»   » ആദിയുടെ കളക്ഷന്‍ ചരിത്രമാവും, പിന്നാലെ ഒപ്പത്തിനൊപ്പം ഈ അഞ്ച് സിനിമകളും! ആര് നേടും..?

ആദിയുടെ കളക്ഷന്‍ ചരിത്രമാവും, പിന്നാലെ ഒപ്പത്തിനൊപ്പം ഈ അഞ്ച് സിനിമകളും! ആര് നേടും..?

Written By:
Subscribe to Filmibeat Malayalam

ജനുവരിയില്‍ റിലീസിനെത്തിയ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ കുതിപ്പ് നടത്തുകയാണ്. അതിനിടയില്‍ ഫ്രെബുവരിയിലും ഹിറ്റ് സിനിമകള്‍ എത്തി കൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഫീല്‍ ഗുഡ് സിനിമയായി ഹേയ് ജൂഡ് പ്രദര്‍ശനം തുടരുന്നു. പിന്നാലെ ആമിയും എത്തിയിരിക്കുകയാണ്.

2018 ജനുവരിയില്‍ ഇറങ്ങിയ 9 സിനിമകള്‍ ലാഭമാണോ നഷ്ടമാണോ? ഫെബ്രുവരിയില്‍ എത്തിയത് വേറെയും..


മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ആമി വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. അന്ന് തന്നെ ബിജു മേനോന്‍, നീരജ് മാധവ് കൂട്ടുകെട്ടിലെത്തിയ റോസപ്പൂ, പുതുമുഖങ്ങളുടെ കളി, കഥ പറഞ്ഞ കഥ എന്നിങ്ങനെ ഫെബ്രുവരിയിലെ ആദ്യ ആഴ്ച നിരവധി സിനിമകളാണ് റിലീസ് ചെയ്തത്. ഈ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ തരംഗമായോ എന്നറിയണമെങ്കില്‍ തുടര്‍ന്ന് വായിക്കാം..


ആദി

പ്രണവ് മോഹന്‍ലാലിന്റെ ആദി ജനുവരി അവസാന ആഴ്ചകളില്‍ റിലീസിനെത്തിയ സിനിമയായിരുന്നു. അതിനാല്‍ തന്നെ ഇന്നും ആദിയുടെ തരംഗം തീര്‍ന്നിട്ടില്ല. നിലവില്‍ 20 കോടി ക്ലബ്ബിലെത്തിയ സിനിമയുടെ പ്രദര്‍ശനം തുടരുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ നല്ലൊരു ആക്ഷന്‍ സിനിമയാണെന്നാണ് വിലയിരുത്തുന്നത്. ബ്ലോക്ക് ബസ്റ്റര്‍ സിനിമയായിട്ടാണ് ആദി പ്രദര്‍ശനം തുടങ്ങിയത്.


ഹേയ് ജൂഡ്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്ത സിനിമയായിരുന്നു. ഫെബ്രുവരി 2 നായിരുന്നു സിനിമ റിലീസ് ചെയ്തത്. ഹേയ് ജൂഡ് റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലേക്ക് കടന്നെങ്കിലും കളക്ഷന്റെ കാര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും സിനിമ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ബോക്‌സ് ഓഫീസില്‍ മികച്ച വിലയിരുത്തലാണ് ഹേയ് ജൂഡിന് കിട്ടുന്നത്.


ആമി

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ആമി കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിയത്. ബോക്‌സ്് ഓഫീസില്‍ മോശമില്ലാത്ത തുടക്കമാണ് സിനിമയ്ക്ക് കിട്ടിയത്. മഞ്ജു വാര്യരെ നായികയായി അഭിനയിക്കുന്ന സിനിമ പലതരത്തില്‍ പ്രതിസന്ധയിലായിട്ടുണ്ടെങ്കിലും കേരളത്തില്‍ വലിയ പ്രധാന്യത്തോടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.


റോസപ്പൂ

ബിജു മേനോന്‍, നീരജ് മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റൊരു സിനിമയാണ് റോസപ്പൂ. വിനു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ഒരു കോമഡി എന്റര്‍ടെയിനറായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ബോക്‌സ് ഓഫീസില്‍ ആവറേജ് പെര്‍ഫോമന്‍സാണ് ആദ്യദിവസങ്ങളില്‍ സിനിമയ്ക്ക് കിട്ടിയ്ത.


കളി

തിരക്കഥാകൃത്തായ നജീം കോയ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് കളി. പുതുമുഖങ്ങളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയാണ് കളി നിര്‍മ്മിക്കുന്നത്. ആമിയ്‌ക്കൊപ്പം തിയറ്ററുകളിലെത്തിയ സിനിമ പരിമിതികളില്‍ നിന്നും ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് പ്രദര്‍ശനം നടത്തുന്നത്.

English summary
Box office chart Aadhi to Aami

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam