For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചർച്ച ചെയ്ത വിഷയത്തെപ്പറ്റി സംസാരിക്കാൻ ആരും തയ്യാറയിരുന്നില്ല, അന്ന് സംഭവിച്ചതിനെ കുറിച്ച് സാബു മോൻ

  |

  ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ പേരായിരുന്നു ബിഗ് ബോസ് താരം സാബു മോന്റേത്. ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തുടങ്ങിയ തലക്കെട്ടുകളില്‍ സാബുമോന്‍ ആരംഭിച്ച ക്ലബ് ഹൗസ് ചര്‍ച്ചയാണ് വിവാദത്തിന് കാരണമായത് . താരത്തിന്റെ ശിഖണ്ഡി പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സാബുവിനെതിരെ രൂക്ഷ വിമർശനവുമയി ശീതൾ ശ്യം, രഞ്ജു രഞ്ജിമാർ തുടങ്ങിയവർ രംഗത്ത് എത്തിയിരുന്നു.

  ഗ്ലാമറസ് ലുക്കിൽ അമല പോൾ, നടിയുടെ പുത്തൻ ഫോട്ടോസ്

  നല്ല ഓർമ കുറവ് ഉണ്ട്, കൂനും വന്നിട്ടുണ്ട്, നടൻ ടിപി മാധവനെ കണ്ടതിനെ കുറിച്ച് ശാന്തിവിള ദിനേശ്

  ഇപ്പോഴിതാ ക്ലബ് ഹൗസ് വിവാദത്തെ കുറിച്ച് മനസ് തുറന്ന് സാബു മോൻ. ഇന്ത്യടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ ലക്ഷ്യം വെച്ച കൊണ്ട് നടന്ന സംഘടിതമായ ഗൂഢാലോചനയാണെന്നാണ് സാബു പറയുന്നത്. സംഭവത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്...

  'അരുവി', പുതിയ ചുവട് വയ്പ്പിനെ കുറിച്ച് പങ്കുവെച്ച് സായി വിഷ്ണു, കൂടെയുണ്ടാകുമെന്ന് ആരാധകർ...

  അസ്ഥി നുറുങ്ങുന്ന വേദനയില്‍ എന്നെ ആദ്യം സഹായിക്കാന്‍ എത്തിയത് സാബുമോൻ

  എന്റെ ചോദ്യങ്ങളും ആശയങ്ങളും ഇഷ്ടപ്പെടാത്ത ഒരു കൂട്ടം ആളുകളാണ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഒരു വ്യക്തി ലിംങ്കമാറ്റ ശസ്ത്രക്രിയ ചെയ്താൽ പോലും ബയോളിക്കലി അവർ എക്സ്, വൈ വൈ ക്രോമസോം തന്നെ അല്ലേ എന്നതായിരുന്നു ഞാന്‍ ചർച്ചയിൽ ചോദിച്ചത്. ഇതാണ് പിന്നീട് വിവാദങ്ങൾക്ക് കാരണമായതെന്നും സാബു മോൻ പറയുന്നു.ഒരു ചോദ്യം ചോദിച്ചാൽ അതിന് മറുപടി പറയാതെ തികച്ചും ഏക പക്ഷീയമായ ചർച്ചയായിരുന്നു പിന്നീട് അവിടെ നടന്നത്.

  ചർച്ച ചെയ്ത വിഷയത്തെപ്പറ്റി സംസാരിക്കാൻ ആരും തന്നെ തയ്യാറയിരുന്നില്ല. ചർച്ച മറ്റൊരു വഴിക്ക് കൊണ്ട് പോകുകയായിരുന്നു. അങ്ങനെ ആ വിഷയത്തിൽ നിന്ന് ചർച്ച തെന്നി മാറുകയും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ചര്‍ച്ച വഴിമാറിപ്പോയി. ക്ലബ് ഹൗസിലെ ഈ വിഷയത്തില്‍ അനാവശ്യമായ ഇടപെടലുകളും പ്രകോപനപരമായ രീതികളുമാണ് പിന്നീട് നടന്നത്. കുളം കലക്കികളായ കുറേ പേര്‍ വന്നു എന്ന് തന്നെ പറയാം. ചര്‍ച്ചയില്‍ നിന്ന് നല്ല ആശയങ്ങള്‍ ഉരിത്തിരിഞ്ഞ് വരാതെ തീര്‍ത്തും നെഗറ്റീവ് ആയി ചര്‍ച്ചയെ വഴിതിരിച്ച് വിടുകയായിരുന്നു. ആരോഗ്യകരമായ ചര്‍ച്ചക്കു പകരം മറ്റെന്തോ ആണ് സംഭവിച്ചത്. ഈ വിഷയത്തില്‍ കൃത്യമായ നിലപാട് കേള്‍ക്കാനും മറ്റുള്ളവര്‍ക്ക് കൂടുതല്‍ അറിവ് പകരാനും മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ ചര്‍ച്ചകള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

