For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിൽഷയുടെ വിജയത്തിന് കാരണം ഞാനും കൂടി അല്ലേയെന്ന് റിയാസ്

  |

  ബിഗ് ബോസ് സീസൺ 4 തുടങ്ങിയത് ന്യു നോർമൽ എന്ന കൺസെപ്റ്റിലാണ്. പല മേഖലയിലുള്ള 17 മത്സരാർത്ഥികളുമായി ആണ് തുടഹങിയത് എങ്കിലും വൈൽഡ് കാർഡ് എൻ്ട്രി മത്സരാർത്ഥികളെക്കൂടി ചേർത്ത് 20 പേരാണ് സീസൺ 4 ൽ മാറ്റുരച്ചച്. വ്യക്തമായ ഗെയിം പ്ലാനിങ് ഓടെയും അല്ലാതെയും എത്തിയ മത്സരാർത്ഥികൾ ഷോയിടെ ഭാഗമായിരുന്നു. ബിഗ്ബോസിലെ പകുതിയോളം ദിവസങ്ങൾ സാധാരണ രീതിയിൽ പോയെങ്കിലും ഒരു വലിയ മാറ്റംകൊണ്ട് വന്നത് 2 പേരുടെ വരവോടെ ആയിരുന്നു.

  പകുതിയോളം ദിവസങ്ങളിലെ എപ്പിസോഡ് കണ്ട് സ്ട്രോങ്ങ് മത്സരാർത്ഥഇ ആരെണെന്ന് മനസ്സിലാക്കിയാണ് വൈൽഡ് കാർഡ് എന്ട്രി മത്സാരാർത്ഥികൾ ഷോയിലേക്ക് എത്തുന്നത്. കൃത്യമായും സ്പഷ്ടമായും പറയാനുള്ളത് പറഞ്ഞ് തന്നെയാണ് റിയാസ് എന്ന വൈൽഡ് എൻ്ട്രി മത്സാരാർത്ഥി ഓരോ ദിവസം ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ് പോയത്. എൽജിബിറ്റി കണ്ണ്യൂണിറ്റിക്ക് ശക്താമയി ഹൗസിലൂടെ ശബ്ദമുയർത്തുകയും ചെയ്തു റിയാസ്.

  റിയാസ് എന്ന മത്സാരാർത്ഥി

  റിയാസ് എന്ന മത്സാരാർത്ഥി

  എന്നാൽ എല്ലാ പ്രേക്ഷകർക്കും അത് അത്രക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. റിയാസിനെ ഒരുപാട് ഇഷടപ്പെടുന്നത് പോലെ തന്നെ റിയാസിൻ്റെ സംസാരിത്തിലെ ഛില കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത ഒരുപാട് പൈസിനുള്ളിലും പുറത്ത് ഉണ്ടാരുന്നു. എന്നിരുന്നാൽ കൂടിയും തനിക്ക് പറയാനുള്ള കാര്യങ്ങൾ കൃത്യമായി പറയാൻ റിയസ് മടി കാണിച്ചിരുന്നില്ല. ബിഗ് ബോസ് സീസൺ 4 ന് ഒരു ഗും ഒക്കെ കൊണ്ട് വന്നത് റിയാസിൻ്റെ വരവോടെയായിരുന്നു.

  ഷോയിൽ ടാസ്ക്കുകളും മറ്റും ചെയ്ത് ഒതുങ്ങി കൂടിയ പല മത്സരാർത്ഥികളെയും ചൊറിഞ്ഞ് അവരുടെ ഉള്ളിലെ മറ്റൊരാളെ പുറത്ത് കൊണ്ട് വരാൻ റിയാസിന് കഴിഞ്ഞിരുന്നു. റോബിന് ഷോയിൽ നിന്ന് പുറത്തായത് ഇരുവരും തമ്മിലുണ്ടായ പ്രശ്നം കാരണമാണ്. ബിഗ് ബോസ് നൽകിയ ടാസ്ക്ക് കയ്യാങ്കളിയിലേക്ക് മാറുകയും ഫിസിക്കലി അസാൾട്ട് ചെയ്തു എന്ന കാരണത്താലുമാണ് റോബിൻ പുറത്തായത്.

