For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  By Aswini
  |

  നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായിട്ടാണ് പൃഥ്വിരാജ് സുകുമാരന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 19 ആമത്തെ വയസ്സില്‍ രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ വെള്ളിത്തിരയില്‍ കാലെടുത്തു വച്ച പൃഥ്വി ഇന്ന് (ഒക്ടോബര്‍ 16) എന്നു നിന്റെ മൊയ്തീന്റെ വിജയത്തിനൊപ്പം തന്റെ 33 ആം പിറന്നാള്‍ ആഘോഷിക്കുകയാണ്.

  ഇന്റസ്ട്രിയില്‍ വന്ന എല്ലാ താരപുത്രന്മാരും വെറുതേ വന്ന് മടങ്ങുന്ന കാലത്താണ് പൃഥ്വിയുടെയും അരങ്ങേറ്റം. പലരും പോയപ്പോഴും പൃഥ്വി പിടിച്ചു നിന്നു. ചെറുത്തു നിന്നു എന്ന് പറയുന്നതാവും കുറച്ചുകൂടെ ശരി. വിമര്‍ശനങ്ങളും കുത്തുവാക്കുകളും ഒരുപാട് കേട്ടെങ്കിലും, ആ പറഞ്ഞവരെ കൊണ്ടെല്ലാം തിരുത്തി പറയിപ്പിച്ച നടന്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യം വലിയോ തോതില്‍ തന്നെ അറിയിച്ചു.

  സുകുമാരന്റെ മകന്‍ രാജുവായും രാജപ്പനായും പൃഥ്വിയായും പൃഥ്വി ചേട്ടനായും പിടിച്ചുകയറിയത് ആരാധകരുടെ ഔധാര്യം കൊണ്ടൊന്നുമല്ലെന്ന് തീര്‍ത്ത് പറയാന്‍ സാധിക്കും. വിമര്‍ശനങ്ങളോട് ആദ്യം പൊട്ടിത്തെറിച്ചെങ്കിലും പിന്നീട് പക്വതയോടെ, മനൗത്തിലൂടെ അതിനെ നേരിട്ടു. ഹല്ലേ, എന്തിനാണിപ്പോള്‍ പൃഥ്വിയുടെ കഴിഞ്ഞ കാലങ്ങള്‍ കുത്തിയിളക്കുന്നത്, ഇന്ന് പിറന്നാളല്ലേ, കുറച്ച് നല്ലത് പറഞ്ഞൂടെ...

  അതെ, നന്ദനം മുതല്‍ എന്നു നിന്റെ മൊയ്തീന്‍ വരെ പൃഥ്വി പല കഥാപാത്രങ്ങളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. രണ്ട് തവണ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരം വാങ്ങിച്ചു. അഭിനേതാവ് എന്നതിന് പുറമെ നിര്‍മാതാവ് ഗായകന്‍ എന്ന നിലയിലും ചുവടുറപ്പിച്ച പൃഥ്വിയുടെ അടുത്ത സ്വപ്‌നം സംവിധാനമാണ്. ആ സ്വപ്‌നം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ എന്നാശംസിച്ച് പൃഥ്വിയ്ക്ക് ഫില്‍മിബീറ്റിന്റെ പിറന്നാള്‍ ആശംസകള്‍

  ഇവിടെയിതാ നന്ദനം മുതല്‍ എന്നു നിന്റെ മൊയ്തീന്‍ വരെ പൃഥ്വിരാജിന്റെ മികച്ചതില്‍ മികച്ച 25 ചിത്രങ്ങള്‍

  നന്ദനം

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  2002 ല്‍ നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന്റെ അരങ്ങേറ്റം (അല്ല, നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രമാണ് എന്ന് ചിലര്‍ പറയുന്നു). രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം കൃഷ്ണ ഭക്തയായ ബാലമണിയുടെയും അവളെ സ്‌നേഹിയ്ക്കുന്ന മനുവിന്റെയും കഥയാണ് പറഞ്ഞത്. മനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജിന് അന്ന് വയസ്സ് 19

