»   » ക്രിസ്മസ് റിലീസായെത്തി പ്രേക്ഷക മനം കവര്‍ന്ന മമ്മൂട്ടി ചിത്രങ്ങള്‍, കളക്ഷനിലും മുന്നിലായിരുന്നു!

ക്രിസ്മസ് റിലീസായെത്തി പ്രേക്ഷക മനം കവര്‍ന്ന മമ്മൂട്ടി ചിത്രങ്ങള്‍, കളക്ഷനിലും മുന്നിലായിരുന്നു!

Posted By:
Subscribe to Filmibeat Malayalam

2017 ലെ ക്രിസ്മസ് റിലീസുകള്‍ക്ക് തുടക്കമിട്ടത് മമ്മൂട്ടിയാണ്. അജയ് വാസുദേവന്‍ ചിത്രമായ മാസ്റ്റര്‍പീസിലൂടെ മെഗാസ്റ്റാര്‍ തുടക്കമിട്ടപ്പോള്‍ പിന്നാലെയായി മറ്റ് ചിത്രങ്ങളുമെത്തി. മൂന്നു ദിവസത്തിനുള്ളില്‍ പത്ത് കോടി കളക്ഷന്‍ നേടിയ ചിത്രം വിജയകരമായി ജൈത്രയാത്ര തുടരുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന സിനിമയാണ് മാസ്റ്റര്‍പീസെന്ന് ചിത്രത്തിന്റെ സ്വീകാര്യത വ്യക്തമാക്കുന്നു.

റെക്കോര്‍ഡുകള്‍ മാസ്റ്റര്‍പീസിന് വേണ്ടി വഴിമാറുന്നു, മമ്മൂട്ടി പൊളിച്ചടുക്കും എല്ലാം, സംശയിക്കേണ്ട!

ബോക്‌സോഫീസില്‍ വില്ലന്‍ കാഴ്ചവെച്ചത് ഗംഭീരപ്രകടനം, സ്ഥിരീകരണവുമായി സംവിധായകന്‍!

ഇത്തവണത്തെ ക്രിസ്മസ് മാസ്റ്റര്‍പീസ് നേടിയോ എന്ന അറിയാനായുള്ള കാത്തിരിപ്പിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ബോക്‌സോഫീസില്‍ മോശമല്ലാത്ത പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ പത്ത് കോടി നേടിയ ചിത്രം തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളക്ഷനില്‍ അല്‍പ്പം പുറകോട്ടായിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ചിത്രത്തിന് മികച്ച കളക്ഷന്‍ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകനും താരങ്ങളുമുള്‍പ്പടെയുള്ളവര്‍ തിയേറ്ററുകളില്‍ നേരിട്ടെത്തി ആരാധകരെ കാണുന്നുണ്ട്.

മാസ്റ്റര്‍പീസ് സൂപ്പര്‍ഹിറ്റ്, വിജയലഹരിയില്‍ മമ്മൂട്ടിയും സംഘവും,കേക്ക് മുറിച്ച് ആഘോഷം,വീഡിയോ കാണൂ!

ക്രിസ്മസ് റിലീസുകളായെത്തിയ സിനിമകളില്‍ മാസ്റ്റര്‍പീസിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇക്കാര്യത്തില്‍ മെഗാസ്റ്റാറിന് സന്തോഷിക്കാം. ക്രിസ്മസ് റിലീസുകളായെത്തിയ മറ്റ് മെഗാസ്റ്റാര്‍ സിനിമകള്‍ ഏതൊക്കെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

ബാവൂട്ടിയുടെ നാമത്തില്‍

രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയന്‍ സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തില്‍ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലേക്ക് എത്തിയത്. 2012 ലാണ് ചിത്രം റിലീസ് ചെയ്തത്. ബോക്‌സോഫീസില്‍ നിന്നും മോശമല്ലാത്ത കളക്ഷനാണ് ചിത്രം നേടിയത്. മമ്മൂട്ടിയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്ന് കൂടിയാണിത്.

വെനീസിലെ വ്യാപാരി

ഒരുപാട് പ്രതീക്ഷകളോടെ തിയേറ്ററുകളിലേക്കെത്തിയ സിനിമയായിരുന്നു വെനീസിലെ വ്യാപാരി. ക്രിസ്മസിന് ഒരാഴ്ചയ്ക്ക് മുന്‍പായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ബോക്‌സോഫീസില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു ചിത്രം.

ബെസ്റ്റ് ആക്ടര്‍

2010 ലെ ക്രിസ്മസ് റിലീസുകളില്‍ ബെസ്റ്റ് ആക്ടറുമുണ്ടായിരുന്നു. നടനാവാന്‍ വേണ്ടിയുള്ള മമ്മൂട്ടിയുടെ ശ്രമങ്ങളെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണം നേടിയ സിനിമ സൂപ്പര്‍ഹിറ്റായിരുന്നു.

ചട്ടമ്പിനാട്

2009 ല്‍ ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കിയ സിനിമകളിലൊന്നാണ് ചട്ടമ്പിനാട്. മമ്മൂട്ടിയും ലക്ഷ്മി റായിയും തകര്‍ത്തഭിനയിച്ച സിനിമയെ കാണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിക്കുകയായിരുന്നു. കളക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലായിരുന്നു ഈ സിനിമ.

കഥ പറയുമ്പോള്‍

ശ്രീനിവാസനും മീനയും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച സിനിമയായ കഥ പറയുമ്പോള്‍ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലേക്ക് എത്തിയത്. സൗഹൃദത്തിന്റ കഥ പറഞ്ഞ സിനിമയില്‍ അതിഥി താരമായാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും മികച്ച അഭിനയമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. ബോക്‌സോഫീസില്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയത്.

English summary
Masterpiece Box Office Success: An Analysis On Mammootty's Previous 5 Christmas Releases!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X