Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഓട്ടോറിക്ഷയിലാണ് ബിഗ് ബോസിലേക്ക് പോയത്; അന്ന് തനിക്ക് വീടോ കാറോ ഒന്നുമില്ലായിരുന്നെന്ന് ഷിയാസ് കരീം
ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ ഏറ്റവും തരംഗമുണ്ടാക്കിയ താരമാണ് ഷിയാസ് കരീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വീട്ടിലേക്ക് വന്ന ഷിയാസിന് ആദ്യം വളരെ മോശം പ്രതികരമാണ് ലഭിച്ചത്. പിന്നീടിങ്ങോട്ട് ശക്തനായ മത്സരാര്‍ഥിയായി മാറി. ഫൈനലിസ്റ്റുകൡ ഒരാളായി മാറിയ ഷിയാസ് മൂന്നാം സ്ഥാനമാണ് നേടിയത്.
ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോടെ വലിയൊരു താരമൂല്യമാണ് ഷിയാസിനെ തേടി എത്തിയത്. എന്നാല്‍ ഷോ യിലേക്ക് പോവുന്നതിന് മുന്‍പ് താന്‍ ഒന്നുമല്ലായിരുന്നെന്നാണ് താരമിപ്പോള്‍ പറയുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷിയാസ്.

ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പോയത് ഓട്ടോറിക്ഷയില്‍ ആണെന്ന് കേട്ടല്ലോ എന്നായിരുന്നു എംജി ശ്രീകുമാര്‍ ഷിയസിനോട് ചോദിച്ചത്.
'അതേ എന്ന് പറഞ്ഞ താരത്തിനോട് കാറില്‍ പോവാത്തത് എന്താ എന്നായി അവതാരകന്. അന്നെനിക്ക് വീട് പോലുമില്ല. പിന്നെ എങ്ങനെയാണ് കാറ് വാങ്ങുക എന്ന് ഷിയാസ് തിരിച്ച് ചോദിക്കുന്നു. അന്ന് വാടകയ്ക്കാണ് ഞാന്‍ താമസിച്ചിരുന്നത്. ബിഗ് ബോസിലേക്കുള്ള ക്ഷണം വരുന്നത് വളരെ പെട്ടെന്നാണെന്നും താരം വെളിപ്പെടുത്തുന്നു.

ഇന്ത്യയെ പ്രതിനിധികരിച്ച് കൊണ്ട് യൂറോപ്പിലേക്ക് താന്‍ പോയ യാത്രയെ കുറിച്ചും ഷിയാസ് പറഞ്ഞു. 'മോഡലിങ്ങ് ചെയ്ത് കൊണ്ട് ഇന്ത്യയെ പ്രതിനിധികരിച്ച് ആദ്യമായി യൂറോപ്പിലേക്ക് പോയത് ഞാനാണ്. അതിന് മുന്‍പ് എന്നെ ബിഗ് ബോസിലേക്ക് വിളിച്ചെങ്കിലും പോയില്ല. ഈ ഷോ എന്താവുമെന്ന ധാരണ ഇല്ലായിരുന്നു.
കേട്ടത് സത്യം തന്നെ, റോബിന് ബിഗ് ബോസില്‍ നിന്നും പുറത്ത്; ഫൈനല്‍ ദിവസം ഇന്നാണെന്ന് ആരാധകര്‍

രണ്ടാമതും എന്നെ വിളിച്ചപ്പോഴാണ് ബിഗ് ബോസിലേക്ക് പോവാൻ തന്നെ തീരുമാനിച്ചതെന്നും താരം വെളിപ്പെടുത്തുന്നു. ഒരീസം വിളിച്ചിട്ട് പറഞ്ഞു, ഇന്ന് വൈകുന്നേരത്തെ ഫ്ളൈറ്റിന് തന്നെ വരണമെന്ന്. പിന്നീട് പറഞ്ഞു നാളെ പുലര്‍ച്ചയ്ക്കുള്ള ഫ്ളൈറ്റില്‍ വരാന്‍. ആരോടും പറയരുതെന്ന നിയമം ഉള്ളതിനാല്‍ എന്റെ സുഹൃത്തുക്കളെ പോലും വിളിച്ചില്ലെന്ന് ഷിയാസ് പറയുന്നു.
റോബിന്റെ പെട്ടിയ്ക്ക് അവസാന ആണി അടിച്ചത് ആരാണ്? ദില്‍ഷ വിജയിച്ചാല്‍ അത്ഭുതപ്പെടാനില്ല, കാരണമിതാണ്

ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലാണ് ഷിയാസ് കരീം പങ്കെടുത്തത്. മലയാളത്തിലെ ആദ്യ ബിഗ് ബോസ് ഷോ ആയതിനാല്‍ ഷിയാസ് വൈല്‍ഡ് കാര്‍ഡിലൂടെ വീടിനകത്തേക്ക് പ്രവേശിച്ചത് വലിയ ചര്‍ച്ചയായി. യോഗ്യതയില്ലാത്ത മത്സരാര്‍ഥിയാണെന്ന് തുടക്കത്തില്‍ ആരോപണം നേരിടേണ്ടി വന്നെങ്കിലും പിന്നെ മിന്നുന്ന പ്രകടനമാണ് താരം കാഴ്ച വെച്ചത്. പേളി മാണിയോടും ശ്രീനിഷ് അരവിന്ദിനോടും ഷിയാസ് കാണിച്ച സ്നേഹവും സൗഹൃദവുമാണ് ഏറെ ചര്‍ച്ചയാക്കിയത്.

മോഡലിങ് രംഗത്ത് മാത്രം പ്രവര്‍ത്തിച്ചിരുന്ന ഷിയാസിന് ബിഗ് ബോസ് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലുമൊക്കെ താരം അഭിനയിച്ചു. ബിഗ് ബോസിലൂടെയുള്ള പരിചയത്തില്‍ മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാരിലും ഷിയാസ് അഭിനയിച്ചിരുന്നു. സ്്റ്റാര്‍ മാജിക് അടക്കം ടെലിവിഷനില്‍ ഹിറ്റായ പല പരിപാടികളിലും ഷിയാസിന്റെ സാന്നിധ്യം ശ്രദ്ധേയമായിട്ടുണ്ട്.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്