  സ്വപ്‌നകൂട്

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  കുഞ്ഞൂഞ്ഞ് എന്ന പൂവാലനായി പ്രേക്ഷക മനസ്സില്‍ പൃഥ്വി ഇടം നേടിയത് സ്വപ്‌നകൂട് എന്ന ചിത്രത്തിന് ശേഷമാണ്. പൃഥ്വിയ്‌ക്കൊപ്പം ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, ഭാവന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു

  കനാകണ്ടേന്‍

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  കനാകണ്ടേന്‍ എന്ന ചിത്രത്തിലൂടെ 2005 ലാണ് പൃഥ്വിയുടെ തമിഴ് അരങ്ങേറ്റം. കെവി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രതിനായകന്റെ വേഷത്തിലാണ് പൃഥ്വി അഭിനയിച്ചത്. ആ ധൈര്യത്തിന് കൊടുക്കണം ഒരു ഷേക്ക് ഹാന്റ്. മലയാളത്തില്‍ വളര്‍ന്നുവരുന്ന നടന്‍ തമിഴകത്ത് ഒരു വില്ലന്‍ വേഷം ചെയ്യാന്‍ ധൈര്യം കാണിക്കുക എന്നത് ചെറിയ കാര്യമല്ല

  അനന്തഭദ്രം

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  സന്തോഷ് ശിവന്റെ അനന്തഭദ്രമാണ് പൃഥ്വിയുടെ മികച്ച അഭിനയം സാക്ഷ്യപ്പെടുത്തിയ മറ്റൊരു ചിത്രം. അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ശിവക്കാവില്‍ 10001 വിളക്ക് തെളിയിക്കാന്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും വരുന്ന അന്തന്‍. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പൃഥ്വിരാജ് കഥാപാത്രങ്ങളിലൊന്ന്

  ക്ലാസ്‌മേറ്റ്‌സ്

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  കോളേജ് രാഷ്ട്രീയത്തിന്റെ കുഞ്ഞുകുഞ്ഞു അടിയും പിടിയും ജീവിതവും ഓര്‍മകളുമൊക്കെയാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ് മേറ്റ്‌സ് എന്ന ചിത്രം. സുകു എന്ന സുകുമാരനായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തി. പൃഥ്വിയുടെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്

  വാസ്തവം

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  ക്ലാസ്‌മേറ്റിസിന് ശേഷം പൃഥ്വി അഭിനയിച്ച പദ്മകുമാറിന്റെ വാസ്തവത്തില്‍ കോളേജ് രാഷ്ട്രീയമായിരുന്നില്ല, ശരിക്കുള്ള രാഷ്ട്രീയമായിരുന്നു വിഷയം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് 2006 ല്‍ പൃഥ്വിയ്ക്ക് മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാറിന്റെ ആദ്യത്തെ പുരസ്‌കാരം ലഭിച്ചത്

   മൊഴി

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  പ്രതിനായകനായിട്ടാണ് തമിഴില്‍ തുടക്കം കുറിച്ചത് എങ്കിലും പിന്നീട് മികച്ച നായകവേഷങ്ങളും പൃഥ്വിയ്ക്ക് തമിഴില്‍ ലഭിച്ചു. അതില്‍ ഏറ്റവും മികച്ചതാണ് മൊഴി എന്ന ചിത്രം. രാധ മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതികയാണ് പൃഥ്വിയുടെ നായികയായെത്തിയത്

  ചോക്ലേറ്റ്

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  പൃഥ്വിരാജിന്റെ മറ്റൊരു കാമ്പസ് ചിത്രം. മൂവ്വായിരും പെണ്‍കുട്ടികള്‍ മാത്രമുള്ള വിമണ്‍ കോളേജില്‍ ശ്യാം ബാലഗോപാലിനെ പോലൊരു തല്ലുകൊള്ളി എത്തിയാല്‍ എന്തായിരിക്കും അവസ്ഥ. ആ അവസ്ഥ വളരെ ഭംഗിയായി പൃഥ്വി കൈകാര്യം ചെയ്തു

   തലപ്പാവ്

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  പൃഥ്വിയുടെ അഭിനയ മികവ് വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ത്തു കളയാന്‍ പറ്റില്ല എന്ന് മനസ്സിലായത് തലപ്പാവ് എന്ന ചിത്രത്തിന് ശേഷമാണ്. മധുപാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നക്‌സല്‍ ജോസഫ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്

