For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ പലരെയും ആശ്വസിപ്പിച്ചു; ഭർത്താവിൽ നിന്നും മിസ് ചെയ്തത് ആ കെട്ടിപ്പിടുത്തമെന്ന് ലക്ഷ്മിപ്രിയ

  |

  എല്‍പി എന്ന അപരനാമത്തിലാണ് നടി ലക്ഷ്മിപ്രിയ ഇപ്പോള്‍ അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയലിലൂടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന ലക്ഷ്മി ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. നൂറ് ദിവസങ്ങളും പൂര്‍ത്തിയാക്കി ഫൈനല്‍ ഫൈവ് സ്ഥാനം നേടിയിട്ടാണ് ലക്ഷ്മിപ്രിയ തിരിച്ച് വന്നത്.

  ഇത്രയും ദിവസം ബിഗ് ബോസിനകത്ത് നിന്നപ്പോഴും തനിക്കേറ്റവും മിസ് ചെയ്ത കാര്യത്തെ കുറിച്ച് നടിയിപ്പോള്‍ പറയുകയാണ്. ഷോ യില്‍ നിന്നും പുറത്ത് വന്നതിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവ് ജയേഷിനും മകള്‍ മാതംഗിയ്ക്കുമൊപ്പം സംസാരിക്കുകയായിരുന്നു ലക്ഷ്മിപ്രിയ.

  ഞാനെന്ത് ചെയ്താലും സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് ഭര്‍ത്താവ് ജയേഷെന്ന് നടി..

  ബിഗ് ബോസില്‍ പോയാല്‍ കരഞ്ഞ് പൊളിക്കുമെന്ന് ജയേഷേട്ടന്‍ പറഞ്ഞിരുന്നു. കരയരുതെന്ന് ഞാനും കരുതി. പക്ഷേ ഒരിക്കല്‍ കരഞ്ഞ് തുടങ്ങിയതോടെ പിന്നെ നിര്‍ത്താന്‍ പറ്റാതെ വന്നു. ഒരു പ്രാവിശ്യം കരഞ്ഞാല്‍ പിന്നെ നാണം തോന്നാതെ നിര്‍ത്താതെ കരയുമല്ലോ. പലപ്പോഴും ജയേഷേട്ടനോട് സോറി പറയാറുണ്ടായിരുന്നെന്നും ലക്ഷ്മി സൂചിപ്പിച്ചു.

  എൻ്റെ സ്വഭാവം അറിയുന്നതിന് മുൻപേ കെട്ടി! ദാവണി ഉടുത്ത് നിന്ന ഡിഗ്രിക്കാരിയെ ഭാര്യയാക്കി; ശ്രീജിത്ത് രവി പറഞ്ഞത്

  ഞാന്‍ എന്ത് ചെയ്താലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് ജയേഷേട്ടന്‍. സോഷ്യല്‍ മീഡിയയിലൊക്കെ ഞാനെഴുതുന്നത് എന്റെ കാഴ്ചപ്പാടാണ്. ജയേഷേട്ടന് അതെന്താണെന്ന് പോലും അറിയില്ല. ഈ പോസ്റ്റ് വൈറലായി ചേട്ടന്റെ കൈയ്യില്‍ എത്തുമ്പോഴെക്കും ഞാന്‍ എയറിലായിരിക്കും. അന്നേരവും ചേട്ടന്‍ സപ്പോര്‍ട്ട് ചെയ്യും. ആളുകള്‍ എന്തും പറഞ്ഞോട്ടേ, നീ നന്നായി എഴുതിയെന്ന് പുള്ളി പറയും.

  ശ്രീലത എങ്ങനെയാണ് നമ്പൂതിരിയായത്; ഒരുമിച്ചഭിനയിച്ച നടനുമായി തുടങ്ങിയ പ്രണയത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ

  ആ കെട്ടിപ്പിടുത്തമാണ് താന്‍ മിസ് ചെയ്തതെന്ന് ലക്ഷ്മിപ്രിയ..

  ബിഗ് ബോസില്‍ പോയതിന് ശേഷം എന്നെയൊന്ന് ചേര്‍ത്ത് പിടിക്കുകയോ ഒന്ന് കെട്ടിപ്പിടിക്കുകയോ ചെയ്യണമെന്നാണ് ഏറെയും ആഗ്രഹിച്ചത്. ഞാന്‍ പലരെയും കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അതിന്റെ വില എന്താണെന്ന് എനിക്കറിയാം.

  പക്ഷേ ഞാന്‍ തികച്ചും ഒറ്റപ്പെട്ട് പോയ സമയത്ത് എന്നെയൊന്ന് കെട്ടിപ്പിടിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. നീ അവരോടൊക്കെ പോവാന്‍ പറയ് എന്ന് പറഞ്ഞ് കൊണ്ട് മുറുക്കെ കെട്ടിപ്പിടിക്കും. അതാണ് ഞാനേറ്റവും മിസ് ചെയ്തത് എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്.

  പൃഥ്വിരാജിന് അതില്‍ അസ്വഭാവികത തോന്നിയില്ലേ? ഞാനും അങ്ങനൊരു മകന്റെ അമ്മയാണ്, കടുവയിലെ ഡയലോഗിന് വിമര്‍ശനം

  ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചതിന് പിന്നിലെ കാര്യവും നടി വെളിപ്പെടുത്തി..

  ആ ധൈര്യത്തിലാണ് ചെറിയ പ്രായത്തില്‍ എന്നെ കൈപ്പിടിച്ച് കൊണ്ട് വന്നത്. ഇത്രയും കാലത്തിനിടയ്ക്ക് എന്തൊക്കെ വഴക്കും പ്രശ്‌നങ്ങളും ഉണ്ടായി. ഇതുവരെ പിരിയാം എന്നൊരു കാര്യത്തെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചിട്ടില്ല. കൂടുതല്‍ സ്‌നേഹിച്ച് ഒത്തു ചേരുകയാണ് ചെയ്യാറുള്ളതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നു.

  ഇങ്ങനൊരാള്‍ ജീവിതത്തിലേക്ക് വന്നപ്പോഴാണ് ലക്ഷ്മി ഉണ്ടായതും ലക്ഷ്മി, ലക്ഷ്മി ആയതും. സുരക്ഷിതത്വം അനുഭവിച്ചതും സമാധാനത്തോടെ ഉറങ്ങിയതുമൊക്കെ വിവാഹശേഷമാണ്. അത്രയും കാര്യങ്ങള്‍ ചെറിയ പ്രായത്തിലേ ലക്ഷ്മി അഭിനയിച്ചിരുന്നു. വിവാഹം കഴിക്കുമ്പോള്‍ ലക്ഷ്മിയ്ക്ക് 18 വയസും ജയേഷിന് 26 വയസുമായിരുന്നു.

  ആ സമയത്ത് ജയേഷേട്ടന് നല്ല പക്വതയും എനിക്ക് പ്ലസ്ലുടുകാരിയുടെ പക്വതയുമാണെന്ന് ലക്ഷ്മി പറയുമ്പോള്‍ അവളെ കുലസ്ത്രീയാക്കിയത് ഞാനാണെന്നാണ് ജയേഷിന്റെ കൗണ്ടര്‍.

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Bigg Boss Malayalam Season 4 Fame Lakshmi Priya Said What She Missed From Her Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X