവിക്കുന്നത്. ജീവിതത്തിലേക്ക് കുഞ്ഞിനെ കിട്ടുമോ എന്ന് പോലും പ്രതീക്ഷ വെക്കാന്‍ പറ്റാത്ത അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്ന് മുന്‍പ് നടി പറഞ്ഞിട്ടുണ്ട്. അതേ സമയം ലക്ഷ്മിയുടെ പോസ്റ്റിന് താഴെ മാതംഗിയ്ക്ക് ജന്മദിനസന്ദേശങ്ങള്‍ നിറയുകയാണ്.

  English summary
  Bigg Boss Malayalam Fame Lakshmi Priya About Her Delivery Experience On Daughters Birthday. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X