For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിർബന്ധിക്കുന്നുണ്ട്, ഇപ്പോൾ ഞാനാണ് അമ്മയോട് പറയുന്നത്, അമ്മയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിൽ റിതു മന്ത്ര

  |

  ബി​ഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് റിതു മന്ത്ര. ടെലിവിഷൻ രംഗത്ത് വർഷങ്ങളായി ഉണ്ടെങ്കിലും ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് റിതു മന്ത്രയെ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങിയത്. ഷോയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായും റിതു മന്ത്ര മാറി. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ ബോൾഡായി നിന്ന് മത്സരിക്കുകയും ചെയ്തു.

  റിതുവിന് രണ്ട് വയസ്സുളളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പിന്നീടങ്ങോട്ട് അമ്മ ഒറ്റക്കാണ് റിതുവിനെ വളർത്തിയത്. അച്ഛൻ്റെ മരണ ശേഷം അമ്മയോട് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വിവാഹത്തിന് നിർബന്ധിക്കുമായിരുന്നു. എന്നാൽ എനിക്ക് വേണ്ടി അമ്മ ജീവിതം മാറ്റിവെക്കുകയായിരുന്നു.

  റിതുവിൻ്റെ ഓരോ വളർച്ചാ ഘട്ടത്തിലും അമ്മ നൽകുന്ന പിന്തുണയെക്കുറിച്ച് താരം പലപ്പോഴും വാചാലയാകാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു പ്രൊമോ വീഡിയോ ആണ്. ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോൾ അമ്മയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് താൻ എന്ന് പറയുകയാണ് റിതു.

  റിതുവിൻ്റെ അമ്മയും പറയുന്നുണ്ട് വിവാഹത്തിന് നിർബന്ധിക്കുന്ന കാര്യം. റിതുവിൻ്റെ രണ്ടാം വയസ്സിലാണ് അച്ഛൻ മരിക്കുന്നത്. 'ആ സമയത്ത് വീട്ടുകാരുൾപ്പെടെ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചെങ്കിലും അതിനൊന്നും വഴങ്ങാതെ ഒരു പ്രതിസന്ധി ഘട്ടത്തിലും തളരാതെ മകളെ പഠിപ്പിച്ച് നല്ലൊരു നിലയിൽ എത്തിക്കാൻ അമ്മ ശ്രമിച്ചു'.

  'പഠനത്തിൽ പോസ്റ്റ് ​ഗ്രാജുവേഷൻ കഴിഞ്ഞു. മിസ്സ് ഇന്ത്യ എന്ന സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു. ഇപ്പോ ഞാൻ അമ്മക്ക് ഒരു കൂട്ട് ആ​ഗ്രഹിക്കുകയാണ്. ഇക്കാര്യത്തിൽ അമ്മ മാത്രം സമ്മതം നൽകിയില്ല. വിവാഹ ചിലവുകൾ എല്ലാം ഞാൻ നോക്കും. അമ്മ സമ്മതിച്ചാൽ മാത്രം മതി', റിതു കൂട്ടിച്ചേർത്തു.

  Also Read: 'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ

  സോഷ്യൽ മീഡിയയിൽ സജീവമായി റിതുവിൻ്റെ ചിത്രങ്ങളും വീഡിയോസും ഒക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അടുത്തിടെ താരത്തിൻ്റെ ബ്രൈഡൽ ലുക്കിലുളള ചിത്രങ്ങൾ കണ്ടതോടെ വിവാഹം കഴിഞ്ഞുവെന്നുള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിന് മുൻപും ബ്രൈഡൽ ഫോട്ടോഷൂട്ട് നടത്തിയപ്പോഴും സമാനമായ രീതിയിൽ നടിയുടെ വിവാഹ വാർത്ത പ്രചരിച്ചിരുന്നു.

  എന്നാൽ ഇത്തവണ വരൻ കൂടെയുള്ളതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഇരുവരും പിങ്ക് നിറമുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. എന്തായാലും പുതിയ ചിത്രങ്ങളെ കുറിച്ച് നടി നൽകുന്ന വിശദീകരണമെങ്ങനെയാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

  Also Read: 'പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ക്രഷ് തോന്നിയത്', 'അന്ന് കാണുമ്പോൾ കല്ല്യാണം കഴിച്ച ചമ്മലായിരുന്നെന്ന് നവ്യ

  ചെറുതും വലുതുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള റിതു ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ശക്തമായ നിലപാടുകൾ കൊണ്ട് ആരാധകരുടെ പ്രശംസ നേടിയെടുക്കാനും നടിക്ക് സാധിച്ചിരുന്നു. എന്നാൽ മോഡലും നടനുമായ ജിയ ഇറാനിയുമായിട്ടുള്ള സൗഹൃദവും പ്രണയവും വലിയ വാർത്തകൾക്ക് കാരണമായി. റിതു ഷോ യിൽ പങ്കെടുക്കുന്ന സമയത്താണ് പ്രണയത്തെ കുറിച്ച് ജിയ വെളിപ്പെടുത്തി കൊണ്ട് രംഗത്ത് വരുന്നത്.

  Also Read: ഞാൻ ഡയലോഗുകളൊന്നും പഠിച്ചിട്ടല്ല വന്നത്: റോബിന് ലഭിച്ച സ്വീകരണം റിയാസിന് കിട്ടിയില്ലെന്ന് ആരാധകർ

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും വീഡിയോസുമൊക്കെ ജിയ പുറത്ത് വിട്ടിരുന്നു. മാത്രമല്ല വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതിനെ പറ്റിയും സൂചിപ്പിച്ചു. വൈകാതെ വിഷയത്തിൽ പ്രതികരിച്ചെങ്കിലും വിവാഹം കഴിക്കാൻ ഉദ്ദേശമില്ല.

  'കല്യാണം എന്നത് പെട്ടെന്ന് വിചാരിച്ച് നടക്കുന്ന കാര്യമല്ല. ഞാൻ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആളായതുകൊണ്ട് ഇപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ല. കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. നമുക്ക് ഒക്കെ ഭാവിയിൽ ആരെയെങ്കിലും കിട്ടിയാൽ ഓക്കെ. ഇല്ലെങ്കിൽ കല്യാണം കഴിച്ചില്ലെങ്കിലും എനിക്ക് കുഴപ്പം ഇല്ല. കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്', റിതു വ്യക്തമാക്കി.

  Read more about: rithu
  English summary
  Bigg Boss season 3 Fame Rithu Manthra Open Ups About Her Mother's Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X