»   » മലയാളത്തിലെത്തി പരാജയപ്പെട്ട ബോളിവുഡ് നായികമാര്‍, ഇവരുടെ ശനിദശ മമ്മൂട്ടിയോ?

മലയാളത്തിലെത്തി പരാജയപ്പെട്ട ബോളിവുഡ് നായികമാര്‍, ഇവരുടെ ശനിദശ മമ്മൂട്ടിയോ?

Posted By: Rohini
Subscribe to Filmibeat Malayalam

അന്യഭാഷ നടിമാര്‍ക്കൊക്കെ മലയാള സിനിമയോട് വലിയ മതിപ്പാണ്. തബു, ജൂഹി ചൗള തുടങ്ങിയ ബോളിവുഡ് നായികമാരെല്ലാം മലയാളത്തില്‍ അഭിനിച്ച് പേരും പ്രശസ്തയും നേടിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ വഴി പിന്തുടര്‍ന്ന് മലയാളത്തിലെത്തിയ മിക്ക ബോളിവുഡ് നായികമാര്‍ക്കും പരാജയമായിരുന്നു വിധി.

മമ്മൂട്ടിയെ വെല്ലുവിളിച്ച് മോഹന്‍ലാലിനെ നായകനാക്കി; ആ ചിത്രം ലാലിനെ സൂപ്പര്‍സ്റ്റാറാക്കി!!

കത്രീന കൈഫ് മുതല്‍ ഹുമ ഖുറേഷി വരെയുള്ള നീണ്ട നിര എടുത്തു നോക്കിയാല്‍ അതില്‍ മിക്ക നായികമാരും അരങ്ങേറിയത് മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു. നോക്കാം ബോളിവുഡില്‍ നിന്ന് വന്ന് മലയാളത്തില്‍ പരാജയപ്പെട്ട നായികമാര്‍ ആരൊക്കെയാണെന്ന്

കത്രീന മലയാളത്തിലെത്തിയത്

ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലൂടെയാണ് കത്രീന മലയാളത്തിലെത്തിയത്. മമ്മൂട്ടിയുടെ ഇരട്ടവേഷം, കത്രീന നായിക അങ്ങനെ ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ചിത്രം പരാജയപ്പെട്ടുപോയി

ഏഴുപുന്ന തരകന്‍ എന്ന ചിത്രത്തിലൂടെ നമ്രത

മമ്മൂട്ടി നായകനായി എത്തിയ ഏഴുപുന്ന തരകന്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം നമ്രത മലയാളത്തിലെത്തിയത്. പിജി വിശ്വംബരന്‍ സംവിധാനം ചെയ്ത ചിത്രം പക്ഷെ പരാജയപ്പെട്ടു.

പ്രീതി മലയാള സിനിമയില്‍ അരങ്ങേറിയത്

വിനീതും കുഞ്ചാക്കോ ബോബനും നായകന്മാരിയ എത്തിയ മഴവില്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം പ്രീതി മലയാള സിനിമയില്‍ അരങ്ങേറിയത്. ചിത്രത്തിവെ പാട്ടുകളെല്ലാം വമ്പന്‍ ഹിറ്റായിരുന്നുവെങ്കിലും സിനിമ പരാജയപ്പെട്ടു.

യാമി ഗൗതമിന്റെ അരങ്ങേറ്റം

പൃഥ്വിരാജ് നായകനായി എത്തിയ ഹീറോ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് താരവും മോഡലുമായ യാമി ഗൗതമിന്റെ അരങ്ങേറ്റം. പക്ഷെ സിനിമ എട്ടുനിലയില്‍ പൊട്ടി

ടിസ്‌ക ചോപ്ര മെഗാസ്റ്റാറിന്റെ നായികയായി മായാബസാര്‍ എന്ന ചിത്രത്തിലൂടെ

ബോളിവുഡില്‍ തന്റേതായ ഇടം കണ്ടത്തിയ ടിസ്‌ക ചോപ്ര മെഗാസ്റ്റാറിന്റെ നായികയായി മായാബസാര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. മമ്മൂട്ടി ഇരട്ടവേഷത്തിവലെത്തിയ ഈ ചിത്രത്തിന്റെ വിധിയും പരാജയമായിരുന്നു

മമ്മൂട്ടി നായകനായി എത്തിയ ഡബിള്‍സ് എന്ന ചിത്രത്തിലൂടെ തപ്‌സി

ബോളിവുഡില്‍ ശ്രദ്ധേയയാകുന്നതിന് മുമ്പായിരുന്നു തപ്‌സിയുടെ മലയാളം അരങ്ങേറ്റം. മമ്മൂട്ടി നായകനായി എത്തിയ ഡബിള്‍സ് എന്ന ചിത്രത്തിലൂടെ തപ്‌സി മലയാളത്തിലെത്തി. പക്ഷെ സിനിമ പരാജയപ്പെട്ടു.

ഈ നിരയില്‍ ഇപ്പോള്‍ ഒടുവിലത്തെ പേരാണ് ഹുമ ഖുറേഷി

ഈ നിരയില്‍ ഇപ്പോള്‍ ഒടുവിലത്തെ പേരാണ് ഹുമ ഖുറേഷി. മമ്മൂട്ടി നായകനായി എത്തിയ വൈറ്റ് എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. എന്നാല്‍ ചിത്രം വലിയ പരാജയമായി

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
From Katrina Kaif To Huma Qureshi: Bollywood Actresses Who Had A Flop Debut In Mollywood!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam