For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വര്‍ണമാല തട്ടിപ്പറിച്ചെന്ന് പറഞ്ഞ് ബിജു മേനോനെ അയാള്‍ തല്ലി; വാവിട്ട് കരഞ്ഞ് നടനും, ആ സംഭവത്തെ പറ്റി നടൻ

  |

  ഒരു തെക്കന്‍ തല്ലുക്കേസ് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് ബിജു മേനോന്‍. അയ്യപ്പനും കോശിയും എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം കിടിലന്‍ ആക്ഷന്‍ സീനുകളൊക്കെയായിട്ടാണ് തെക്കന്‍ തല്ലുക്കേസ് വരുന്നത്. അതേ സമയം അടി കൂടുന്ന സിനിമകളോട് തനിക്ക് വലിയ താല്‍പര്യമില്ലെന്നാണ് ബിജു മേനോന്‍ പറയുന്നത്.

  യഥാര്‍ഥ ജീവിതത്തിലും കാര്യമായി വഴക്കിനോ അടിക്കൂടാനോ താന്‍ പോയിട്ടില്ലെന്നും മനോരമ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ജീവിതത്തില്‍ ഒരു തവണ കിട്ടിയ അടിയുടെ ഓര്‍മ്മയും നടന്‍ പങ്കുവെച്ചു. അന്ന് വാവിട്ട് കരഞ്ഞ് സിനിമാ തിയറ്ററില്‍ നിന്നും ഇറങ്ങി പോയെന്നും ബിജു മേനോന്‍ പറയുന്നു.

  സ്‌കൂളിലും കോളേജിലും നല്ല കുട്ടിയായിരുന്നെങ്കിലും ഒരു തവണയാണ് ബിജു മേനോന് അടി കിട്ടിയത്. നല്ലൊരു ഉശിരന്‍ തല്ല് തന്നെ കിട്ടിയതിനെ കുറിച്ച് ബിജു മേനോന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. 'ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇരുമ്പഴികള്‍ എന്ന സിനിമ കാണാന്‍ തൃശൂര്‍ ജോസ് തിയറ്ററിലേക്ക് പോയി. ഗേറ്റിന് മുന്നില്‍ വലിയ തിരക്കാണ്. ഗേറ്റ് തുറന്നതും ഇടംവലം നോക്കാതെ ടിക്കറ്റ് കൗണ്ടറിലേക്ക് ഓടി.

  Also Read: ലൈവ് ഉണ്ടായിരുന്നെങ്കിലും പലരുടെയും ഗെയിം പൊളിഞ്ഞേനെ; ബിഗ് ബോസിലെ സുഹൃത്തുക്കളെ കുറിച്ച് റിതു മന്ത്ര

  പെട്ടെന്നൊണ് പിന്നില്‍ ആജാനുബാഹിയായ ഒരാള്‍ എന്റെ കൈയ്യില്‍ പിടിച്ച് വലിക്കുന്നത്. തിരിഞ്ഞ് നോക്കിയതും കരണം നോക്കി അദ്ദേഹം ഒരടി അടിക്കുകയും ചെയ്തു. അപ്പോഴാണ് തന്റെ കൈയ്യില്‍ കുരുങ്ങി കിടന്ന അദ്ദേഹത്തിന്റെ വലിയ സ്വര്‍ണമാല ശ്രദ്ധയില്‍പ്പെടുന്നത്. ബഹളത്തിനിടയില്‍ എങ്ങനെയോ പൊട്ടിപ്പോയ മാല ഞാന്‍ തട്ടിപ്പറിച്ചതാണെന്ന് കരുതിയാണ് അദ്ദേഹം അടിച്ചത്.

  Also Read: വിവാഹശേഷം ഇവരെങ്ങനെയാവും? എല്ലാവർക്കും കണ്‍ഫ്യൂഷനാണ്! ഭാര്യയ്ക്ക് സ്വർണം കൊടുത്തിട്ടില്ലെന്ന് രവീന്ദ്രര്‍

  അന്ന് താന്‍ വാവിട്ട് കരയുന്ന അവസ്ഥ വരെ ഉണ്ടായെന്നും നടന്‍ പറയുന്നു. പിന്നെ യൂണിഫോമിട്ട് സിനിമയ്ക്ക് വന്ന പയ്യന്റെ നിരപരാധിത്വം ചുറ്റും കൂടി നിന്നവര്‍ക്ക് മനസിലായി. അതോടെയാണ് പ്രശ്‌നം അവസാനിക്കുന്നത്. അന്ന് സിനിമ പോലും കാണാന്‍ നില്‍ക്കാതെയാണ് ബിജു മേനോന്‍ വീട്ടിലേക്ക് തിരിച്ചോടിയത്. ആ അടിയുടെ ഓര്‍മ്മ ഏറെ നാള്‍ നടന്റെ മനസിനെ വേദനിപ്പിച്ച് അങ്ങനെ തന്നെ കിടന്നിരുന്നു.

  Also Read: ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ട്; അടുത്ത വര്‍ഷം നിങ്ങളുടെ ഓണം ഞാന്‍ കുളമാക്കും, പ്രതിഷേധവുമായി ബാല

  ചെറിയ തമാശകളും കുസൃതിയുമൊക്കെ കാണിക്കുന്ന ആളാണ് ബിജു മേനോന്‍. എന്നാല്‍ ആരുമായിട്ടും തല്ല് കൂടിയിട്ടില്ല. ഒരു പൊലീസുകാരന്റെ മകന്‍ ആയിരുന്നത് കൊണ്ട് മറ്റ് കുട്ടികളൊന്നും അത്ര പെട്ടെന്ന് എന്നോട് ഉടക്കാന്‍ വരില്ല. അച്ഛന് പേരുദോഷം ഉണ്ടാവുമെന്ന് കരുതി ഞാനും ആരോടും മുട്ടാന്‍ പോയിട്ടില്ലെന്ന് നടന്‍ പറയുന്നു.

  സിനിമയിലെത്തിയതിന് ശേഷം തല്ല് കൊടുക്കുന്ന നടനായി മാറി. എന്റെ ശരീരപ്രകൃതിയായിരിക്കും അതിന് കാരണം. നാലും അഞ്ചും അടികളുള്ള കഥകളാണ് ഇപ്പോള്‍ എന്നെ തേടി വരുന്നതെന്നാണ് ബിജു മേനോന്‍ പറയുന്നത്. എനിക്കതിലൊന്നും വലിയ താല്‍പര്യം തോന്നാറില്ല. കൂടുതല്‍ ഇഷ്ടം തോന്നുന്നത് നാടന്‍ വേഷങ്ങളോടാണ്. സിനിമാ നടനായി എന്നതൊഴിച്ചാല്‍ തീര്‍ത്തും സാധാരണക്കാരനാണ് താന്‍.

  അയ്യപ്പനും കോശിയിലും അടിയുണ്ടെങ്കിലും അതിന് പിന്നില്‍ ചില ജീവിതങ്ങളും അവരുടെ കഥകളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ ഇപ്പോഴും അതിനെ പറ്റി സംസാരിക്കുന്നതെന്നാണ് ബിജു മേനോന്‍ പറയുന്നത്.

  English summary
  Biju Menon Opens Up About Funny Moment Happend His School Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X