For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിക്കാമെങ്കില്‍ പ്രണയിക്കാം, കണ്ടയുടന്‍ ഇഷ്ടം പറഞ്ഞു; ആദ്യ പ്രണയത്തെ കുറിച്ച് നടി വീണ നായര്‍

  |

  നടി വീണ നായര്‍ വിവാഹമോചിതയായെന്നും ആവുകയാണെന്നും തുടങ്ങി നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വന്നത്. വിഷയത്തില്‍ നടി പ്രതികരിക്കുകയും ചെയ്തു. ഭര്‍ത്താവുമായി ചെറിയൊരു അകലം ഉണ്ടെങ്കിലും ഇപ്പോഴും വേര്‍പിരിഞ്ഞിട്ടില്ലെന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ നടി പറഞ്ഞത്.

  ഇതേ ഷോ യില്‍ വച്ച് ഭര്‍ത്താവ് അമാനെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ വീണ പങ്കുവെച്ചിരുന്നു. വിവാഹത്തോടെ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ച വീണ ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് തുടര്‍ന്നഭിനയിച്ചത്. മാത്രമല്ല പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രണയം വീട്ടുകാര്‍ കൈയ്യൊടെ പൊക്കിയതിനെ പറ്റിയും നടി പറഞ്ഞു. വിശദമായി വായിക്കാം..

  ഞങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കലോത്സവത്തില്‍ വെച്ച് കണ്ടിരുന്നു. അതിന് ശേഷം ഫേസ്ബുക്കിലൂടെ വീണ്ടും കണ്ടുമുട്ടി. നല്ല സുഹൃത്തുക്കളായി. കണ്ട ഉടനെ തന്നെ ഇഷ്ടമാണെന്ന് പറയുന്നു, എന്നാല്‍ കല്യാണം കഴിക്കാമെങ്കില്‍ നമുക്ക് പ്രണയിക്കാമെന്ന് പറഞ്ഞു. വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാരും സമ്മതിച്ചു. അളിയാ അളിയാ കമ്പനിയാണ്, ഇപ്പോഴും അങ്ങനെയാണെന്ന് വീണ പറയുന്നു.

  അവരും ഭര്‍ത്താവും പറഞ്ഞതെന്താണെന്ന് അറിയാമോ? ലക്ഷ്മിപ്രിയയെ കുറിച്ചുള്ള ചോദ്യത്തിന് നിമിഷയുടെ മറുപടി

  കല്യാണം കഴിഞ്ഞാല്‍ അഭിനയം അവസാനിപ്പിക്കാമെന്ന് കരുതിയിരുന്നു. 2014 ജൂണിലായിരുന്നു വിവാഹം. സെപ്റ്റംബറിലാണ് വെള്ളിമൂങ്ങ റിലീസ് ചെയ്തത്. തമിഴില്‍ അഭിനയിച്ചിരുന്ന സീരിയലും അവസാനിച്ചു. ഇനി അഭിനയിക്കുന്നില്ല, ഡാന്‍സ് സ്‌കൂളൊക്കെ തുടങ്ങി പോവാമെന്നും കരുതിയത്. പക്ഷേ വെള്ളിമൂങ്ങ റിലീസ് ആയതോടെ നീ അഭിനയം നിര്‍ത്തരുതെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ പിന്തുണയിലൂടെയാണ് വീണ്ടും അഭിനയം തുടര്‍ന്നത്.

  ഭര്‍ത്താവുമായി ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട്! വേര്‍പിരിഞ്ഞിട്ടില്ല,വിവാഹമോചന വാര്‍ത്തയെ കുറിച്ച് വീണ നായര്‍

  ആദ്യ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് വീണ നായരുടെ മറുപടിയിങ്ങനെ..

  ആദ്യ പ്രണയം പത്താം ക്ലാസില്‍ പഠിച്ചിരുന്നപ്പോഴാണ്. ആറ് മാസം തികഞ്ഞില്ല, അതിന് മുന്‍പേ അത് കൈയ്യോടെ പിടിച്ചു. ചേട്ടനും അമ്മയും കൂടി രണ്ട് വശത്ത് നിന്നും തല്ലി. അച്ഛന്റെ വക ചെറിയൊരു ഭീഷണിപ്പെടുത്തലും ഉണ്ടായി.

  നമ്മുടെ രീതികള്‍ മാറുന്നത് കൊണ്ടെന്ന് അറിയില്ല അതിന് ശേഷം ഏത് പ്രണയമായാലും കൈയ്യോടെ പിടിക്കും. ചേട്ടനാണ് ഇതെല്ലാം പിടിക്കുന്നത്. എന്നോട് പറയുന്നത് മാത്രമല്ല ഇഷ്ടം പറഞ്ഞവരെ പോയി തല്ലും. കൂട്ടുകാരെയും കൂട്ടി പോയാണ് അവരെ തല്ലിയതെന്ന്' വീണ പറയുന്നു.

  സീമ ഹണിമൂണിന് വന്നതാണ്, എന്റെ റൂമില്‍ ഉണ്ടാവുമെന്ന് പറഞ്ഞിട്ട് പറ്റിച്ചു; അമേരിക്കയില്‍ പോയ കഥ പറഞ്ഞ് നടി ഷീല

  Recommended Video

  ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

  സീരിയല്‍ ചെയ്തിരുന്ന കാലത്ത് തനിക്ക് വണ്ടിചെക്ക് കിട്ടിയിട്ടുണ്ടെന്ന കഥയും വീണ പറഞ്ഞു. 'കുറേ കാലം മുന്‍പാണ് ചെക്കുകള്‍ കിട്ടിയിട്ടുള്ളത്. അവര്‍ ചെക്ക് തന്ന് വിടുമ്പോഴെ അറിയാം. ഇത് തീരുമാനം ആയെന്ന്. അന്ന് ഇന്‍ഡസ്ട്രിയില്‍ വന്ന സമയമായത് കൊണ്ട് വഴക്ക് പിടിക്കാനൊന്നും പറ്റില്ലല്ലോ. ഇപ്പോള്‍ അതൊക്കെ ഒത്തിരി മാറി. ആത്മ എന്ന സംഘടന വന്നതോടെ പ്രതിഫലം ലഭിക്കുന്നതടക്കം എല്ലാം ശരിയായെന്ന് വീണ പറയുന്നു.

  English summary
  Bigg Boss Malayalam Fame Veena Nair Opens Up About Her First Love Affiar At 10th Class
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X