For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിന്ദു പണിക്കരുടെ ഈ സിനിമ ഏറെയിഷ്ടം! സായ് കുമാറിനെക്കണ്ട് അന്ന് പേടിച്ചെന്നും മകള്‍! കാണൂ!

  |

  മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ബിന്ദു പണിക്കര്‍. ഹാസ്യപ്രാധാന്യമുള്ള കഥാപാത്രമായി താരമെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. കോമഡി മാത്രമല്ല സ്വഭാവ കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് വളരെ മുന്‍പ് തന്നെ ഇവര്‍ തെളിയിച്ചാണ്. ഒരുകാലത്ത് നായകനായെത്തി പിന്നീട് വില്ലന്‍ വേഷങ്ങളിലേക്ക് ചുവട് മാറ്റിയ താരമാണ് സായ്കുമാര്‍. ലൂസിഫറിലൂടെ ശക്തമായ തിരിച്ചുവരവാണ് അദ്ദേഹവും നടത്തിയത്. ഇവരുടെ മകളായ കല്യാണിയെന്ന അരുന്ധതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഡബ്‌സ്മാഷ് വീഡിയോയുമായെത്തി നേരത്തെ ഞെട്ടിച്ചിരുന്നു ഈ താരപുത്രി.

  ഉപ്പും മുളകിലും മാത്രമല്ല കരിക്കിലുമുണ്ട് രണ്ട് സഹോദരങ്ങള്‍! ആരൊക്കെയാണ് അവരെന്നറിയുമോ? കാണൂ!

  ഇന്‍സ്റ്റഗ്രാമില്‍ സജീവമായ കല്യാണി കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. നിരവധി പേരായിരുന്നു താരപുത്രിയോട് വിശേഷം തിരക്കാനായി എത്തിയത്. അച്ഛനും അമ്മയ്ക്കും പിന്നാലെ മകളും സിനിമയിലേക്കത്തുമെയോന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നേരത്തെ ഉയര്‍ന്നുവന്നിരുന്നു. അഭിനയത്തില്‍ കല്യാണി ശോഭിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. വെക്കേഷന്‍ ആഘോഷത്തിലാണ് താനെന്നും വീട്ടില്‍ ബോറടിച്ചിരിക്കുകയാണെന്നുമൊക്കെയായിരുന്നു കല്യാണി പറഞ്ഞത്. താരപുത്രിയുടെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.

  ചിത്രങ്ങള്‍ക്ക് കടപ്പാട്: കല്യാണി ഇന്‍സ്റ്റഗ്രാം അക്കൗണ്ട്

   സീരിയസാണല്ലോ?

  സീരിയസാണല്ലോ?

  എന്താണ് ഈ സീരിയസ്‌നെസ്സിന് പിന്നിലെന്നുള്ള ചോദ്യവുമായാണ് ഒരാളെത്തിയത്. താന്‍ സീരിയസ്സല്ലെന്നും അത് തോന്നുന്നതാണെന്നുമായിരുന്നു കല്യാണിയുടെ മറുപടി. അതിനിടയിലാണ് മറ്റൊരാള്‍ ശരീരഭാരത്തെക്കുറിച്ച് ചോദിച്ചത്. അത്തരം കാര്യങ്ങളൊന്നും ചോദിക്കരുതെന്ന മറുപടിയായിരുന്നു താരപുത്രി നല്‍കിയത്. കൊച്ചിയിലേക്ക് വന്നാല്‍ കാണാന്‍ പറ്റുമോയെന്നും തൃശ്ശൂര്‍ പൂരത്തിന് വരുന്നുണ്ടോയെന്നുമൊക്കെയുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. ചോദ്യങ്ങള്‍ക്കെല്ലാം കല്യാണി മറുപടി നല്‍കിയിരുന്നു.

  താരപുത്രി എന്ന വിളിയില്‍

  താരപുത്രി എന്ന വിളിയില്‍

  താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് മക്കള്‍ക്കും ലഭിക്കാറുള്ളത്. അടുത്ത തലമുറയുടെ സിനിമാപ്രവേശനത്തിന് നിറഞ്ഞ കൈയ്യടി കിട്ടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് താരങ്ങളോടുള്ള ഇഷ്ടമാണ്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. എന്നായിരിക്കും ഇവരുടെ സിനിമാപ്രവേശമെന്നറിയാനായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. താരപുത്രി എന്ന വിളിയില്‍ സന്തോഷമാണ് തോന്നാറുള്ളതെന്നാണ് കല്യാണി പറഞ്ഞത്.

