For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭര്‍ത്താവിന്റെ മരണത്തിന് കാരണമിതാണ്; ചടങ്ങുകള്‍ കഴിഞ്ഞ ഉടനെ അഭിനയിക്കാന്‍ പോയെന്ന് ബിന്ദു പണിക്കര്‍

  |

  ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ബിന്ദു പണിക്കര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഭിനയത്തിലെത്തി പിന്നീട് നായികയായും വില്ലത്തിയായിട്ടുമൊക്കെ സജീവമായി നില്‍ക്കാന്‍ സാധിച്ചിരുന്നു. നിലവില്‍ നടന്‍ സായി കുമാറിനെ വിവാഹം കഴിച്ച് സന്തുഷ്ടയായി കഴിയുകയാണ് ബിന്ദു.

  ആദ്യ ഭര്‍ത്താവിന്റെ മരണത്തിന് ശേഷമാണ് സായി കുമാറുമായി ബിന്ദു അടുപ്പത്തിലാവുന്നത്. സിനിമയുടെ പിന്നണിയില്‍ ജോലി ചെയ്തിരുന്ന ബിജു ബി നായരെയാണ് ബിന്ദു ആദ്യം വിവാഹം കഴിക്കുന്നത്. 1997 ല്‍ വിവാഹിതരായെങ്കിലും 2003 ല്‍ അദ്ദേഹം മരിച്ചു. ആദ്യ ഭര്‍ത്താവിന്റെ വേര്‍പാടിനെ കുറിച്ചും അതിന്റെ കാരണമെന്താണെന്നും കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ബിന്ദു പറയുകയാണ്.

  Also Read: നടനുമായി ഇഷ്ടത്തിലായിരുന്നു! നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു, വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്ത്

  ഒരേ ഫീല്‍ഡില്‍ നിന്നുള്ളവര്‍ ആയത് കൊണ്ട് സ്‌നേഹിച്ചിരുന്നു. ഒരു ലവ് കം അറേഞ്ച്ഡ് വിവാഹമായിരുന്നു ഞങ്ങളുടേത്. ആദ്യ ഭര്‍ത്താവ് ബിജു മരിക്കുന്നത് ഫിറ്റ്‌സ് വന്നത് കൊണ്ടാണെന്നാണ് നടി പറയുന്നത്. ആദ്യം ഉണ്ടായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ അദ്ദേഹം നാക്ക് കടിച്ച് മുറിച്ചിരുന്നു. ആ രക്തം ശ്വാസകോശത്തില്‍ കട്ടപ്പിടിച്ചു. ആശുപത്രിയിലെത്തയിന് ശേഷവും രണ്ട് തവണ ഫിറ്റ്‌സ് വന്നു. അങ്ങനെയാണ് മരണമുണ്ടാകുന്നതെന്ന് ബിന്ദു പറയുന്നു.

  ആശുപത്രിയില്‍ കൊണ്ട് പോയതൊക്കെ ഞാനാണ്. അവസാന സമയത്തൊക്കെ കൂടെ ഉണ്ടായിരുന്നു. ചെറുപ്പത്തിലൊന്നും ഇത്തരം അസുഖം ഉണ്ടായിരുന്ന ആളായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞതെന്ന് നടി കൂട്ടിച്ചേര്‍ക്കുന്നു.

  Also Read: എന്റെ കൂടെയേ കിടക്കു, ഉറങ്ങുമ്പോള്‍ അവള്‍ക്ക് എന്റെ മണം വേണം; മകളെ കുറിച്ച് നടി മഞ്ജു പിള്ള

  നാദിയ കൊല്ലപ്പെട്ട രാത്രിയുടെ ഷൂട്ടിങ്ങ് നടക്കുകയാണ്. ആ സമയത്ത് എനിക്ക് പോവാനുള്ള വണ്ടിയൊക്കെ ഏര്‍പ്പാടാക്കി തന്നത് പുള്ളിയാണ്. വൈകുന്നേരത്തോടെ ആശുപത്രിയിലാക്കി. അന്ന് തന്നെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. മൂപ്പത്തിനാല് ദിവസം വെന്റിലേറ്ററില്‍ കിടന്നെങ്കിലും അവിടെ നിന്നും എഴുന്നേറ്റ് വന്നില്ല.

  ആ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയില്ല. എങ്കിലും അതിനെ തരണം ചെയ്ത് പോകാന്‍ പറ്റുന്ന ശക്തി എവിടെ നിന്നോ ലഭിച്ചു. ഇപ്പോള്‍ ഞാന്‍ അങ്ങനെ കരയാറില്ല. ഓരോ ഘട്ടത്തിലൂടെയും കടന്ന് പോയത് കൊണ്ടാവാമെന്ന് ബിന്ദു പണിക്കര്‍ പറയുന്നു.

  റോഷാക്ക് സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നത് എന്റെ സഹോദരന്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ്. റോഷാക്കിലും അതുപോലെ മരണത്തിന്റെ സീനൊക്കെ വരുന്നുണ്ട്. ജീവിതത്തിലുണ്ടായ സംഭവങ്ങളൊക്കെ ആ സിനിമയിലൂടെയും കടന്ന് പോയി. മോള്‍ക്ക് അച്ഛനെ ഓര്‍മ്മയുണ്ട്. അവള്‍ക്ക് അന്ന് ആറ് വയസുണ്ട്.

  ഭര്‍ത്താവ് മരിച്ച സമയത്ത് ഞാന്‍ കുറേ സിനിമകള്‍ ചെയ്തിരുന്നു. അദ്ദേഹം വെന്റിലേറ്ററില്‍ കിടക്കുമ്പോഴും രാവിലെ ഷൂട്ടിങ്ങിന് പോയി വൈകുന്നേരം ആശുപത്രിയില്‍ എത്തുമായിരുന്നു. ചോക്ലേറ്റ് എന്ന സിനിമയില്‍ ഞാന്‍ അന്നേരം അഭിനയിക്കുന്നുണ്ട്. എന്ത് വിചാരത്തിലാണ് അന്ന് അഭിനയിക്കാന്‍ പോയതെന്ന് അറിയില്ല.

  പണം കൂടി വേണമല്ലോ. മുന്നോട്ട് ജീവിക്കാനുള്ള മാര്‍ഗം അഭിനയം മാത്രമാണെന്ന ബോധം അന്നുണ്ടായി. ബിജുവിന്റെ സഞ്ചയനം വരെയാണ് ഞാന്‍ പോകാതിരുന്നത്. അതിന് ശേഷം ഏറ്റെടുത്ത സിനിമകള്‍ തീര്‍ത്ത് കൊടുക്കേണ്ടതായി ഉള്ളത് കൊണ്ട് പോയെന്ന് ബിന്ദു സൂചിപ്പിക്കുന്നു.

  English summary
  Bindu Panicker Opens Up About Her First Husband Biju V Nair's Demise Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X