  ഫെമിനിസം എന്ന ആശയത്തോട് ഒരു വിമുഖതയുമുള്ള ആളല്ല ഞാൻ. എന്നാൽ ഫെമിനാസത്തെ ഒരിക്കലും പിന്തുണക്കുന്നില്ലെന്നും സാബു മോൻ പറയുന്നു. ചില കാര്യങ്ങൾ കാണുമ്പോൾ നമുക്ക് തന്നെ മനസ്സിലാകും ഫെമിനിസം അല്ല നാസിസമാണ് ഇവർ പിന്തുടരുന്ന രീതിയെന്ന്. ഫെമിനിസം എന്ന പേരില്‍ നാസിസം വളര്‍ത്താനാണ് ഇവര്‍ ചിന്തിക്കുന്നത്. മുൻപ് ഒരിക്കൽ ക്ലബ് ഹൗസ് ചർച്ചയിലും ഇതേ കാര്യം സാബു മോൻ ആവർത്തിച്ചിരുന്നു. ഫെമിനിസ്റ്റുകളോടൊപ്പമാണെന്നും എന്നാൽ ഫെമിനാസികളെ അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു അന്ന് പറഞ്ഞത്.

  എല്ലാ വിഭാഗത്തിലുള്ളവരെയും ബഹുമാനിക്കുന്ന ഒരാളാണ് താനെന്നും സാബു മോൻ അഭിമുഖത്തിൽ പറയുന്നു. എന്നാൽ സമൂഹമാദ്യമങ്ങളിലൂടെ
  സാബുമോന്‍ വളരെ മോശമായി സ്ത്രീകളെ അപമാനിച്ചു. ലൈംഗിക ന്യൂനപക്ഷത്തെ പേടിയാണോ, സാബു ട്രാന്‍സ് ജന്‍ഡേഴ്സിനെതിരാണ് എന്ന രീതിയിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. എനിക്ക് അറിയാവുന്ന ട്രാന്‍ജന്‍ഡേഴ്സ് വിഭാഗത്തിലുള്ളവര്‍ തന്നെ, എന്നെ മോശമായി ചിത്രീകരിക്കുന്നത് കണ്ട് പ്രതികരിക്കുന്നുണ്ട്. എന്നെ ആശ്വസിപ്പിക്കുകയും ചെയ്യാന്‍ അവര്‍ തന്നെ ശ്രമിക്കുന്നുണ്ടെന്നും താരം പറഞ്ഞു. മോശം രീതിയില്‍ ഒരു വ്യക്തിയോട് പെരുമാറുന്ന ആളല്ല ഞാന്‍. ഒരു കാലത്ത് വിവാദങ്ങളില്‍ അകപ്പെടുന്ന രീതിയില്‍ സംസാരിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യന് കാലക്രമത്തില്‍ വരേണ്ട ഒരുപാട് മാറ്റങ്ങള്‍ എനിക്കും സംഭവിച്ചു. ആരോഗ്യകരമായ ഒരു ചർച്ച വിവാദങ്ങളിലേക്ക് എത്തപ്പെട്ടതില്‍ വിഷമമുണ്ടെന്നും സാബു പറയുന്നുണ്ട്.

  കടപ്പാട്; ഇന്ത്യടുഡെ

  Read more about: sabu mon
  English summary
  Bigg Boss Fame Sabu mon Opens Up Club House Real Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X