twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിജു മേനോന്‍; ശത്രുക്കളില്ലാത്ത, ആരെയും വെറുപ്പിക്കാത്ത ഏക നടന്‍, അതിന്റെ കാരണം?

    By Aswini
    |

    രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ മലയാളി സിനിമാ പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിലെ ബിജു മേനോന്റെ സ്വാഭാവികാഭിനയത്തെ കുറിച്ച് പറയാതിരിക്കുക വയ്യ.

    ബിജു മേനോനെ കുറിച്ച് പറയുകയാണെങ്കില്‍ മലയാള സിനിമയെ സംബന്ധിച്ച്, ശത്രുക്കളില്ലാത്ത, ആരെയും വെറുപ്പിക്കാത്ത ഏക നടനാണ് ബിജു മേനോന്‍ എന്ന് പറയേണ്ടിയിരിക്കുന്നു. എതിരഭിപ്രായം ആര്‍ക്കും കാണില്ല എന്ന് വിശ്വസിയ്ക്കുന്നു. എന്താണ് ബിജു മേനോന്റെ ക്വാളിറ്റി?

    ബഹുമുഖ പ്രതിഭ

    ബിജു മേനോന്‍; ശത്രുക്കളില്ലാത്ത, ആരെയും വെറുപ്പിക്കാത്ത ഏക നടന്‍, അതിന്റെ കാരണം?

    ഏത് കഥാപാത്രവും അനായാസും ബിജു മേനോന്‍ അവതരിപ്പിയ്ക്കും. സീരിയസ് റോളുകളും കോമഡി റോളുകളും തനിക്ക് ഒരുപോലെ എളുപ്പത്തില്‍ അവതരിപ്പിയ്ക്കാന്‍ കഴിയും എന്ന് ബിജു തെളിയിച്ചു കഴിഞ്ഞു. വെള്ളിമൂങ്ങയിലെ മാമച്ചനും പകിടയിലെ ജോര്‍ജ്ജ് കോശിയും ഉദാഹരണം. തമിഴ് സിനിമാ ലോകത്ത് ശക്തമായ വില്ലന്‍ കഥാപാത്രമായും ബിജു മേനോന്‍ എത്തിയിട്ടുണ്ട്

    എന്തിനും തയ്യാര്‍

    ബിജു മേനോന്‍; ശത്രുക്കളില്ലാത്ത, ആരെയും വെറുപ്പിക്കാത്ത ഏക നടന്‍, അതിന്റെ കാരണം?

    ഏത് വേഷവും ചെയ്യാന്‍ തയ്യാറാണ് എന്നതാണ് ബിജുവിന്റെ ഏറ്റവും വലിയ ക്വാളിറ്റിയില്‍ രണ്ടാമത്തേത്. നായക നടന്‍ തന്നെ ആകണം എന്ന ബിജു മേനോന് ഒരിക്കലും വാശിയില്ല. സഹ നടന്‍ വേഷങ്ങളോടാണ് കൂടുതല്‍ താത്പര്യം എന്ന് വേണമെങ്കില്‍ പറയാം. അത്തരം സഹനടന്‍ വേഷങ്ങള്‍ പലപ്പോഴും നായക വേഷത്തിനൊപ്പമോ അതിന് മുകളിലോ എത്തിയിട്ടുണ്ട്. ഒടുവില്‍ ചെയ്ത അനാര്‍ക്കലി എന്ന ചിത്രത്തിലെ സക്കറിയ അതിനുദാഹരണം.

    അസാധാരണത്വം ഒട്ടും ഇല്ലാതെ

    ബിജു മേനോന്‍; ശത്രുക്കളില്ലാത്ത, ആരെയും വെറുപ്പിക്കാത്ത ഏക നടന്‍, അതിന്റെ കാരണം?

    വളരെ സാധാരണക്കാരായ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നതാണ് പിന്നെ ബിജു മേനോനെ ജനപ്രിയനാക്കുന്നത്. വളരെ ഡൗണ്‍ ടു ഏര്‍ത്തായ വേഷങ്ങള്‍. സാള്‍ട്ട് മാംഗോ ട്രീയിലെ അരവിന്ദന്‍ ടി പിയും വെള്ളി മൂങ്ങയിലെ മാമച്ചനും ഉദാഹരണം

    നായകനാകുമ്പോള്‍ സെലക്ടീവാണ്

    ബിജു മേനോന്‍; ശത്രുക്കളില്ലാത്ത, ആരെയും വെറുപ്പിക്കാത്ത ഏക നടന്‍, അതിന്റെ കാരണം?

    ഒരു സിനിമയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റടുത്ത് നായക വേഷം ചെയ്യുമ്പോള്‍ ബിജു മേനോന്‍ വളരെ അധികം സെലക്ടീവാണ്. ഈ വേഷം താന്‍ ചെയ്താല്‍ നന്നാവുമോ എന്ന് നൂറ് വട്ടം ആലോചിയ്ക്കും. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വെള്ളിമൂങ്ങ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനായി എത്തിയത്. അവിടെ നിന്നും മനസ്സിലാക്കാവുന്നതാണ് നായക വേഷം ചെയ്യുമ്പോള്‍ ബിജു എത്രമാത്രം സെലക്ടീവാണെന്ന്

    സ്‌ക്രീന്‍ പ്രസന്റ്‌സ്

    ബിജു മേനോന്‍; ശത്രുക്കളില്ലാത്ത, ആരെയും വെറുപ്പിക്കാത്ത ഏക നടന്‍, അതിന്റെ കാരണം?

    സ്‌ക്രീന്‍ പ്രസന്റ്‌സിന്റെ കാര്യത്തിലും ബിജു മുന്നിലാണ്. വളരെ ചെറിയ വേഷമാണെങ്കില്‍ കൂടെ അതിലൂടെ പ്രേക്ഷക ശ്രദ്ധ നേടാന്‍ ബിജു മേനോന് സാധിയ്ക്കുന്നു. കുഞ്ഞിരാമായണം എന്ന ചിത്രത്തിലെ അവസാന 15 മിനിട്ടിലാണ് ബിജു മേനോന്‍ എത്തുന്നത്. പക്ഷെ മൊത്തം സിനിമയെ തന്നിലേക്ക് കേന്ദ്രീകരിക്കാന്‍ ആ കഥാപാത്രത്തിന് സാധിച്ചു.

    English summary
    Biju Menon might be the only Mollywood actor who doesn't have any haters. What makes him so special? What makes him different from his contemporaries?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X