  തിരക്കഥ

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  രഞ്ജിത്ത് - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ചിത്രം. നന്ദനത്തിന് ശേഷം പൃഥ്വി വീണ്ടും രഞ്ജിത്തിന് കൈ കൊടുത്തത് തിരക്കഥ എന്ന ചിത്രത്തിന് വേണ്ടിയാണ്. നടി ശ്രീവിദ്യയുടെ ജീവിത കഥയാണ് സിനിമ. ആ കഥ പറയുന്ന അക്ബര്‍ അഹമ്മദ് എന്ന അക്കു ആയിട്ടാണ് പൃഥ്വി എത്തുന്നത്

  പുതിയമുഖം

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  പേരുപോലെ തന്നെ പൃഥ്വിയുടെ ഒരു പുതിയമുഖമാണ് ഈ സിനിമയില്‍ പ്രേക്ഷകര്‍ കണ്ടത്. പൃഥ്വി ആദ്യമായി പിന്നണിയില്‍ പാടിയതും ഈ സിനിമയ്ക്ക് വേണ്ടിയാണ്. ദീപന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൃഷ്ണ കുമാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്.

  റോബിന്‍ഹുഡ്

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  ജോഷി സംവിധാനം ചെയ്ത റോബിന്‍ ഹുഡ് എന്ന ചിത്രത്തിലും പൃഥ്വിയുടെ മികച്ച അഭിനയം പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചു. 2009 ലാണ് ചിത്രം റിലീസ് ചെയ്തത്

   പോക്കിരിരാജ

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജും തകര്‍ത്തഭിനയിച്ച് കേരളത്തിലെ ബോക്‌സോഫീസ് കളക്ഷനില്‍ പുതിയ റെക്കോഡിട്ട ചിത്രമാണ് വൈശാഖിന്റെ പോക്കിരി രാജ. മമ്മൂട്ടിയുടെ അനുജനായിട്ടാണ് ചിത്രത്തില്‍ പൃഥ്വി എത്തിയത്

  രാവണ്‍

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  രാവണ്‍ എന്ന ചിത്രത്തിലൂടെ പൃഥ്വി ഇന്ത്യന്‍ സിനിമയില്‍ ഇടം പിടിയ്ക്കുകയായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ ചിയാന്‍ വിക്രമിനും ഐശ്വര്യ റായ്ക്കുമൊപ്പം പൃഥ്വി തകര്‍ത്തഭിനയിച്ചു. അപ്പോഴേക്കും പൃഥ്വിയുടെ പേരില്‍ ഊറ്റം കൊള്ളാന്‍ മലയാളത്തില്‍ ആരാധകര്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു.

  അന്‍വര്‍

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന സമയമായിരുന്നു പൃഥ്വിയ്ക്കത്. അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ എന്ന ചിത്രം പൃഥ്വിയുടെ കരിയറില്‍ എക്കാലത്തെയും മികച്ച പത്തില്‍ ഇടം പിടിച്ചു. 2010ലാണ് സിനിമ റിലീസായത്

  ഉറുമി

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  പൃഥ്വിരാജ് പ്രൊഡ്യൂസറായും തുടക്കം കുറിയ്ക്കുന്ന ഉറുമി എന്ന ചിത്രത്തിലൂടെയാണ്. ചിറക്കല്‍ കേളു നായര്‍, കൃഷ്ണ ദാസ് എന്നീ രണ്ട് കഥാപാത്രത്തെയാണ് പൃത്വി ചിത്രത്തില്‍ അവതരിപ്പിച്ചത്. പൃഥ്വിയ്‌ക്കൊപ്പം പ്രഭുദേവ, ജെനീലിയ തുടങ്ങിയ അന്യഭാഷ താരങ്ങളും സിനിമയിലെത്തി

   ഇന്ത്യന്‍ റുപീ

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  പൃഥ്വിയുടെ ഇന്നത്തെ അവസ്ഥയ്ക്ക്, അല്ലെങ്കില്‍ കരിയറിലെ ഏറ്റവും വലിയൊരു ടേണിങ് പോയിന്റാണ് ഇന്ത്യന്‍ റുപീ എന്ന ചിത്രം. നന്ദനത്തിനും തിരക്കഥയ്ക്കും ശേഷം മറ്റൊരു പൃഥ്വിരാജ്- രഞ്ജിത്ത് ചിത്രം.

