twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരാളുടെ ഈഗോയും രണ്ടാമന്റെ എടുത്തു ചാട്ടവും! കോളേജിൽ സത്യത്തിൽ സംഭവിച്ചത്...

    |

    മലയാള സിനിമ ലോകത്തേയും ജനങ്ങളേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു നടൻ ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന അധിക്ഷേപം. ഇത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. സംവിധായകൻ അനിൽ മേനോനെതിരേയും കേളേജ് അധൃകൃതർക്കെതിരേയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. സിനിമ ലോകം തന്നെ ഇരു വിഭാഗങ്ങളായി തിരിഞ്ഞിരിക്കുകയാണ്. വിഷയത്തിൽ ബിനീഷിനേയും സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനേയും പിന്തുണച്ച് സിനിമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

    സംഭവത്തിൽ പ്രതികരിച്ച് കോളജ് അധികൃതരും ബിനീഷും അനിൽ രാധകൃഷ്ണ മേനോനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത നടനും സംവിധായകനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോളേജ് യൂണിയൻ ചെയർമാൻ വൈഷ്ണവ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താരങ്ങളുടെ ഇഗോയും എടുത്തു ചാട്ടവുമാണ് പരിപാടി കുളമാക്കിയതെന്ന് വൈഷ്ണവ് പറയുന്നു.

     എടുത്തു ചാട്ടവും  ഇഗോയും

    ബിനീഷിനോട് ആദ്യം തന്നെ തങ്ങൾ എല്ലാം കാര്യവും പറഞ്ഞിരുന്നു. സംവിധായകൻ അനിൽ രാധകൃഷ്ണൻ പോയതിനു ശേഷം വേദിയിൽ എത്താമെന്ന് ആദ്യം സമ്മതിച്ചതുമായിരുന്നു. അതുപോലെ തന്നെ തന്റെ സിനിമയിൽ ചാൻസ് ചോദിച്ച എത്തിയ നടനോടൊപ്പം വേദി പങ്കിടാൻ പറ്റില്ലെന്ന് അനിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ബിനീഷിന്റെ ജാതിയെ കുറിച്ചോ മതത്തെ കുറിച്ചോ ഒന്നും അദ്ദേഹം പറഞ്ഞിരുന്നില്ല. ഒരാളുടെ ഇഗോയും മറ്റൊരാളുടെ എടുത്തുച്ചാട്ടവുമാണ് പരിപാടി കുളമാക്കിയതെന്ന് വൈഷണവ് അഭിമുഖത്തിൽ പറയുന്നു.

     വേദി പങ്കിടാൻ താൽപര്യമില്ല

    എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടന്നവനാണ് ബിനീഷ്. അവനോടൊപ്പം വേദി പങ്കിടുന്നതിൽ എനിയ്ക്ക് താൽപര്യമില്ല. ബിനീഷ് വേദിയിൽ ഉണ്ടെങ്കിൽ ഞാൻ അവിടെയുണ്ടാകില്ല ഉറപ്പ്. മാഗസിൽ പ്രകാശനം ചെയ്യുന്നതിനായി മുഖ്യാതിഥിയായി ക്ഷണിക്കാൻ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞതാണ്. ഇക്കാര്യം ബിനീഷ് ബാസ്റ്റിനോട് പറഞ്ഞപ്പോൾ അദ്ദേഹം പോയി കഴിഞ്ഞ് കോളേജ് ഡേ ഉദ്ഘാടനം ചെയ്യാൻ വേദിയിൽ എത്താമെന്ന് ബിനീഷ് ഇങ്ങോട്ട് നിർദ്ദേശിച്ചതാണ്. എന്നീട്ട് അപ്രതീക്ഷിതമായി അദ്ദേഹം വികാര പ്രകടനം നടത്തുകയായിരുന്നു.

     പെട്ടെന്നുള്ള  പ്രതികരണം

    അനിൽ സാർ അദ്ദേഹത്തിന്റെ പരിപാടി കഴിഞ്ഞ് പോട്ടെ. നമ്മുടെ പരിപാടി അടിപൊളിയാക്കാം ഞാനുണ്ട് കൂടെ , പരിപാടി കുളമാകില്ല എന്നായിരുന്നു അനിൽ രാധാകൃഷ്ണ മേനോന്റെ നിബന്ധനയെ കുറിച്ച് പറഞ്ഞപ്പോൾ ബിനീഷ് ആദ്യം പറഞ്ഞത്. എന്നാൽ പരിപാടി തുടങ്ങിയതിനു പിന്നാലെ ഞെടിയി സംഭവങ്ങൾ മാറുകയായിരുന്നു. സ്റ്റേജിലേയ്ക്ക് പോയേ തീരുവെന്ന് അദ്ദേഹം വാശി പിടിക്കുകയായിരുന്നു എന്നും വൈഷ്ണവ് പറഞ്ഞു. പിന്നീട് നടന്നതെല്ലാം എല്ലാവരും കണ്ടതാണ്.

     അങ്ങനെ ഒരു സാഹചര്യം  ഉണ്ടായിരുന്നില്ല


    ജാതി, മതം , മനുഷ്യൻ എന്നൊക്കെ പറഞ്ഞ് വികാരാധീനനാകേണ്ട ഒരു സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല. എല്ലാം ബിനീഷ് സമ്മതിച്ചതാണ്. ഈ സംഭവം തുടങ്ങുന്നതിനും തൊട്ട് മുൻപ് വരെ ബിനീഷ് സന്തോഷവാനായിരുന്നു. എന്നാൽ പരിപാടിയുടെ ഇടയിൽ കടന്നു വന്ന് ഇത്തരത്തിൽ പ്രതിഷേധിച്ചതിന്റെ പിന്നിലുള്ള കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ലെന്നും വൈഷ്ണവ് പറഞ്ഞു. അനിൽ സാറിന് നിങ്ങളുമായി വേദി പങ്കിടാൻ കഴിയില്ല എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. ഇങ്ങനെയൊരു ആശയ കുഴപ്പം ഉണ്ടെന്നും, എന്ത് ചെയ്യുമെന്നുമാണ് ചോദിച്ചത്. അത് ഇത്രയും വിവാദമാക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും വൈഷ്ണവ് ചോദിക്കുന്നു.

    English summary
    Bineesh Bastin - Anil Radhakrishnan Menon Controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X