twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വന്തം നാട്ടില്‍ ഈ കലാകാരന് ഒരു വിലയുമില്ല! വാവച്ചനെ വീണ്ടും പരിചയപ്പെടുത്തി ബിനീഷ് ബാസ്റ്റിന്‍

    |

    മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബിനീഷ് ബാസ്റ്റിന്‍. വിജയ് നായകനായി അഭിനയിച്ച തെരി എന്ന സിനിമയിലെ വില്ലന്‍ വേഷമാണ് ബിനീഷിനെ ശ്രദ്ധേയനാക്കിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഡബിള്‍ ബാരല്‍, സൗണ്ട് തോമ, എന്നീ സിനിമകളിലൂടെയാണ് ബിനീഷ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

    സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ബിനീഷ് അടുത്തിടെ പത്തനംതിട്ടയില്‍ ഒരു ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അവിടെ നിന്നും മലയാള സിനിമയില്‍ നിരവധി ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ച വാവച്ചന്‍ എന്ന നടനെ കണ്ടെത്തിയിരിക്കുകയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ മാറി നിന്ന വാവച്ചനെ കൂട്ടി ഒന്നിച്ചാണ് ഉദ്ഘാടനം നടത്തിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് താരം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

    bineesh

    ബിനീഷിന്റെ വാക്കുകളിലേക്ക്

    ടീമേ... എന്റെ കൂടെ നില്‍ക്കുന്ന ഈ വാവച്ചന്‍ ചേട്ടനെ.. നിങ്ങള്‍ക്ക് പരിചയം കാണും. പഴയകാല മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ചെയ്ത ആളാണ്. പ്രത്യേകിച്ച് തിളക്കം സിനിമയില്‍. ഞാന്‍ പത്തനംതിട്ടയില്‍ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ ഉദ്ഘാടനം കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹം നില്‍ക്കുന്നു.

    സ്വന്തം നാട്ടില്‍ ഈ കലാകാരന് ഒരു വിലയുമില്ല. എന്റെ നാട്ടിലും ഇങ്ങനെതന്നെയാണ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ചേട്ടനെ വിളിച്ചു എന്റെ അടുത്ത് ചേര്‍ത്തുനിര്‍ത്തി. അന്ന് ആ ഷോപ്പ് ഉദ്ഘാടനം ഞങ്ങളൊരുമിച്ച് ചെയ്തു.. ചില കലാകാരന്മാര്‍ ലക്ഷങ്ങളും കോടികളും സമ്പാദികാറില്ല. പക്ഷേ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവും അതാണ് കലാകാരന്‍.

    English summary
    Bineesh Bastin's Facebook Post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X