  മഞ്ചാട്ടിക്കുരു

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ മാത്രമല്ല, കലാമൂല്യമുള്ള പാരലെല്‍ ചിത്രങ്ങളിലും പൃഥ്വി ഭാഗമായി. അകലെ വീട്ടിലേക്കുള്ള വഴി, പുണ്യം അഹം, ആകാശത്തിന്റെ നിറ. അതില്‍ ഏറ്റവും ശ്രദ്ധേയം അഞ്ചലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആണെന്ന് പറയാം

  അയാളും ഞാനും തമ്മില്‍

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലും പൃഥ്വിയുടെ ഗംഭീര അഭിനയമായിരുന്നു. ഡോ. രവി തരകന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിച്ചത്. രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരം ലഭിയ്ക്കാന്‍ ഈ ചിത്രത്തിലെ അഭിനയവും ഒരു കാരണമാണ്

  സെല്ലുലോയ്ഡ്

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലായി പൃഥ്വി എത്തിയ ചിത്രം. പൃഥ്വിയെ അല്ലാതെ മറ്റാരെയും ഈ കഥാപാത്രമായി ചിന്തിയ്ക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് ഇനി വയ്യ. രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരത്തിന് അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിനൊപ്പം സെല്ലുലോയ്ഡും പരിഗണിച്ചു.

  മുംബൈ പൊലീസ്

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  നായകനും പ്രതിനായകനും ഒരാള്‍ തന്നെയാകുന്നത് അപൂര്‍വ്വ കാഴ്ചയാണ്. ആ കാഴ്ച മലയാളി പ്രേക്ഷകര്‍ അടുത്തു കണ്ടത് റോഷന്‍ അന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പൊലീസ് എന്ന ചിത്രത്തില്‍ പൃഥ്വിരാജിലൂടെയാണ്

   മെമ്മറീസ്

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  പൃഥ്വി രാജിന്റെ ഈ ചിത്രം എന്നും പ്രേക്ഷകന്റെ മെമ്മറിയിലുണ്ടാവും. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ സാം അലക്‌സ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്

  കാവ്യ തലൈവ

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  കനാ കണ്ടേന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വി വീണ്ടും തമിഴകത്ത് പ്രതിനായകനായി വേഷമിട്ട ചിത്രമാണ് കാവ്യ തലൈവ. വസന്ത ബാലന്‍ സംവിധാനം ചെയ്ത ചിത്രം 2014 ലെ തമിഴകത്തെ മികച്ച ചിത്രങ്ങളിലൊന്നാണ്

  ഇവിടെ

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  ഇവിടെ എന്ന ശ്യാമപ്രസാദ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് പറയാതെ വയ്യ. ഇംഗ്ലീഷിലുള്ള ഡയലോഗ് ഡെലിവറിയൊക്കെ അത്ര കൃത്യമായിരുന്നു. വരുണ്‍ ബാല്‍കെ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്

   എന്ന് നിന്റെ മൊയ്തീന്‍

  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍; നന്ദനം മുതല്‍ മൊയ്തീന്‍ വരെ പൃഥ്വിയുടെ മികച്ച 25 സിനിമകള്‍

  ഒടുവില്‍ പൃഥ്വി രാജിന്റെ വിജയം ഇതാ എന്ന് നിന്റെ മൊയ്തീന്‍ വരെ വന്നു നില്‍ക്കുന്നു. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത 'ജീവിക്കുന്ന പ്രണയ കഥ'. പൃഥ്വിരാജിന്റെ ആദ്യത്തെ സോളോ ബ്ലോക്ബസ്റ്റര്‍ ഹിറ്റ്‌

  English summary
  Being a celebrity child, film industry was not a new domain for Prithviraj Sukumaran when he made his acting debut at the age of 19 in 2002
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X