»   » 2016 ലെ ബ്ലോക് ബസ്റ്റര്‍, സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍; സൂപ്പര്‍ താരങ്ങള്‍ ഔട്ട്!!

2016 ലെ ബ്ലോക് ബസ്റ്റര്‍, സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍; സൂപ്പര്‍ താരങ്ങള്‍ ഔട്ട്!!

Written By:
Subscribe to Filmibeat Malayalam

2016 പിറന്നിട്ട് നാല് മാസം കഴിയുന്നു. പ്രതീക്ഷിച്ച പല ചിത്രങ്ങളും ഇതുവരെ റിലീസ് ചെയ്തു. ഇതുവരെയുള്ള ബോക്‌സോഫീസ് കലക്ഷന്‍ നോക്കുകയാണെങ്കില്‍ സൂപ്പര്‍താരങ്ങളെ പിന്തള്ളി യുവതാരങ്ങള്‍ കുതിയ്ക്കുകയാണ്. മോഹന്‍ലാലിന്റെ ഒരു സിനിമ പോലും ഇതുവരെ തിയേറ്ററിലെത്തിയിട്ടില്ല. പുതിയ നിയമമാണ് മമ്മൂട്ടിയുടേതായി എത്തിയത്. സിനിമ മികച്ച വിജയമായിരുന്നെങ്കിലും കലക്ഷന്‍ കുറഞ്ഞു പോയി.

അതേ സമയം യുവതാരങ്ങളുടെ കാര്യം അങ്ങനെയല്ല. മലയാള സിനിമാ മേഖലയും ഒരു ബിസിനസായി മാറിക്കൊണ്ടിരിയ്ക്കുന്ന കാലത്ത് മികച്ച കലക്ഷന്‍ നേടിയ ആറ് ചിത്രങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. അതില്‍ രണ്ട് ചിത്രങ്ങള്‍ നിവിന്‍ പോളിയുടേതാണ്. ബോക്‌സോഫീസ് നേട്ടമുണ്ടാക്കുന്ന നടന്മാരില്‍ ഇപ്പോള്‍ മുന്‍ നിരയിലാണ് നിവിന്റെ സ്ഥാനം


2016 ലെ ബ്ലോക് ബസ്റ്റര്‍, സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍; സൂപ്പര്‍ താരങ്ങള്‍ ഔട്ട്!!

1983 എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിച്ച ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. പൊലീസ് ജീവിതം പച്ചയായി ആവിഷ്‌കരിച്ച ചിത്രം നിവിന്റെ ആദ്യത്തെ നിര്‍മാണ സംരംഭമാണ്. കേരളത്തിനും കേരളത്തിന് പുറത്തുനിന്നുമൊക്കെയായി ആകെ മൊത്തം മുപ്പത് കോടി രൂപ ചിത്രം ഗ്രോസ് കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ട്. (ബ്ലോക് ബസ്റ്റര്‍)


2016 ലെ ബ്ലോക് ബസ്റ്റര്‍, സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍; സൂപ്പര്‍ താരങ്ങള്‍ ഔട്ട്!!

കരിയറില്‍ പിന്നോട്ട് പോകുന്ന ഫഹദ് ഫാസിലിന്റെ കുതിച്ച് ചാട്ടമായിരുന്നു മഹേഷിന്റെ പ്രതികാരം എന്ന ചിത്രം. നടന്‍ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ആഷിഖ് അബുവാണ്. ഇടുക്കി പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കലക്ഷന്‍ 20 കോടി രൂപയാണ്. (ബ്ലോക് ബസ്റ്റര്‍)


2016 ലെ ബ്ലോക് ബസ്റ്റര്‍, സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍; സൂപ്പര്‍ താരങ്ങള്‍ ഔട്ട്!!

പൃഥ്വിരാജിനെയും അനൂപ് മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാവാട. വര്‍ഷങ്ങള്‍ക്ക് ശേഷം മണിയന്‍പിള്ള രാജു നിര്‍മാണ രംഗത്തേക്ക് മടങ്ങിവന്ന ചിത്രം. കേരളത്തില്‍ നിന്നും, കേരളത്തിന് പുറത്തു നിന്നുമൊക്കെയായി ചിത്രം 15 കോടി രൂപ ഗ്രോസ് ലക്ഷന്‍ നേടി (സൂപ്പര്‍ ഹിറ്റ്)


2016 ലെ ബ്ലോക് ബസ്റ്റര്‍, സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍; സൂപ്പര്‍ താരങ്ങള്‍ ഔട്ട്!!

ദുല്‍ഖര്‍ സല്‍മാനെയും സായി പല്ലവിയെയും താരജോഡികളാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രമാണ് കലി. ആഷിഖ് ഉസ്മാനും, ഷൈജു ഖാലിദും, സമീര്‍ താഹിറും ചേര്‍ന്ന് നിര്‍മിച്ച ചിത്രം കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 12 കോടി നേടി. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം സൂപ്പര്‍ ഹിറ്റ് എന്ന നിലയിലാണ് പോകുന്നത്.


2016 ലെ ബ്ലോക് ബസ്റ്റര്‍, സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍; സൂപ്പര്‍ താരങ്ങള്‍ ഔട്ട്!!

ജനപ്രിയ നായകന്‍ തന്റെ നില ഉറപ്പിയ്ക്കുകയാണ്. ടു കണ്‍ട്രീസിന് ശേഷം ദിലീപിന് കിട്ടിയ മികച്ച വിജയം. വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ടില്‍ പറത്തിറങ്ങിയ ചിത്രമെന്ന പ്രത്യേകതയോടെയാണ് കിങ് ലയര്‍ തിയേറ്ററിലെത്തിയത്. ഔസേപ്പച്ചന്‍ വാളക്കുഴി നിര്‍മിച്ച ചിത്രം ഇതുവരെ കേരളത്തില്‍ നിന്ന് മാത്രം 15 കോടി നേടി.


2016 ലെ ബ്ലോക് ബസ്റ്റര്‍, സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍; സൂപ്പര്‍ താരങ്ങള്‍ ഔട്ട്!!

നിവിന്‍ പോളി - വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിഷുവിന് തിയേറ്ററിലെത്തിയ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും മികച്ച കലക്ഷനാണ് നേടുന്നത്. നോബില്‍ ബാബു തോമസ് നിര്‍മിച്ച്, ഏപ്രില്‍ എട്ടിന് തിയേറ്ററിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ഇതുവരെ ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 15 കോടി രൂപയാണ്.


English summary
BOX OFFICE 2016: Blockbusters & Super Hits of Malayalam Cinema So Far

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam