For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉയരക്കൂടുതൽ കാരണം അധ്യാപകർ പിന്നിലാക്കിയിട്ടുണ്ട്, എൻ്റെ ജീവിതം മാറിമറിയാൻ കാരണവും അതു തന്നെയെന്ന് റിതു മന്ത്ര

  |

  ബി​ഗ് ബോസിൽ മത്സരാർത്ഥിയായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റിതു മന്ത്ര. ഗായിക, മോഡൽ, നടി തുടങ്ങിയ ലേബലുകളിലാണ് റിതു ബി​ഗ് ബോസിലേക്ക് എത്തിയത്. സീസൺ 3 യിലെ സജീവ മത്സരാർത്ഥിയായിരുന്നു റിതു. ഒരു സിനിമയിൽ അഭിനയിച്ചിട്ട് ലഭിക്കാത്ത അത്രയും ശ്രദ്ധ തനിക്ക് ലഭിച്ചത് ബി​ഗ് ബോസിലൂടെയാണെന്ന് താരം പലപ്പോഴും പറഞ്ഞിരുന്നു. ​

  സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. തൻ്റെ പുത്തൻ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തി തൻ്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. തൻ്റെ നീളക്കുടുതൽ കൊണ്ട് നേരിട്ട വിഷമങ്ങളെക്കുറിച്ചും അതുകൊണ്ട് നേടിയ ഉയർച്ചയെക്കുറിച്ചുമാണ് റിതു മന്ത്ര പറഞ്ഞത്. ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.

  'മിസ് ഇന്ത്യയിൽ മത്സരിക്കാൻ കേരളത്തിൽ നിന്ന് അധികം ആരും ഉണ്ടായിരുന്നില്ല. കഴിവുള്ള ആളുകൾ കേരളത്തിൽ ഉണ്ടെങ്കിലും പലർക്കും മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നു. കേരളത്തെ പ്രതിനിധീകരിക്കാൻ വേണ്ടി 2018ൽ ഞാൻ മത്സരിക്കാൻ പോയി. 2016 ൽ അപേക്ഷിച്ചെങ്കിലും അത് റിജക്റ്റായിരുന്നു. 2 വർഷത്തിന് ശേഷമാണ് പിന്നീട് അവസരം ലഭിച്ചത്. ഉയരക്കൂടുതലാണ് പ്ലസ് പോയിൻ്റായി അവർ നോട്ട് ചെയ്തത്'.

  Also Read: 'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ

  'നല്ല കഴിവും സൗന്ദര്യവും ആത്മവിശ്വാസമുള്ളവരായിരുന്നു മത്സരിക്കാൻ എത്തിയത്. ഇവിടെ നിന്ന് ഓടിയാലോ എന്നായിരുന്നു ആദ്യം തോന്നിയത്. സൗന്ദര്യം മാത്രമല്ല ആത്മവിശ്വാസവുമുണ്ടെങ്കിൽ മാത്രമേ ആ മത്സരത്തിൽ വിജയിക്കാനാവൂ. അവിടെ പോയാൽ നമ്മുടെ ലെവലേ മാറിക്കിട്ടും. കേരളമെന്താണെന്ന് കാണിച്ച് കൊടുക്കണം എന്നുണ്ടായിരുന്നു. പത്രത്തിലൊക്കെ വന്നു കേരളത്തെ പ്രതിനിധീകരിച്ച് ഞാൻ മത്സരിക്കാൻ പോകുന്ന കാര്യം. അതിൽ നിന്ന് മിസ് ടാലന്റഡ് സൗത്ത് എന്ന അം​ഗീകാരമാണ് ലഭിച്ചത്'.