  ട്രൈയാങ്കിൾ ലൗ സ്റ്റോറി

  ട്രൈയാങ്കിൾ ലൗ സ്റ്റോറി

  റിയാസ് ഹൗസിൽ എത്തിയതിന് പിന്നാലെ ദിൽഷയും റോബിനും ബ്ലെസ്ലിയും ട്രൈയാങ്കിൾ ലൗവ് സ്റ്റോറി പ്ലേ ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാൽ അവസാന ആയപ്പോഴെക്കും ദിൽഷയോട് അങ്ങനോ പറഞ്ഞതിന് ക്ഷമയും പറഞ്ഞിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ദിൽഷ ചിലപ്പോൾ വിന്നറാകാൻ കാരണം ഞാനും കൂടി അല്ലേ എന്ന റിയാസിൻ്റെ ചോദ്യമാണ്.

  ടാസ്ക്കുകൾ മികച്ച രീതിയിൽ മത്സരിക്കുകയും അഭിപ്രായങ്ങൾ തുറന്ന് പറയുകയും ചെയ്യുന്നാണ്ടാരുന്നെങ്കിലും വീട്ടിൽ വലിയ ബഹളമൊന്നും ഉണ്ടാക്കാൻ നിക്കാത്ത ആളായിരുന്നു ദിൽഷ. ആ ദിൽഷയെ പോലും പ്രൊവോക്ക് ചെയ്യുകയും പ്രശനങ്ങളിൽ ഇടപെട്ട് കൂടുതൽ പ്രശ്നങ്ങളിൽ ഇൻവോൾവ് ആയതും റിയാസ് വന്നതിന് ശേഷമാണ്. ഇക്കാര്യം പല ഇൻ്റർവ്യുകളിലും ദിൽഷ പറഞ്ഞിട്ടുമുണ്ട്.

  Recommended Video

  Dilsha On Akhil Bigg Boss | പുറത്തുള്ള ഫാന്‍സ് മൊത്തം അഖിലിനൊപ്പം, അന്ന് ദില്‍ഷ വിചാരിച്ചത്‌
  ദിൽഷയെക്കുറിച്ച്

  ദിൽഷയെക്കുറിച്ച്

  ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിയാസ് പറഞ്ഞത് ദിൽഷ വിന്നറാകാൻ താൻ കൂടി കാരണമായില്ലേന്ന് പറഞ്ഞത് ഒരു ചോദ്യം ആയിട്ടായിരുന്നു. താൻ അവിടെ ചെല്ലുന്ന ദിവസം വരെ ദിൽ, പ്രത്യേകിച്ച് ഒന്നും ബിഗ് ബോസിന് നൽകിയിരുന്നില്ല. താൻ അവിടെ ചെല്ലുകയും റോബിൻ പുറത്താവുകയും ചെയ്തതോടെ ദിൽഷ പുതിയ ഒരാളായി മാറുകയായിരുന്നു. എല്ലാത്തിലും വളരെ നന്നായി ആക്ടിവായി പങ്കെടുക്കാന തുടങ്ങി.

  ദിൽഷ വളരെ നല്ല ആളാണെന്നും നല്ല പേർസണാലിറ്റിയാണ് ദിൽഷയുടേതെന്നും ഇൻ്റർവ്യുയിലൂടെ പറഞ്ഞു. അതുപോലെ തന്നെ റോൺസനെ ക്കുരിച്ചും റിയാസ് പറഞ്ഞു, നല്ല മനസ്സിനുടമയാണെന്ന് ഇത്രയും ക്ഷമിക്കാൻ കഴിയുന്ന ആളെ താൻ ഇതിന് മുന്നേ കണ്ടിട്ടില്ലെന്നും പറഞ്ഞും. ഗെയിമിൻ്റെ തുടക്കത്തിൽ റോൺസനോട് വലിയ ഇഷ്ടം ഒന്നും തോന്നിയിരുന്നില്ല, എന്നാൽ ഹൗസിനുള്ളിൽ പോയപ്പോൾ തന്നെ റഓൺസണുമായി കൂട്ടായെന്നും റിയാസ് പറഞ്ഞു.

  English summary
  Bigg Boss Malayalam Season 4 Fame Riyas salim Opens Up He Was also the reason for Dilsha's success
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X