For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാൽ ബാറ്റ് ചെയ്യുമ്പോഴാണ് പേടി!! തൂക്കിക്കൊല്ലുമെന്ന് ഭീഷണിയും, വെളിപ്പെടുത്തലുമായി സുനിൽ ഷെട്ടി

  |

  ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു താരമാണ് മോഹൻലാൽ. മലയാളി താരങ്ങൾക്ക് മാത്രമല്ല അന്യഭാഷ താരങ്ങൾക്കും ലാലേട്ടൻ പ്രിയപ്പെട്ടതാണ്. ഇവർക്കൊല്ലാവർക്കും താരത്തിനെ കുറിച്ചു പറയാൻ നൂറ് നാവാണ്. ഇപ്പോഴിത മോഹൻലാലിനെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് സൂപ്പർ താരം സുനിൽഷെട്ടി. മനോരമ ന്യൂസിനോട് താരം ഇക്കാര്യം വ്യക്തമാക്കിയത്.

  ‌ ആ ഒരാൾക്ക് വേണ്ടിയുള്ള കാത്തിരുപ്പിലാണ്! വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനു മോൾ

  മോഹൻലാലിനെ കുറിച്ചു മാത്രമല്ല മലായള സിനിമയെ കുറിച്ചു സിനിൽ ഷെട്ടിയ്ക്ക് പറയാൻ ആയിരം നാവാണ്. മലയാള സിനിമയെ അത്രയേറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ കുറിച്ചു അദ്ദേഹം തൻെ അഭിപ്രായം വ്യക്തമാക്കിയുണ്ട്.

  ഇങ്ങനേയും സാരിയുടുക്കാം! സോനത്തിന്റെ റിസപ്ഷനിൽ താരമായത് ഇവർ!! വീഡിയോ കാണാം...

   മോഹൻലാലുമായിട്ടുളള ബന്ധം

  മോഹൻലാലുമായിട്ടുളള ബന്ധം

  മോഹൻലാലുമായിട്ട് വളരെ നല്ല ബന്ധമാണുള്ളതെന്നും സുനിൽ ഷെട്ടി പറ‍ഞ്ഞു. കേരളത്തിൽ വരുമ്പോൾ അദ്ദേഹത്തെ വിളിക്കാറുണ്ട്. കൂടാതെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വന്നതോടെ ബന്ധം കൂടുതൽ ഊഷ്മളമായെന്നും താരം കൂട്ടിച്ചേർത്തു. മോഹൻലാൽ, മുകേഷ് കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ കാക്കക്കുയിൽ, ശ്വേത മേനോൻ ചിത്രമായ കളിമണ്ണ് എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ താരം എത്തിയിരുന്നു. രണ്ടു ചിത്രങ്ങളിലും വളരെ മികച്ച അനുഭവമായിരുന്നെന്നും സുനിൽ കൂട്ടിച്ചേർത്തു.

   ക്യാച്ചെടുത്താൽ തൂക്കിക്കൊല്ലും

  ക്യാച്ചെടുത്താൽ തൂക്കിക്കൊല്ലും

  സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ മോഹൻലാൽ‌ ബാറ്റ് ചെയ്യുന്നത് തനിയ്ക്ക് പേടിയാണെന്നും അദ്ദഹം പറഞ്ഞു. അതിനുള്ള കാരണവും താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം വലിയ ബാറ്റ്മാൻ ആയതു കൊണ്ടല്ല. മറിച്ച് ലാൽ പന്ത് പൊക്കിയടിച്ചാൽ അത് ക്യാച്ച് എടുക്കേണ്ടി വരും. ആ സമയത്ത് ഗ്യാലറിയിൽ നിന്ന് ആരാധകരുടെ ഭീഷണി കേൾക്കാം. തൂക്കി കൊല്ലും എന്നു പോലുള്ള ഭീഷണിയാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇത് ഒഴിവാക്കി അവരുമായി സൗഹൃദത്തിലാകുന്നതാണ് നല്ലതെന്ന് ഡ്രസ്സിങ്ങ് റൂമിലിരുന്നു ഞങ്ങൾ തമാശ പറയാറുണ്ടെന്നു താരം കൂട്ടിച്ചേർത്തു.

   വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു

  വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു

  ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കേണ്ടതൊന്നായിരുന്നു. പക്ഷെ അതു നടന്നില്ല. അതേസമയം ചടങ്ങ് ബഹിഷ്കരിച്ചു തീരുമാനം ശരിയാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. പ്രതിഷേധം വേണ്ടായിരുന്നുവെന്നല്ല താൻ പറയുന്നത്. മറിച്ച് പ്രതിഷേധിച്ച് രീതി ശരിയായില്ല. ഇതു പ്രശ്നങ്ങൾ ആളി കത്തിക്കാൻ മാത്രമേ ശ്രമിക്കുകയുള്ളൂ . ഒരു മേശയുടെ ചുറ്റിനും കൂടി ഇരുന്ന് സംസാരിക്കാൻ ഇരു കൂട്ടരും എന്തു കൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

   രാഷ്ട്രീയം വേണ്ട

  രാഷ്ട്രീയം വേണ്ട

  രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനോട് തനിയ്ക്ക് ഒരു താൽപര്യമില്ലെന്നും സുനിൽ ഷെട്ടി പറഞ്ഞു. രാഷ്ട്രീയം തന്റെ വഴിയല്ല. തന്റെ മേഖല സിനിമയാണെന്ന് താൻ പണ്ടേ തിരിച്ചറിഞ്ഞതാണെന്ന് താരം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ താൻ സാമൂഹിക പ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. അതിൽ തൻ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

  English summary
  bollywood actor sunilshetti says about mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X