Just In
- 16 min ago
മഞ്ജു വാര്യര്‍ മോഹന്‍ലാലിന് നല്കിയ സര്‍പ്രൈസ്, ശരിക്കും തമാശയായിരുന്നു അതെന്ന് താരം, വീഡിയോ വൈറല്‍
- 10 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 11 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 12 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
Don't Miss!
- News
പണമുള്ള രാജ്യത്ത് വാക്സിന് അതിവേഗമെത്തുന്നു, ബാക്കിയുള്ളവര്‍... പ്രതിരോധം പാളിയെന്ന് യുഎന്‍!!
- Finance
ആപ്പിൾ ഫോൺ വാങ്ങുന്നവർക്ക് കിടിലൻ ഓഫർ; 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ
- Sports
ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി വിരമിക്കല്‍ പ്രഖ്യാപിച്ചു; ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാവും
- Automobiles
2021 GSX-S125 അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി സുസുക്കി
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിന്ദു പണിക്കരുടെ മകള്‍ക്ക് നടി ആവാനല്ല താല്പര്യം; തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞ് താരപുത്രി കല്യാണി
നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി ബിആര്‍ അഭിനയ രംഗത്തേക്ക് എത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ ടിക് ടോക് വീഡിയോസിലൂടെ താരപുത്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. അരുന്ധതി പണിക്കര്‍ എന്ന പേരിലാണ് കല്യാണി നേരത്തെ മുതല്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ തനിക്ക് അങ്ങനെയൊരു പേരില്ലെന്ന കാര്യം അടുത്തിടെ താരപുത്രി വ്യക്തമാക്കിയിരുന്നു.
കല്യാണി ബി നായര്‍ എന്നാണ് എന്റെ ഓഫിഷ്യല്‍ പേര്. ഈ പേര് മാത്രമേ എനിക്കുള്ളു. പക്ഷേ ഗൂഗിളിലും പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഞാന്‍ അരുന്ധതിയാണ്. ഗൂഗിളില്‍ കല്യാണി എന്ന പേര് തന്നെ കാണാനില്ല. അരുന്ധതി ആരാണ് എന്ന് എനിക്കറിയില്ല. സത്യത്തില്‍ എന്റെ പരിചയത്തില്‍ തന്നെ അരുന്ധതി എന്ന പേരില്‍ ആരുമില്ല. എങ്ങനെയാണ് കല്യാണി ബി നായര്‍ അരുന്ധതി പണിക്കര്‍ ആയതിനെ കുറിച്ച് എനിക്ക് യാതൊരു ഐഡിയയുമില്ലെന്നും കല്യാണി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഈ ലോക്ഡൗണില്‍ മോഡലിങ് രംഗത്തേക്ക് കൂടി എത്തിയ കല്യാണിയുടെ ചിത്രങ്ങള്‍ കണ്ടതോടെ വൈകാതെ സിനിമയിലെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സിനിമയല്ലെ തന്റെ ലക്ഷ്യം മറ്റൊന്നാണെന്ന് ബീഹൈന്ഡവുഡ്സിന് നല്കിയ അഭിമുഖത്തിലൂടെ കല്യാണി വ്യക്തമാക്കിയിരിക്കുകയാണ്.

'നായിക ആവാനാണോ താല്പര്യമെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. പക്ഷെ എന്താണെന്ന് എനിക്ക് അറിയില്ല. പ്ലാനിങ് ഒന്നുമില്ല, തട്ടിമുട്ടി അങ്ങനെ പോവുന്നു. ശരിക്കും എന്റെ മനസിലുള്ള ഒരു ആഗ്രഹം ഷെഫ് ആകാനാണ്. നന്നായി ഫുഡ് കഴിക്കുന്നൊരാളാണ് ഞാന്‍. എനിക്കിഷ്ടമുള്ള വഴി ഷെഫാണ്. വീട്ടിലൊക്കെ കുക്ക് ചെയ്യുമെന്നും കല്യാണി പറയുന്നു. ഞാന്‍ കുക്കിങ് പരീക്ഷണത്തിന്റെ ആളാണ്. ലോക്ഡൗണില്‍ കൂടുതലായി അടുക്കളയില്‍ കേറാന്‍ പറ്റി. അമ്മയൊക്കെയാണ് എന്റെ പാചകം ആദ്യം ടേസ്റ്റ് ചെയ്യുന്നത്.

അടുത്ത കാലത്തൊന്നും അച്ഛനും അമ്മയും മകള്‍ സിനിമയിലേക്ക് പോയിക്കോ എന്ന് പറഞ്ഞ് വരുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയൊരു ഓഫര്‍ വന്നാല്‍ ചിലപ്പോള്‍ ആലോചിക്കുമായിരിക്കും. പൃഥ്വിരാജ് ആണ് നായകനെന്ന് പറഞ്ഞാല്‍ എന്താണ് കല്യാണിയുടെ മറുപടി എന്ന് അവതാരകന് ചോദിച്ചപ്പോള്‍ എന്നെ ഇങ്ങനെ മോട്ടീവേറ്റ് ചെയ്യരുതെന്നാണ് താരപുത്രിയുടെ ഉത്തരം. അച്ഛനും അമ്മയും അങ്ങനെ പറയാന്‍ സാധ്യതയില്ല. ഇനി എങ്ങാനും പറഞ്ഞാല്‍ ആലോചിക്കുമായിരിക്കും.

മകളുടെ കുക്കിംഗിനെ കുറിച്ച് സായി കുമാറിനോടും അവാതരകന് ഫോണ്‍ വിളിച്ച് ചോദിച്ചിരുന്നു. 'സത്യമാണ്. അവള് ഇടയ്ക്ക് ഇടയ്ക്ക് ഫുഡ് ഒക്കെ ഉണ്ടാക്കി തരും. ഗുലാബ് ജാം, തുടങ്ങി കല്യാണി ഒരുപാട് സാധനങ്ങള്‍ ഉണ്ടാക്കി തന്നിട്ടുണ്ടെന്ന് സായികുമാറും സമ്മതിക്കുന്നു. ഇപ്പോള്‍ അവളുടെ ഇഷ്ടം ഷെഫ് ആകാനാണെന്ന കാര്യം കൂടി താരം പറയുന്നു.