For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധം, എന്നാൽ മോഹൻലാലുമായി അങ്ങനെയല്ല, തുറന്ന് പറഞ്ഞ് മംമ്ത

  |

  മലയാളി പ്രേക്ഷകരുടേയും തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്., 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ താരം സജീവമാകുകയായിരുന്നു. വളരെ വേഗം തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.

  മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രം കാണാം

  അഭിനേത്രി മാത്രമല്ല ഗായിക കൂടിയാണ് മംമ്ത മോഹൻദാസ്. മലയാളത്തിൽ കൂടാതെ തെന്നിന്ത്യൻ ഭാഷകളിലും നടി ഗാനം ആലപിച്ചിട്ടുണ്ട്. തെന്നിന്ത്യൻ പ്രേക്ഷകരുടെ മാത്രമല്ല താരങ്ങൾക്കിടയിലും നടി പ്രിയങ്കരിയാണ്. എല്ലാവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാൻ നടി ശ്രമിക്കാറുണ്ട്. ഇപ്പോഴിത മോഹൻലാലും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് മംമ്ത മോഹൻദാസ്., കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  തന്റെ പുതിയ സംഗീത ആൽബത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് താരരാജാക്കന്മാരുമായുള്ള സൗഹൃദത്തെ കുറിച്ച് നടി മനസ് തുറന്നത്.. ലോകമേ എന്ന മംമ്തയുടെ സംഗീത ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ അൽബത്തിൽ മോഹൻലാലും മമ്മൂട്ടിയും ഭാഗമായിരുന്നു. തിരക്കുകൾക്കിടയിൽ നിന്നാണ് തനിക്ക് വേണ്ടി ലാലേട്ടന്‍ അത് ചെയ്തു തന്നതെന്നും ഒരിക്കലും താന്‍ അത് പ്രതീക്ഷിച്ചിരുന്നില്ലെന്നും മംമ്ത അഭിമുഖത്തിൽ പറഞ്ഞു.ദൃശ്യം 2ന്റെ ഷൂട്ടിനിടയിലാണ് ലാലേട്ടന്‍ ഞങ്ങള്‍ക്ക് വേണ്ടി അത് ചെയ്തു തന്നത്.

  ലാലേട്ടനുമായി അധികം സിനിമകൾ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനോട് ലോകമേയുടെ കാര്യം പറയാൻ ചെറിയൊരു മടിയുണ്ടായിരുന്നു. മമ്മൂക്കയുമായിട്ടുള്ള അടുപ്പം എനിക്ക് ലാലേട്ടനുമായില്ല. എങ്കിലും പറയേണ്ട താമസമേയുണ്ടായുയിരുന്നുള്ളൂ. പൂര്‍ണ സന്തോഷത്തോടെയാണ് അദ്ദേഹം ലോകമേയുടെ ഭാഗമായതെന്നും മംമ്ത കൂട്ടിച്ചേർത്തു. നടി ആദ്യമായി നിർമ്മിച്ച മ്യൂസിക്കൽ ആൽബമാണിത്. ലോകമേ ചെയ്യാനുള്ള കാരണവും അഭിമുഖത്തിൽ മംമ്ത വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയപരമായ ഒരു സന്ദേശം അതിലുണ്ടെന്നും ഉള്ളടക്കം ഇഷ്ടപ്പെട്ടതു കൊണ്ടു തന്നെയാണ് ലോകമേ ചെയ്യാന്‍ തീരുമാനിച്ചതെന്നും മംമ്ത പറഞ്ഞു.

  തെന്നിന്ത്യൻ സിനിമയുടെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് മംമ്ത. ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായിട്ടാണ് മംമ്ത് പ്രേക്ഷകരുടെ മുന്നിൽ എത്താറുള്ളത്. മോഹൻലാൽ, മമ്മൂട്ടി, സൂരേഷ് ഗോപി എന്നിങ്ങനെ മുൻനിര താരങ്ങൾക്കൊപ്പം മംമ്ത അഭിനയിച്ചുണ്ട്. മമ്മൂട്ടി ചിത്രങ്ങളിൽ മംമ്ത സജീവമായിരുന്നു. സഹേദരി വേഷങ്ങളിലും മറ്റും തിളങ്ങാൻ നടിക്ക് കഴി‍ഞ്ഞിരുന്നു. മോഹൻലാലിന്റെ നായികയായി തിളങ്ങാനും മംമ്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി- അമൽ നീരദ് ചിത്രമായ ബിലാലിലും മംമ്ത അഭിനയിക്കുന്നുണ്ട്

  ബിലാലിന്റെ വരവറിയിച്ച് ബാല | FilmiBeat Malayalam


  ജീവിതത്തിൽ സംഗീതത്തിനുള്ള സ്ഥാനവും മംമ്ത അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹരിഹരന്‍ സാറിന്റെ സര്‍ഗത്തിലെ പാട്ടുകളാണ് ക്ലാസിക്കല്‍ സംഗീതവുമായി ഏറെ അടുപ്പിച്ചത്. അതുവരെ ഇംഗ്ലീഷ് റേഡിയോ പാട്ടുകളായിരുന്നു ഞാന്‍ കേട്ടിരുന്നത്. പിന്നീട് ദേവീശ്രീ പ്രസാദിനെ പോലുള്ള സംഗീത സംവിധായകരിലൂടെ സിനിമാ സംഗീതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യമായി.അവസരങ്ങള്‍ നിരവധി പിന്നീട് ലഭിച്ചെങ്കിലും ഒരു നടി എന്ന നിലയില്‍ വേറെ സിനിമകളില്‍ പിന്നണി പാടാന്‍ ചില ബുദ്ധിമുട്ടുകളുണ്ട്. സിനിമാ സംഗീതം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനൊരു ലൈഫ് ഇല്ല എന്നുതന്നെ പറയാം. പക്ഷേ സംഗീതത്തിന് വേറിട്ട് നില്‍ക്കാന്‍ കഴിയും. സിനിമാ സംഗീതത്തിലേക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഒരുപാട് നല്ല ഗായകര്‍ നമുക്കുണ്ട്. അവര്‍ക്ക് വേണ്ടി ഒരു സ്‌പേസ് ഒരുക്കുക എന്ന ലക്ഷ്യവും എന്റെ പ്രൊഡക്ഷന്‍ ഹൗസിനുണ്ട്, മംമ്ത പറഞ്ഞു.

  Read more about: mohanlal mamootty mamta mohandas
  English summary
  Mamta Mohandas about her close relationship with Mammootty but not with Mohanlal,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X