For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിജു മേനോന്‍ പറഞ്ഞു, മഞ്ജു വാര്യര്‍ പിന്തുണച്ചു, മധു വാര്യര്‍ സാധ്യമാക്കി, ലളിത സുന്ദരനിമിഷം വൈറല്‍

  |

  സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ലളിതം സുന്ദരം. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ബിജു മേനോനുമാണ് നായികനായകന്‍മാരായെത്തുന്നത്. സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും മനസ്സിലെ മോഹം ഇപ്പോഴാണ് പൂവണിയുന്നതെന്ന് മധു വാര്യര്‍ പറഞ്ഞിരുന്നു. ജോലി ഉപേക്ഷിച്ച് സിനിമയിലെത്തിയ ചേട്ടന്റെ കഷ്ടപ്പാടുകളെല്ലാം അറിയുന്നുണ്ടായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. നായികയായി മാത്രമല്ല ഇത്തവണ നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തം കൂടിയുണ്ട് മഞ്ജുവിന്.

  കഥ പറഞ്ഞപ്പോള്‍ മുതല്‍ത്തന്നെ അനിയത്തി ത്രില്ലിലായിരുന്നുവെന്ന് മധു വാര്യര്‍ പറഞ്ഞിരുന്നു. റീടേക്കുകളോ തിരുത്തലുകളോയൊന്നുമില്ലാതെയാണ് ചിത്രീകരണം പുരോഗമിച്ചത്. കണ്ണെഴുതി പൊട്ടും തൊട്ടിന് വേണ്ടിയായിരുന്നു മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇടവേള അവസാനിപ്പിച്ചാണ് ഇരുവരും വീണ്ടുമെത്തുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന സിനിമയുമായാണ് വരവെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ലളിതം സുന്ദരം ചിത്രീകരണത്തിനിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ രഘുനാഥ് പാലേരി.

  ലളിതം സുന്ദരം

  ലളിതം സുന്ദരം

  ലളിതം സുന്ദരം, മധു വാര്യര്‍ സംവിധാനം ചെയ്യുന്ന പ്രഥമ സിനിമയുടെ ഭാഗമായി പ്രവർത്തിച്ച ദിവസങ്ങൾ എന്നിലുടെ കടന്നുപോയത്, തൊട്ടുരുമ്മി നിന്ന് പെയ്തകന്ന ഒരു മഴ പോലെയാണ്. അത്രക്കും ആനന്ദകരം. ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ചിത്രികരണം തീരാൻ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, നിർത്തി വെക്കേണ്ടി വന്ന "ലളിതം സുന്ദരം", മാസങ്ങൾക്കു ശേഷം സർവ്വവിധ മുൻകരുതലോടെ ഭംഗിയായി സുന്ദരമാകുന്നത് കണ്ടപ്പോൾ, ഒരു നിർവ്വതി.

  ചിത്രീകരണ വിശേഷം

  ചിത്രീകരണ വിശേഷം

  ചിത്രീകരണത്തിന്റെ അവസാന നാളുകളിൽ ഒന്നിൽ വാഗമൺ മലനിരകളുടെ പച്ചപ്പും കണ്ടുനിൽക്കേ അരികിൽ നിൽക്കുന്ന ബിജു മേനോൻ സംവിധായകനോട് ഒരാഗ്രഹം പ്രകടിപ്പിച്ചു.ഇവിടെ നിന്നൊരു കുടുംബ ഫോട്ടോ എടുത്താൽ മനോഹരമായിരിക്കില്ലേ യെന്നായിരുന്നു ചോദ്യമെന്ന് രഘുനാഥ് പാലേരി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ലളിതം സുന്ദരത്തെക്കുറിച്ച് വാചാലനായത്.

  കുടുംബം

  കുടുംബം

  പപ്പയും മമ്മയും മക്കളും പേരക്കുട്ടികളും ഉള്ള ഏത് കുടുംബത്തിനും പ്രകൃതിയുടെ കരുത്തുറ്റ ആവരണം കൂടി തങ്ങൾക്ക് ചുററും ഉണ്ടെന്നറിയുമ്പോൾ, കൈവിട്ടു പോകുന്ന സ്നേഹത്തിന്റെ കാറ്റും കുളിരും അവരിലേക്ക് താനെ വന്നു നിറയും. സിനിമയിലായാലും ജീവിതത്തിലായാലും,ഒരു മലനിരയുടെ നടുവിൽ പ്രകാശം ചിതറി നിൽക്കുന്ന ജലാശയംപോലാണ് കുടുംബമെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.

  പ്രീസ്റ്റ് ട്രെയ്‌ലർ പറയുന്നതെന്ത് | FilmiBeat Malayalam
  മഞ്ജുവും മധുവും

  മഞ്ജുവും മധുവും

  മലയാള സിനിമയിലെ താരസഹോദരങ്ങളാണ് മഞ്ജു വാര്യരും മധു വാര്യരും. യുവജനോത്സവ വേദിയില്‍ നിന്നായിരുന്നു അനിയത്തി സിനിമയിലേക്കെത്തിയത്. ചേട്ടനായിരുന്നു ആദ്യം ഡാന്‍സ് ക്ലാസില്‍ ചേര്‍ന്നതെങ്കിലും അനിയത്തിയായിരുന്നു നര്‍ത്തകിയായി മാറിയത്. അനിയത്തി അഭിനേത്രിയായി മുന്നേറിയപ്പോള്‍ പിന്നണിയിലെ കാര്യങ്ങളോടായിരുന്നു ചേട്ടന് താല്‍പര്യം. സംവിധാനമോഹം ചേട്ടന്‍ സാക്ഷാത്ക്കരിക്കുമ്പോള്‍ നായികയാവാനുള്ള ഭാഗ്യം ലഭിച്ചത് അനിയത്തിക്കായിരുന്നു. ഇവരുടെ വരവ് എങ്ങനെയാവുമെന്നാണ് ആരാധകരും ചോദിച്ചുകൊണ്ടിരിക്കുന്നത്.

  English summary
  Biju Menon's photo request during Lalitham Sundaram set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X