  Also Read: 'പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ക്രഷ് തോന്നിയത്', 'അന്ന് കാണുമ്പോൾ കല്ല്യാണം കഴിച്ച ചമ്മലായിരുന്നെന്ന് നവ്യ

  'മോഡലിലേക്ക് തിരിയാൻ കാരണം ഒരു ഡിസൈനറിൻ്റെ ചോദ്യമാണ്. സുഹൃത്തിനൊപ്പം ഒരു ഷോ കാണാൻ പോയപ്പോൾ നല്ല ഉയരമുണ്ടല്ലോ, നീ എന്താ മോഡലിം​ഗ് ട്രൈ ചെയ്യാത്തതെന്ന് അന്ന് ഒരു ഡിസൈനർ ചോദിച്ചു. അങ്ങനെയാണ് ഞാൻ എൻ്റർടെയിൻമെൻ്റ് ഇൻഡസ്ട്രിയിലേക്ക് എത്തിയത്'.

  'സ്‌കൂളിൽ ഉയരം കൂടുതലാണെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുമായിരുന്നു. അധ്യാപകർ പുറകിൽ ഇരിക്കാൻ പറയുമായിരുന്നു. ഒരുപാട് വിഷമിച്ചിട്ടുണ്ട്. അന്നൊക്കെ പാട്ടിലായിരുന്നു എന്റെ ശ്രദ്ധ. നമ്മുടെ ജീവിതത്തിൽ നെഗറ്റീവായി കാണുന്ന ഒരു സവിശേഷതയായിരിക്കും നാളെ നമ്മുടെ ഉയർച്ചകൾക്ക് കാരണമാകുന്നത്, എൻ്റെ ജീവിത പാഠം അങ്ങനെയായിരുന്നു'.

  'പോക്കറ്റ് മണിക്ക് വേണ്ടിയായിരുന്നു ആദ്യം മോഡലിംഗ് ചെയ്തത്. മാഗസിനുകളിലെല്ലാം ഫോട്ടോ വരാൻ തുടങ്ങിയതോടെ കോൺഫിഡൻസ് കൂടി. കഷ്ടപ്പെട്ടാണ് മോഡലിംഗിൽ പിടിച്ച് നിന്നത്. അതിനിടയിലായിരുന്നു ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതും ജീവിതം മാറിമറിഞ്ഞതും', റിതു മന്ത്ര പറഞ്ഞു.

  Also Read: ഞാൻ ഡയലോഗുകളൊന്നും പഠിച്ചിട്ടല്ല വന്നത്: റോബിന് ലഭിച്ച സ്വീകരണം റിയാസിന് കിട്ടിയില്ലെന്ന് ആരാധകർ

  'ബി​ഗ് ബോസിലേക്ക് പോകും മുമ്പ് ഞാനെന്ന വ്യക്തിയെ മോഡലിം​ഗ് മേഖലയിലുള്ള കുറച്ച് പേർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. എന്നാൽ ബി​ഗ് ബോസിന് ശേഷം എല്ലാവർക്കും അറിയാം. ഒരുപാട് അവസരങ്ങളൊക്കെ വരുന്നുണ്ട്. തെലുങ്കിലടക്കം സിനിമകൾ ചെയ്ത് തുടങ്ങി. കൂടാതെ ഞാൻ പാടുമെങ്കിവും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല'.

  'ഇപ്പോൾ അക്കാര്യത്തിലും മാറ്റം വന്നിട്ടുണ്ട്. പാട്ടും അഭിനയവുമൊക്കെയായി ജീവിതം അൽപ്പം തിരക്ക് നിറഞ്ഞതായിട്ടുണ്ട്. അമ്മയാണ് ഒറ്റ മോളായിട്ടും വീട്ടിൽ പിടിച്ച് നിർത്താതെ സ്വപ്നങ്ങൾക്ക് പിന്നാലെ പറക്കാൻ അനുവദിച്ചത്', റിതു വ്യക്തമാക്കി.

  Read more about: rithu
  English summary
  Bigg Boss Season 3 Fame Rithu Manthra open Ups About her experience in modeling and Miss India
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X