  സിനിമയിലേക്കുള്ള വരവ്

  സിനിമയിലേക്കുള്ള വരവ്

  ഡബ്‌സ്മാഷ് വീഡിയോ തരംഗമായി മാറിയപ്പോള്‍ മുതല്‍ കല്യാണിയുടെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. അഭിനയിക്കാനുള്ള കഴിവുണ്ടെന്നായിരുന്നു ആരാധകര്‍ സാക്ഷ്യപ്പെടുത്തിയത്. എന്നാല്‍ തനിക്ക് അത്തരത്തിലൊരു താല്‍പര്യമില്ലെന്നാണ് കല്യാണി പറയുന്നത്. കല്യാണി, കല്ലു ഇങ്ങനെയാണ് സുഹൃത്തുക്കളും വീട്ടുകാരും വിളിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ പേരിന് പിന്നിലെ നമ്പറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് കസിന്റെ കാറിന്റെ നമ്പറാണെന്ന മറുപടിയാണ് താരപുത്രി നല്‍കിയത്.

  കാണാനാഗ്രഹമുള്ള നടന്‍?

  കാണാനാഗ്രഹമുള്ള നടന്‍?

  താരപുത്രിയായതിനാല്‍ താരങ്ങളുമായി ഇടപഴകാനുള്ള അവസരം ലഭിക്കാറുണ്ട്. മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോ കല്യാണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനിടയിലാണ് ഏത് താരത്തെ കാണാനാണ് ആഗ്രഹമെന്ന് ചോദിച്ച് ഒരാളെത്തിയത്. നടിപ്പിന്‍ നായകനായ സൂര്യയെ കാണാനാഗ്രഹമുണ്ടെന്നായിരുന്നു കല്യാണി പറഞ്ഞത്. തമിഴകത്തിന്റെ പ്രിയതാരത്തിന് കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

  അമ്മയും അച്ഛനും എവിടെ?

  അമ്മയും അച്ഛനും എവിടെ?

  അച്ഛനും അമ്മയും എവിടെയുമെന്നും അവരോട് അന്വേഷണം പറയണമെന്നുമുള്ള മെസ്സേജുകളും താരപുത്രിക്ക് ലഭിച്ചിരുന്നു. അവര്‍ സുഖമായിരിക്കുന്നുവെന്നും ചോദിച്ചതായി അറിയിക്കാമെന്നും താരപുത്രി മറുപടി നല്‍കിയിരുന്നു. അമ്മയ്ക്ക് ഇടയ്ക്ക് കാലില്‍ പരിക്ക് പറ്റിയതിനെക്കുറിച്ചും കല്യാണി പറഞ്ഞിരുന്നു. ചിത്രീകരണത്തിനിടയില്‍ കാലിന് പരിക്കേല്‍ക്കുകയായിരുന്നു.

  അമ്മയുടെ സിനിമകളില്‍ പ്രിയപ്പെട്ടത്

  അമ്മയുടെ സിനിമകളില്‍ പ്രിയപ്പെട്ടത്

  അമ്മയുടേതായി പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ചായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. നേരത്തെയും താന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ജോക്കറാണ് ആ സിനിമയെന്നും താരപുത്രി പറയുന്നു. ദിലീപും മന്യയുമായിരുന്നു ഈ ചിത്രത്തിലെ നായികനായകന്‍മാര്‍. സര്‍ക്കസ് പശ്ചാലത്തിലൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ബഹദൂറും ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു. മേനേ ബാബു എന്നുള്ള അദ്ദേഹത്തിന്റെ വിളിയും ഡയലോഗും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

  അച്ഛനെക്കണ്ട് പേടിച്ചു

  അച്ഛനെക്കണ്ട് പേടിച്ചു

  അച്ഛന്റെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യവും ഉയര്‍ന്നുവന്നിരുന്നു. ഏതെങ്കിലും സിനിമ കണ്ട് ദേഷ്യമോ പേടിയോ തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കുഞ്ഞിക്കൂനനിലെ വില്ലനെ കണ്ടപ്പോള്‍ പേടി തോന്നിയിരുന്നുവെന്ന് കല്യാണി പറയുന്നു. വെള്ളിത്തിരയെ ഒന്നടങ്കം വെറുപ്പിച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നായിരുന്നു ഇത്. കലങ്ങിയ കണ്ണുകളും കൊമ്പന്‍ മീശയുമൊക്കെയായാണ് സായ്കുമാര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

  മലയാളത്തിലെ ഇഷ്ടതാരങ്ങള്‍

  മലയാളത്തിലെ ഇഷ്ടതാരങ്ങള്‍

  മലയാളത്തിലെ എല്ലാവരേയും ഇഷ്ടമാണെങ്കിലും ഫഹദ് ഫാസിലിനെയും പൃഥ്വിരാജിനേയും കൂടുതല്‍ ഇഷ്ടമാണെന്നും താരപുത്രി പറയുന്നു. നായികമാരില്‍ മഞ്ജു വാര്യരേയും പാര്‍വതിയേയും നസ്രിയയെയുമാണ് ഇഷ്ടമെന്നും കല്യാണി പറയുന്നു.

  English summary
  Bindhu Panikar daughter Arundathi about her favourite movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X