»   » അതിഥിയായും അല്ലാതെയും മലയാളത്തിലെത്തിയ ബോളിവുഡ് താരങ്ങള്‍

അതിഥിയായും അല്ലാതെയും മലയാളത്തിലെത്തിയ ബോളിവുഡ് താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍സില്‍ അധികവും ഇപ്പോള്‍ ഹോളിവുഡില്‍ ഒരു ചാന്‍സ് നോക്കി ഇരിക്കുകയാണ്. മലയാളത്തിലെ താരങ്ങളുടെ കണ്ണുകളാകട്ടെ കോളിവുഡിലും ബോളിവുഡിലുമൊക്കെ.

എന്നാല്‍ ബോളിവുഡിലെ ചില പ്രമുഖ താരങ്ങള്‍ മലയാളത്തില്‍ വന്ന് ശ്രദ്ധേയമായ ചില വേഷങ്ങള്‍ ചെയ്തു മടങ്ങിയിട്ടുണ്ട്. അവരില്‍ ചിലരുടെ പേരുകളും സിനിമകളും ചുവടെ പറയുന്നു.

അതിഥിയായും അല്ലാതെയും മലയാളത്തിലെത്തിയ ബോളിവുഡ് താരങ്ങള്‍

മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പമാണ് ബോളിവുഡിന്റെ ബിഗ് ബി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ബച്ചന്റെ സാനിദ്ധ്യം കൊണ്ട് ചിത്രം ശ്രദ്ധ നേടിയെങ്കിലും പ്രതീക്ഷിച്ച വിജയത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല

അതിഥിയായും അല്ലാതെയും മലയാളത്തിലെത്തിയ ബോളിവുഡ് താരങ്ങള്‍

ഇന്ന് ബോളിവുഡില്‍ മാത്രമല്ല, ഹോളിവുഡിലും അറിയപ്പെടുന്ന നടനാണ് അനില്‍ കപൂര്‍. 1997 ല്‍ റിലീസ് ചെയ്ത ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അനില്‍ കപൂര്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ഹാസ്യ ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് അനില്‍ കപൂര്‍ എത്തിയത്

അതിഥിയായും അല്ലാതെയും മലയാളത്തിലെത്തിയ ബോളിവുഡ് താരങ്ങള്‍

തന്റെ വില്ലന്‍ വേഷങ്ങളിലൂടെയാണ് അമൃഷ് പൂരി ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ അമൃഷ് പൂരി രണ്ട് മലയാളം സിനിമകളില്‍ അഭിനയിച്ച കാര്യം അധികമാര്‍ക്കും അറിയില്ല. 1984 ല്‍ പുറത്തിറങ്ങിയ, ആര്‍ എസ് ബാബു സംവിധാനം ചെയ്ത ചന്ദ്രഗിരി കോട്ട എന്ന ചിത്രത്തിലൂടെയാണ് ആദ്യമെത്തിയത്. 1996 ല്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രത്തിലും അമൃഷ് പൂരി ശ്രദ്ധേയമായ ഒരു വേഷം ചെയ്തു.

അതിഥിയായും അല്ലാതെയും മലയാളത്തിലെത്തിയ ബോളിവുഡ് താരങ്ങള്‍

ആക്ഷന്‍ ഹീറോ ആയും കോമഡി ഹീറോ ആയും ബോളിവുഡില്‍ സ്ഥാനമുറപ്പിച്ച നടനാണ് സുനില്‍ ഷെട്ടി. ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ചതിലൂടെ വിവാദമായ ബ്ലസിയുടെ കളിമണ്ണ് എന്ന ചിത്രത്തില്‍ സുനില്‍ ഷെട്ടി ഒരു അതിഥി താരമായി എത്തി. അതിനു മുമ്പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാക്ക കുയില്‍ എന്ന ചിത്രത്തിലും സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലും സുനില്‍ ഷെട്ടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്

അതിഥിയായും അല്ലാതെയും മലയാളത്തിലെത്തിയ ബോളിവുഡ് താരങ്ങള്‍

1984 ലെ മിസ് ഇന്ത്യയും ബോളിവുഡിലെ പ്രശസ്ത നടിയുമായ ജൂഹി ചൗള ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയും തുല്യപ്രാധാന്യമുള്ള വേഷത്തിലെത്തിയ ചിത്രത്തില്‍ നായിക വേഷത്തില്‍ തന്നെയാണ് ജൂഹി ചൗള അഭിനയിച്ചത്. മലയാളത്തിലെ ആദ്യത്തെ മള്‍ട്ടി ക്ലൈമാക്‌സ് ചിത്രവുമാണ് ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ്

അതിഥിയായും അല്ലാതെയും മലയാളത്തിലെത്തിയ ബോളിവുഡ് താരങ്ങള്‍

ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയതാണ് ഊര്‍മിള. നരസിംഹ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഊര്‍മിളയുടെ നായികയായുള്ള അരങ്ങേറ്റമെന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍ 1989 ല്‍ റിലീസ് ചെയ്ത ചാണക്യ എന്ന മലയാള സിനിമയിലൂടെയാണ് ഊര്‍മിളയുടെ നായികയായുള്ള അരങ്ങേറ്റം. പിന്നീട് മോഹന്‍ലാല്‍ നായകനായി 1995 ല്‍ പുറത്തിറങ്ങിയ തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രത്തിലും ഊര്‍മിള നായികയായെത്തി.

English summary
Of late, many Bollywood actors are getting interesting parts in Hollywood films. But what catches an eye is when superstars from Bollywood act in South Indian film industry. Here are a few celebrities from Bollywood who acted in Malayalam films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam