»   » ഇതിന്റെ ഒക്കെ കാര്യമുണ്ടായിരുന്നോ! സ്വരയോട് ബോളിവുഡ് ഒന്നടങ്കം ചോദിക്കുന്നത് ഇത്.....

ഇതിന്റെ ഒക്കെ കാര്യമുണ്ടായിരുന്നോ! സ്വരയോട് ബോളിവുഡ് ഒന്നടങ്കം ചോദിക്കുന്നത് ഇത്.....

Posted By:
Subscribe to Filmibeat Malayalam

സ്വര ഭാസകറിനെതിരെ വിമർശനവുമായി ബോളിവുഡ് . ബൻസാലിയയുടെ ചിത്രമായ പദ്മാവദിനെ മ്ലേച്ഛമായ ഭാഷയിൽ വിമർശിച്ചതിനെ തുടർന്നാണ് നടിക്കെതിരെ ബോളിവുഡ് ഒന്നാകെ ഇളകി വന്നിരിക്കുന്നത്. രോഹിത് ഷെട്ടി, ഇംതിയാസ് അലി, സുനില്‍ഷെട്ടി, ആയുഷ്മാന്‍ ഖുറാന, ദിവ്യ ദത്ത എന്നിവരാണ് രംഗത്തെത്തിയത്.

swara

'വീണ്ടും ഡോക്ടറേറ്റ്' അംഗീകാരത്തെ കുറിച്ച് ലാലേട്ടന്റെ പ്രതികരണം ഇങ്ങനെ, ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

ബൻസാലിയയുടെ മാസ് ചിത്രമായ പദ്മവദ് കണ്ടതിനു ശേഷം താനൊരു യോനിയായി ചുരുങ്ങി എന്നായിരുന്നു നടിയുടെ പ്രതികരണം. എന്നാൽ ഇതാണ് ഇപ്പോൾ വൻ വിവാദമായിരിക്കുന്നത്.

ആകെ 2440 വാക്കുകൾ, എല്ലാവരും കണ്ടത് ആ ഒറ്റ വാക്ക് മാത്രം! വിമര്‍ശകർക്ക് മറുപടിയുമായി സ്വര

ഒബ്ജക്റ്റീവല്ല സബ്ജക്റ്റീവാണ്

സ്വരയുടെ ലേഖനത്തിനെതിരെ ആയുഷ്മാൻ ഖുറാന പ്രതികരിച്ചത് ഇങ്ങനെയാണ്. സംവിധായകന് അവരുടേതായ വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടാകും. കല ഒരിക്കലും ഒബ്ജക്റ്റീവ് അല്ല സബ്ജക്റ്റീവ് ആയിരിക്കുമെന്നും ആയുഷ്മാൻ പ്രതികരിച്ചു.

പ്രേക്ഷകർ വിലയിരുത്തട്ടേ

പദ്മാവദിനെ വിജയകരമായി മുന്നേറാൻ അനുവദിക്കണമെന്ന് റോഹിത് ഷെട്ടി പറഞ്ഞു. കൂടാതെ പ്രേക്ഷകരെ ചിത്രം കാണാനും വിലയിരുത്താനും അനുവദിക്കണമെന്നും രോഹിത് വ്യക്തമാക്കി.

സ്വരയുടെ കാഴ്ചപ്പാട്

സ്വരയ്ക്ക് അവരുടേതായ കാഴ്ചപ്പാടുണ്ട്. അത് ഞാന്‍ റെസ്‌പെക്റ്റ് ചെയ്യുന്നു. പക്ഷേ എന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. ഞാന്‍ ആ സിനിമ വളരെയധികം ആസ്വദിച്ചു. ദിവ്യ ദത്ത പറഞ്ഞു.

അശ്ലീല നർത്തകി

സ്വര ഭാസ്കറിനെ രൂക്ഷമായി വിമർശിച്ച് പിന്നണി ഗായികയും നടിയുമായ സൂചിത്ര കൃഷ്ണ മൂർത്തി രംഗത്തെത്തിയിരുന്നു. അശ്ലീല നർത്തകിയും മോശമായി അഭിനയിക്കുന്ന നടിയ്ക്ക് പരിശുദ്ധയായ രാജ്ഞിയെ കാണുമ്പോൾ യോനിയെ ഒർമ വരുന്നത് തമാശയാണെന്നും അവർ ട്വിറ്റ് ചെയ്തു.

സ്വര പുറഞ്ഞതിങ്ങനെ

പദ്മാവദ് ചിത്രം കണ്ടതിനു ശേഷമാണ് താരം ഇത്തരത്തിലുള്ള ലേഖനം എഴുതിയത്. താനും ഒരു സ്ത്രീ ശരീരം മാത്രമായി ഒതുങ്ങിപ്പോയോ? എന്നൊരു തോന്നൽ വന്നതു കൊണ്ടാണ് യോനിയെ കുറിച്ചു എഴുതുന്നതെന്നും താരം പറഞ്ഞു. സതി, ജോഹര്‍ പോലുള്ളവ അനാചാരങ്ങൾ നമ്മുടെ മണ്ണിൽ നടന്നിട്ടുണ്ട്. അതൊക്കെ ചരിത്രത്തിന്റെ ഭാഗവുമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള ദുരാചാരങ്ങളെ മഹത്വവത്ക്കരിക്കേണ്ട കാര്യമില്ല. ഇത്തരം ദുരാചാരങ്ങള്‍ സ്ത്രീക്ക് തുല്യത നിഷേധിക്കുന്നുവെന്ന് മാത്രമല്ല അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതാക്കുമെന്നും സ്വര പറഞ്ഞു.

English summary
Bollywood reacts on Swara Bhasker’s open letter on Padmaavat: Art is subjective

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam