»   » മാര്‍ച്ച് അവസാനമെത്തിയ 5 സിനിമകള്‍, എല്ലാം ഒന്നിനൊന്ന് മെച്ചം! ബോക്‌സോഫീസിനെ തകര്‍ക്കുന്നത് ആരാവും?

മാര്‍ച്ച് അവസാനമെത്തിയ 5 സിനിമകള്‍, എല്ലാം ഒന്നിനൊന്ന് മെച്ചം! ബോക്‌സോഫീസിനെ തകര്‍ക്കുന്നത് ആരാവും?

Written By:
Subscribe to Filmibeat Malayalam

മാര്‍ച്ചില്‍ ഒരുപാട് സിനിമകള്‍ റിലീസിനെത്തിയിരുന്നില്ലെങ്കിലും പ്രദര്‍ശനത്തിനെത്തിയ സിനിമകളെല്ലാം ബിഗ് റിലീസ് സിനിമകളായിരുന്നു. ഏറെ നാളുകളായി പ്രേക്ഷകര്‍ കാത്തിരുന്ന കാളിദാസ് ജയറാമിന്റെ പൂമരവും ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരയുമെല്ലാം മികച്ച പ്രതികരണങ്ങളായിരുന്നു നേടിയിരുന്നത്.

മാര്‍ച്ച് അവസാനം ഈസ്റ്ററിന് മുന്നോടിയായി മറ്റ് മൂന്ന് സിനിമകള്‍ കൂടി റിലീസിനെത്തി. കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പാപ്പ, വിഷ്ണു ഉണ്ണികൃഷ്ണന്റെ വികടകുമാരന്‍, ആന്റണി വര്‍ഗീസിന്റെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങിയ സിനിമകളായിരുന്നു മാര്‍ച്ച് 30 ന് റിലീസ് ചെയ്തത്. മോശമില്ലാത്ത അഭിപ്രായം നേടിയ സിനിമകള്‍ ബോക്‌സോഫീസിലും മികച്ച പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്.

ഇര

നവാഗതനായ സൈജു എസ്എസ് സംവിധാനം ചെയ്ത സിനിമയാണ് ഇര. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച സിനിമ മാര്‍ച്ച് 16 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. പ്രമുഖ നടന്റെ ജീവിതത്തിലുണ്ടായ അപ്രത്യക്ഷിത സംഭവമായിരിക്കും സിനിമയുടെ കഥയെന്ന് കരുതിയാണ് സിനിമയ്ക്ക് വേണ്ടി പലരും കാത്തിരുന്നത്. എന്നാല്‍ സിനിമയുടെ ഇതിവൃത്തം അങ്ങനെ ആയിരുന്നില്ല. റിലീസിനെത്തിയ ആദ്യദിനം മുതല്‍ മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സോഫീസും കിടിലന്‍ പെര്‍ഫോമന്‍സായിരുന്നു കാഴ്ച വെച്ചത്.റിലീസിനെത്തി മൂന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും 50 തിയറ്ററുകളില്‍ സിനിമയുടെ പ്രദര്‍ശനം നടക്കുന്നുണ്ട്.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിന് ശേഷം ആന്റണി വര്‍ഗീസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ലിജോയുടെ സഹായിയായിരുന്ന ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് 30 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ജയില്‍ പശ്ചതലമാക്കി ഒരുക്കിയ സിനിമയ്ക്ക് ദിലീപ് കുര്യനാണ് തിരക്കഥ ഒരുക്കിയിരുന്നത്. വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. മികച്ച തുടക്കം കിട്ടിയ സിനിമ മോശമില്ലാത്ത രീതിയിലാണ് പ്രദര്‍ശനം തുടരുന്നത്.

വികടകുമാരന്‍

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് വികടകുമാരന്‍. ചിത്രത്തില്‍ ഒരു വക്കീല്‍ വേഷത്തിലാണ് വിഷ്ണു അഭിനയിക്കുന്നത്. വക്കീലിന്റെ ഗുമസ്തനായി ധര്‍മജന്‍ ബോള്‍ഗാട്ടിയാണ് വരുന്നത്. മാനസ രാധകൃഷ്ണന്‍ നായികയായി അഭിനയിക്കുന്ന സിനിമയും മാര്‍ച്ച് അവസാനമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത സിനിമയില്‍ സലീം കുമാര്‍, സുനില്‍ സുഖദ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. റിലീസിനെത്തി നാല് ദിവസങ്ങള്‍ പിന്നീടുന്ന സിനിമ കളക്ഷന്റെ കാര്യത്തിലും മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുമെന്നാണ് കരുതുന്നത്.

കുട്ടനാടന്‍ മാര്‍പാപ്പ

കുട്ടനാടിനെ ആസ്പദമാക്കി നിര്‍മ്മിച്ച കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ സിനിമയാണ് കുട്ടനാടന്‍ മാര്‍പാപ്പ. നവാഗതനായ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത സിനിമയില്‍ അദിതി രവിയായിരുന്നു നായിക. ജോണ്‍ പോള്‍ എന്ന ഫോട്ടോഗ്രാഫറുടെ വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ശാന്തി കൃഷ്ണ, അജു വര്‍ഗീസ്, ഇന്നസെന്റ്, സലീ കുമാര്‍, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് കണാരന്‍, വികെ പ്രകാശ്, മല്ലിക സുകുമാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഫാമിലി എന്റര്‍ടെയിനറായ കുട്ടനാടന്‍ മാര്‍പാപ്പയ്ക്കും തുടക്കം മോശമില്ല.

സുഡാനി ഫ്രം നൈജീരിയ

നവാഗതനായ സക്കറി തിരക്കഥയെഴുതി സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ പ്രേക്ഷക ഹൃദയങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. സൗബിന്‍ ഷാഹിര്‍ നായക വേഷത്തിലെത്തിയ സിനിമ മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാതലത്തിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. സുഡാനിയായി അഭിനയിച്ച സാമുവല്‍ അബിയോളാ റോബിന്‍സണ്‍ പ്രതിഫലത്തിന്റെ കാര്യത്തെ കുറിച്ച് ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നതോട് കൂടി സിനിമ കൂടുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ മികച്ച തിരക്കഥ, അഭിനയം, സംവിധാനം എന്നിങ്ങനെ തികഞ്ഞൊരു സിനിമയായിട്ടാണ് സുഡാനി ഫ്രം നൈജീരിയ വിലയിരുത്തപ്പെടുന്നത്.

ഏപ്രില്‍ ഫൂള്‍ ആക്കിയില്ല, പകരം മലയാള സിനിമ സമ്മാനിച്ചത് 5 സര്‍പ്രൈസുകള്‍! എന്തൊക്കെ ആണെന്ന് അറിയാമോ

മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?

English summary
Box office chart(Mar 26 – April 1): 3 new malayalam movies step in for the race!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X