»   » ഐറ്റം ഡാന്‍സ് കളിക്കാന്‍ വേണ്ടി മാത്രം മലയാളത്തിലെത്തിയ ബോളിവുഡിലെ താരസുന്ദരിമാര്‍

ഐറ്റം ഡാന്‍സ് കളിക്കാന്‍ വേണ്ടി മാത്രം മലയാളത്തിലെത്തിയ ബോളിവുഡിലെ താരസുന്ദരിമാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

മറ്റ് സിനിമാ ഇന്റസ്ട്രിയിലേത് പോലെ മലയാള സിനിമയില്‍ ഐറ്റം ഡാന്‍സിന് പ്രധാന്യം നല്‍കാറില്ല. വളരെ അപൂര്‍വ്വമായി മാത്രമേ അത്തരം ഗാനങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താറുള്ളൂ.

മലയാളത്തിലെത്തി പരാജയപ്പെട്ട ബോളിവുഡ് നായികമാര്‍, ഇവരുടെ ശനിദശ മമ്മൂട്ടിയോ?

എന്നാല്‍ സന്ദര്‍ഭോചിതമായ അത്തരം ഗാന രംഗങ്ങളില്‍ എത്തുന്നത് ചെറിയ ആളുകളൊന്നും ആയിരിക്കില്ല. ബോളിവുഡിലെ താരസുന്ദരികള്‍ അതിനായി മലയാളത്തിലേക്ക് പറന്നിറങ്ങും. അങ്ങനെ മലയാളത്തിലെത്തിയ ചില ബോളിവുഡ് സുന്ദരിമാരെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

'ആരാന്നേ ആരാന്നേ...'

കലാപാനി എന്ന ചിത്രത്തിലൂടെയാണ് തബു മലയാള സിനിമയില്‍ അരങ്ങേറിയത്. ഉറുമി എന്ന ചിത്രത്തിലെ 'ആരാന്നേ ആരാന്നേ...' എന്ന് തുടങ്ങുന്ന ഗാനരംഗത്തിന് വേണ്ടി തബു എത്തിയിരുന്നു. പൃഥ്വിരാജിനും പ്രഭു ദേവയ്ക്കുമൊപ്പം നല്ലൊരു ഡാന്‍സ് പെര്‍ഫോമന്‍സും കഴിഞ്ഞാണ് മടങ്ങിയത്

'ചലനം ചലനം...'

മലയാളത്തില്‍ ഇതുവരെ ഒരു മുഴുനീള വേഷം ചെയ്യാന്‍ വിദ്യാ ബാലന്‍ എത്തിയില്ല. അധികം വൈകാതെ എത്തും എന്നാണ് കേട്ടത്. അതിന് മുമ്പ് ഉറുമി എന്ന ചിത്രത്തില്‍ 'ചലനം ചലനം...' എന്ന ഗാനരംഗത്ത് വിദ്യ ബാലന്‍ പ്രത്യക്ഷപ്പെട്ടു. ഒന്നു രണ്ട് രംഗങ്ങളും വിദ്യയ്ക്ക് ഉണ്ടായിരുന്നു

'രാജപ്പൂ കവിളത്തെ...'

ചന്ദമാമ എന്ന ചിത്രത്തിലെ 'രാജപ്പൂ കവിളത്തെ...' എന്ന് തുടങ്ങുന്ന ഗാനരംഗത്താണ് ബോളിവുഡിലെ സുന്ദരി മംമ്ത കുല്‍ക്കര്‍ണി എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം പാട്ടിന് ചുവടുവച്ചു

'തകിലു പുകില്...'

രാവണപ്രഭു എന്ന ചിത്രത്തിലെ 'തകിലു പുകില്...' എന്ന് തുടങ്ങുന്ന സൂപ്പര്‍പാട്ട് ഓര്‍മ്മയില്ലേ. ബോളിവുഡില്‍ ശ്രദ്ധേയായ കഷ്മിറ ഷായാണ് ആ ഗാനരംഗത്ത് മോഹന്‍ലാലിനൊപ്പം ആടിപ്പാടുന്നത്

'ചെട്ടികുളങ്ങര ഭരണിനാളില്‍...'

രണ്ട് മലയാള സിനിമകളില്‍ പാട്ടുകള്‍ക്ക് വേണ്ടി മാത്രം രചന മൗര്യ എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ചോട്ട മുംബൈ എന്ന ചിത്രത്തിലെ 'ചെട്ടികുളങ്ങര ഭരണിനാളില്‍...' എന്ന പാട്ടിന് വേണ്ടിയായിരുന്നു ആദ്യം. പിന്നീട് പൃഥ്വിരാജും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പോക്കിരിരാജ എന്ന ചിത്രത്തിലെ 'ചെന്തെങ്ങിന്‍...' എന്ന് തുടങ്ങുന്ന പാട്ടിലും വന്നു

'കാണാക്കൊമ്പിലെ...'

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടം എന്ന സിനിമയില്‍ നായികയായിട്ടാണ് ഭാവന ആദ്യം മലയാള സിനിമയില്‍ എത്തിയത്. പിന്നീട് പ്രിയന്‍ ആമയും മുയലും എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍, അതിലെ ഒരു ഗാനരംഗത്തിന് വേണ്ടി ഭാവനയെ വിളിച്ചു. സന്തോഷത്തോടെ ആ വിളി സ്വീകരിച്ച ഭാവന 'കാണാക്കൊമ്പിലെ...' എന്ന ഗാനരംഗത്ത് വന്നു പോയി.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Item Numbers and dance numbers are not so common in Mollywood films, but whenever a film comes up with such dance numbers, the makers of the film make it a point to rope in some big names. Here, we are listing the names of some popular Bollywood beauties who came to Malayalam films and sizzled in some dance numbers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam