twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏതൊരു ഷോയ്ക്കും അതിന്റേതായ ഒരു സ്ക്രിപ്റ്റ് ഉണ്ട്, അതു പോലെ തന്നെയാണ് ബിഗ് ബോസ് എന്നും അശ്വൻ പറയുന്നു

    |

    ബിഗ് ബോസ് സീസൺ 4 അവസാനിച്ചിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും അതിനുള്ളിലെ കാര്യങ്ങളെക്കുറിച്ച് ഇപ്പോഴും ചർച്ചകൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസിൽ വന്ന മത്സരാർത്ഥികളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമാണ്യ ഓരോ മത്സരാർത്ഥികൾക്കും അവരുടേതായ ഒരു ഫാൻ ബേസുമുണ്ട്. ബിഗ് ബോസ് താരങ്ങൾ അവരുടെ പ്രേക്ഷകരുമായി സംസാരിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കാറുണ്ട്.

    ബിഗ് ബോസ് തുടങ്ങിയ നാൾ മുതലെ പ്രേക്ഷകരുടെ സംക്ഷയമായിരുന്നു, ഷോ സ്ക്രിപ്റ്റടാണോ എന്നുള്ളത്. പലരും സ്ക്രിപ്റ്റടാന്നും അല്ലെന്നും പറഞ്ഞ് സോഷ്യൽ മീ‍ഡിയയിൽ എത്താറുണ്ട്. എന്നാൽ അതിൻ്റെ വിശദമായ കാര്യങ്ങൾ എന്താണെന്ന് പ്രേക്ഷകരോട് തുറന്ന് പറഞ്ഞിരിക്കുകയാണ് ബിഗ് ബോസ് താരം അശ്വൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

    ബിഗ് ബോസ് ഷോ സ്ക്രിപ്റ്റഡ് ആണോ?

    ബിഗ് ബോസ് ഷോ സ്ക്രിപ്റ്റഡ് ആണോ?

    ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി ആയാണ് ബിഗ് ബോസ് ഷോ സ്ക്രിപ്റ്റഡ് ആണെന്ന് അശ്വൻ പറഞ്ഞത്. ഓരോ ഷോയ്ക്കും അതിന്റേതായ സ്ക്രിപ്റ്റ് ഉണ്ട്. എന്നാൽ ഹൗസിനുള്ളിൽ നടക്കുന്ന വാക്ക് തർക്കങ്ങളൊന്നും ആരും പറഞ്ഞു തരാറില്ല. അതൊക്കെ അവിടെ സ്വാഭാവികമായി നടക്കുന്നതാണെന്ന് അശ്വിൻ പറയുന്നു. ബിഗ് ബോസ് ഹൗസിലേക്ക് ചെല്ലുമ്പോൾ തന്നെ ഫോണും ബാക്കി കാര്യങ്ങളും വാങ്ങിച്ചുവക്കും. മുംബൈയിലെ ഫിലിം സിറ്റിയിൽ വച്ചാണ് ബിഗ് ബോസ് 4 ൻ്റെ ഷൂട്ട് നടന്നത്.

    ബിഗ് ബോസ് ഹൗസിലെ സമയം

    ബിഗ് ബോസ് ഹൗസിലെ സമയം

    ഹൗസിനുള്ളിൽ ഒരു തരത്തിലുമുള്ള ഇലക്ട്രോണിക് ഡിവൈസുകളും അനുവദനീയമല്ല. ഹൗസിനുള്ളിൽ സമയത്തെക്കുറിച്ചൊന്നും അറിയാൻ കഴിയില്ല. ക്ലോക്കില്ല, വാച്ചില്ല, നേരം വെളുക്കുമ്പോൾ വെളിച്ചം കാരണം രാവിലെയാണെന്നും ഇരുട്ടുമ്പോൾ രാത്രിയെന്നും മനസ്സിലാകും. ലാലേട്ടൻ വരുന്നത് ശനിയാഴ്ചയാണ്. അന്ന് തന്നെയാണ് ഞായറാഴ്ചത്തെ എപ്പിസോഡും ഷൂട്ട് ചെയ്യുന്നത്. ബിഗ് ബോസ് ഹൗസിലെ എൻട്രി സമയത്ത് മാത്രമാണ് ലാലേട്ടനെ കാണാൻ കഴിയുന്നത്. പിന്നീട് കാണുന്നത് ഫിനാലെയുടെ അന്നും. ബാക്കി ഉള്ള ദിവസങ്ങളിൽ സ്ക്രീനിലൂടെ മാത്രമേ ലാലേട്ടനെ കാണാൻ കഴിയൂള്ളു.

    ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ ക്യാപ്റ്റൻ

    ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ ക്യാപ്റ്റൻ

    ബിഗ് ബോസ് വീട്ടിൽ എത്തിയ രണ്ടാമത്തെ ദിവസം നോമിനേഷൻ പ്രക്രിയ ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്ത മൂന്ന് പേർക്ക് ഒരു ടാസ്ക്ക് നൽകുകയും ചെയ്തു. ആ ടാസ്ക്കിൽ വിജയിച്ച് ബിഗ് ബോസ് സീസൺ 4 ലെ ആദ്യ ക്യാപ്റ്റനായ വ്യക്തിയാണ് അശ്വിൻ. ആദ്യ ദിവസം എല്ലാരുമായി വലിയ അടുപ്പമൊന്നും ഇല്ലായിരുന്നെങ്കിലും അശ്വന്റെ കഥയറിഞ്ഞപ്പോൾ ഹൗസിനുള്ളിലെ മറ്റ് മത്സരാർത്ഥികൾക്കും ഒരുപാട് വേദനായായിരുന്നു.

    ന്യു നോർമൽ കൺസെപ്റ്റ്

    ന്യു നോർമൽ കൺസെപ്റ്റ്

    ബിഗ് ബോസ് സീസൺ 4 ൻ്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു ന്യു നോർമൽ കൺസെപ്റ്റ്. തങ്ങളുടെ ഐഡൻ്റി പുറത്ത് പറഞ്ഞ് കൊണ്ടാണ് എല്ലാവരും ഷോയിലേക്ക് എത്തിയത്. അപർണ്ണ മൾബറിയും ജാസ്മിനും തങ്ങൾ ലെസ്ബിയനാണ് എന്ന് തുറന്ന് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസിലൂടെയാണ് മജീഷ്യൻ അശ്വിനും തൻ്റെ ഐഡൻ്റിൻ്റിയും പുറത്ത് പറഞ്ഞത്.

    Recommended Video

    Ronson Vincent Bigg Boss | ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ, ഞാൻ വാ തുറക്കില്ല |*BiggBoss
    അശ്വിന്റെ ജീവിത പോരാട്ടം

    അശ്വിന്റെ ജീവിത പോരാട്ടം

    കുട്ടിക്കാലം തൊട്ടെ വിഷമങ്ങൾ നിറഞ്ഞതായിരുന്നു അശ്വിൻ്റെ ജീവിതം. മാനസിക പ്രശ്നമുള്ള ആളായിരുന്നു അമ്മ. ഒന്നരവയസുള്ളപ്പോൾ അച്ചനും അമ്മയുമായുള്ള ബന്ദം വേർപെടുത്തി. അശ്വിന് അഞ്ച് വയസ്സായപ്പോൾ അച്ഛൻ ജീവനൊടുക്കി. പിന്നീട് അമ്മൂമ്മയായിരുന്നു നോക്കിയിരുന്നത്. പ്ലസ്ടുവിലെത്തിയപ്പോൾ അമ്മൂമ്മയും പോയി. വിശന്ന് വലഞ്ഞ് കുറേ കഷ്ടതകൾക്കൊടുവിൽ 2016 ൽ മാജിക്ക് പ്ലാനെറ്റിൽ ജോലി ലഭിച്ചു.

    പിന്നെ അമ്മക്കായുള്ള തെരച്ചിലായിരുന്നു. ബിഗ് ബോസിൽ വന്നതിന് ശേഷം അമ്മയെയും തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് അശ്വിൻ. 24 വർഷങ്ങൾക്ക് ശേഷം അമ്മയും മകനും മകനും കണ്ടതിൻ്റെ ബിഗ് ബോസിലെ രണ്ടാം വരവിൽ മത്സരാർത്ഥികളുമായി പങ്കുവെച്ചിരുന്നു.

    English summary
    Bigg Boss Season 4 Fame Ashwin open ups every show has its own script and Bigg Boss is like that
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X