Just In
- 6 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 6 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 7 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 7 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സില്‍ക്ക് സ്മിതയുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി; എല്ലാവരും അവളെ ചൂഷണം ചെയ്തു, വിനു ചക്രവര്‍ത്തി
തെന്നിന്ത്യന്‍ സിനിമയുടെ മാദകറാണി സില്‍ക് സ്മിതയുടെ അറുപതാം ജന്മദിനമാണിന്ന്. സില്‍ക്കിനെ അടുത്തറിയുന്നവരും സുഹൃത്തുക്കളുമൊക്കെ ആ ഓര്‍മ്മകളുമായി എത്തുകയാണിന്ന്. സമൂഹ മാധ്യമങ്ങളില്‍ വീണ്ടും സില്‍ക്ക് സ്മിത നിറഞ്ഞ് നില്ക്കുന്നു. വണ്ടിചക്രം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി കേവലം നാല് വര്‍ഷത്തിനുള്ളില്‍ ഇരുന്നൂറിലധികം സിനിമകളിലും അഭിനയിച്ചു.
കൈനിറയെ സിനിമകളുമായി വന്നവരെല്ലാം സില്‍ക്കിനെ ചൂഷണം ചെയ്യുകയായിരുന്നു. മുപ്പത്തിയഞ്ചാം വയസില്‍ ജീവിതം അവസാനിപ്പിച്ച് സില്‍ക്ക് യാത്രയായപ്പോള്‍ അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി. സില്‍ക്കിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന നടി അനുരാധയും നടനും തിരക്കഥാകൃത്തുമായ വിനു ചക്രവര്‍ത്തിയും പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

സില്‍ക്ക് മരിക്കുന്നതിന് നാല് ദിവസം മുന്‍പ് എന്റെ വീട്ടില്‍ വന്നിരുന്നു. പ്രത്യേകിച്ച് ദുഃഖമുള്ളതായി ഒന്നും തോന്നിയില്ല. അവള് കന്നടയിലെ ഐറ്റം സോംഗ് ചെയ്യുന്ന സമയമായിരുന്നു അത്. ഞാന്‍ ചെന്നൈയിലായിരുന്നു. എനിക്കും ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 22 ന് രാത്രി എട്ടിന് എനിക്ക് അവളുടെ കോള്‍ വന്നു. എന്ത് ചെയ്യുകയാണെന്ന് ചോദിച്ച്. ഞാന്‍ കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. മാത്രമല്ല എന്റെ ഭര്‍ത്താവ് ഒരു ദീര്‍ഘയാത്രയ്ക്ക് ശേഷം ചെന്നൈയില്‍ എത്തുന്ന ദിവസമായിരുന്നു അത്.

അവള് എന്നോട് ചോദിച്ചു, 'ഇവിടം വരെ വരാമോ, അത്യാവശ്യമായി സംസാരിക്കണമായിരുന്നു' എന്ന്. കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്ക് ആയിരുന്നു. സതീഷ് ആണെങ്കില്‍ എത്തിയിട്ടുമില്ല. ഞാന്‍ പറഞ്ഞു ഇപ്പോള്‍ കുറച്ച് പണിയുണ്ട്, നാളെ വന്നാല്‍ മതിയോ? കുട്ടികളെ സ്കൂളില്‍ വിട്ടിട്ട് നാളെ രാവിലെ 9 മണിക്ക് ഞാന്‍ വരാം. സില്‍ക്ക് എന്നെ നിര്‍ബന്ധിച്ചില്ല. ശരി നാളെ വരൂ എന്ന് പറഞ്ഞ് അവള് ഫോണ്‍ വച്ചു. പിന്നീട് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കേട്ടത്. അവളരുടെ മരണം എനിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ആ രാത്രി വിളിച്ചപ്പോള്‍ പോയിരുന്നെങ്കില്‍ ഒരു പക്ഷേ അവളിന്ന് ജീവനോടെ ഉണ്ടായേനെ. എനിക്ക് അവളെ സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും മാതൃഭൂമിയുടെ പഴയ റിപ്പോര്‍ട്ടില്‍ അനുരാധ പറയുന്നു.

വിജയലക്ഷ്മി എന്ന ആന്ധ്രക്കാരി പെണ്‍കുട്ടിയെ സില്‍ക്ക് സ്മിതയായി സിനിമയിലെത്തിച്ചത് വിനു ചക്രവര്‍ത്തിയായിരുന്നു. വിനു തിരക്കഥ ഒരുക്കിയ വണ്ടിചക്രം എന്ന ചിത്രത്തിലാണ് സില്‍ക്ക് എന്ന കഥാപാത്രത്തെ സ്മിത അഭിനയിച്ചത്. സില്‍ക്കിനെ കണ്ടുമുട്ടിയ കഥ വിനു തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. താരത്തിന്റെ വാക്കുകളും വീണ്ടും ചര്‍ച്ചയാവുകയാണ്. നിങ്ങള്‍ പറയുന്നത് പോലെ സില്‍ക്ക് എന്നല്ല, അവളുടെ പേര് സിലുക്ക് എന്നാണ്. അവള് പിന്നീടും ശ്രദ്ധിക്കപ്പെട്ടു. കമല്‍ ഹാസനും രജനികാന്തിനുമൊപ്പം സിനിമകള്‍ ചെയ്തു.

തെന്നിന്ത്യയിലെ മാദകറാണിയായി. അതിന് ശേഷം ഞാനും സിലുക്കും തമ്മില്‍ ബന്ധം ഉണ്ടായിരുന്നില്ല. അവളുടെ കണ്ണുകള്‍ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മരണത്തിന് ശേഷവും അവറെ ആരും വെറുതേ വിട്ടില്ല. അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി. ഈ സിനിമകള്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. സിലുക്ക് മരിച്ചപ്പോഴും എല്ലാവര്ക്കും അറിയേണ്ടത് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. അവള് ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഞാനറിയുന്നത് സിംഗപൂരില്‍ വച്ചാണ്.

അവിടെ വച്ച് ഒരാള്‍ എന്നോട് ചോദിച്ചു, എന്നെയും സിലുക്കിനെയും ഒരു മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടാല്‍ എന്താണ് സംഭവിക്കുന്നതെന്ന്. ഞാന്‍ അയാളോട് പറഞ്ഞു, നിങ്ങളുടെ കണ്ണില്‍ ഞാന്‍ ഒരു പുരുഷനും അവളൊരു സ്ത്രീയും മാത്രം. എന്നാല്‍ എനിക്ക് അവള് മകളെ പോലെയാണ്. മാതാപിതാക്കളുടെ സ്നേഹവും സുരക്ഷിതത്വവുമില്ലാതെ വളര്‍ന്നത് കൊണ്ടാണ് സിലുക്കിന് ഇങ്ങനെ ആകേണ്ടി വന്നത്. അവള് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു. അവസാനം എല്ലാവരും അവളെ ചൂഷണം ചെയ്തു. ആ നിരാശയില്‍ അവള് ജീവനൊടുക്കി. ഇനിയൊരു ജന്മുണ്ടെങ്കില്‍ എനിക്ക് അവളുടെ അച്ഛനായാല്‍ മതി.