»   » പ്രേക്ഷകരെ നിരാശരാക്കിയില്ല, നിര്‍മ്മാതാക്കളുടെ മാനം കാത്തു, 2016ല്‍ പണം വാരിയ മലയാള സിനിമകള്‍!

പ്രേക്ഷകരെ നിരാശരാക്കിയില്ല, നിര്‍മ്മാതാക്കളുടെ മാനം കാത്തു, 2016ല്‍ പണം വാരിയ മലയാള സിനിമകള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam


ഈ വര്‍ഷം ചെറുതും വലുതുമായി 121 ചിത്രങ്ങളാണ് മലയാള സിനിമയില്‍ പുറത്തിറങ്ങിയത്. ചെറുതെന്നോ വലുതെന്നോ നോക്കാതെയാണ് പ്രേക്ഷകര്‍ സിനിമകളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. വമ്പന്‍ ചിത്രങ്ങള്‍ മാത്രം തിയേറ്ററുകള്‍ കൈയ്യടക്കിയിരുന്ന കാലമൊക്കെ പോയി. ചെറുതാണെങ്കിലും മികച്ച സിനിമകളെ പ്രേക്ഷകര്‍ വിജയിപ്പിക്കാന്‍ തുടങ്ങിയത് ശ്രദ്ധേയമായിരുന്നു.

പുലിമുരുകനാണ് ഈ വര്‍ഷം ഒടുവില്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം എന്ന വിശേഷണത്തോടെ തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായി. മലയാള സിനിമയില്‍ ആദ്യമായി 100 കോടി കടന്ന ചിത്രം എന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. 150 കോടിയ്ക്ക് അടുത്ത് വരെയാണ് പുലിമുരുകന്‍ ഇതുവരെ നേടിയെടുത്തത്.


എന്നാല്‍ പുലിമുരുകനോളം വരില്ലെങ്കിലും ഈ വര്‍ഷം 25 ചിത്രങ്ങളാണ് ബോക്‌സോഫീസില്‍ വിജയം നേടി. പ്രേക്ഷകരെ തൃപ്തരാക്കിയ ചിത്രം നിര്‍മാതാക്കളുടെ മാനം രക്ഷിച്ച ചിത്രങ്ങള്‍ കൂടിയായിരുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല. കാണൂ.. ഈ വര്‍ഷം പുറത്തിറങ്ങിയ 121 ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍.


പുലിമുരുകന്‍

ഈ വര്‍ഷത്തെ എന്നല്ല, മലയാള സിനിമാ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമാണ് മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടിലെ പുലിമുരുകന്‍. 25 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 150 കോടിയ്ക്ക് അടുത്ത് വരെ ഇതിനോടകം നേടി. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് പുലിമുരുകന്‍ നിര്‍മ്മിച്ചത്.


ഒപ്പം

വര്‍ഷാവസാനം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ മറ്റൊരു ചിത്രമായിരുന്നു ഒപ്പം. മോഹന്‍ലാലിനൊപ്പമുള്ള പ്രിയദര്‍ശന്‍ വമ്പന്‍ തിരിച്ചവായിരുന്നു ചിത്രം. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രം ഈ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു. പുലിമുരുകന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു ഇത്.


മഹേഷിന്റെ പ്രതികാരം

തുടര്‍ച്ചയായി പരാജയം നേരിട്ട ഫഹദ് ഫാസിലിന്റെ ശക്തമായ തിരിച്ച് വരവായിരുന്നു മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. ഒരു യഥാര്‍ത്ഥ സംഭവ കഥയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ പിറവി. ഇടുക്കിയിലെ മലയോര ഗ്രാമത്തില്‍ സ്റ്റുഡിയോ നടത്തുന്ന സാധരണക്കാരനായ മഹേഷിന്റെ പ്രതികാരമായിരുന്നു ചിത്രത്തില്‍. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രത്തില്‍ മഹേഷിന്റെ പ്രതികാരവുമുണ്ട്.


ആക്ഷന്‍ ഹീറോ ബിജു

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളി നായകനായി എത്തിയ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളി പോലീസ് വേഷത്തില്‍ എത്തിയ ചിത്രം. അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്. സാധരണ പോലീസ് കഥകളില്‍ നിന്ന് വേറിട്ട് നിന്ന ആക്ഷന്‍ ഹീറോ ബിജുവിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പക്ഷേ ചിത്രം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രത്തിലുണ്ട്.


പാവാട

എന്ന് നിന്റെ മൊയ്തീന് ശേഷം പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളെല്ലാം വിജയമായിരുന്നു. ഈ വര്‍ഷത്തെ ആദ്യ ചിത്രം കൂടിയായിരുന്നു പൃഥ്വിരാജിന്റെ 'പാവാട'. മദ്യപാനികളായ പാവാട ബാബുവിന്റെയും പാമ്പു ജോയിയുടെയും ആത്മബന്ധത്തിന്റെ കഥയായിരുന്നു ചിത്രം. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ കളക്ഷന്‍ നേടി.


കസബ

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടിയുടെ കസബ. ഡാഡി കൂള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ പണിക്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടെയായിരുന്നു ഇത്.


കമ്മട്ടിപ്പാടം

ചാര്‍ലി, കലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു കമ്മട്ടിപ്പാടം. കൊച്ചിയിലെ തെരുവുകളില്‍ വളര്‍ന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതികാരത്തിന്റെ കഥ പറഞ്ഞ ചിത്രം. വിനായകന്‍, മണികണ്ഠന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


കിങ് ലയര്‍

ദിലീപും പ്രേമം ഫെയിം മഡോണ സെബാസ്റ്റിയനും ഒന്നിച്ച ചിത്രമാണ് കിങ് ലയര്‍. ഒരിടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. സമ്മിശ്ര പ്രതികരണമായിരുന്നുവെങ്കിലും ചിത്രം ബോക്‌സോഫീസില്‍ വിജയം നേടി.


കട്ടപ്പനയിലെ ഋത്വിക് റോഷന്‍

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണുവാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചത്. സിനിമാ നടനാകാന്‍ ജനിച്ച കട്ടപ്പനക്കാരന്‍ കിച്ചുവിന്റെ ജീവിത പോരാട്ടത്തിന്റെ രസികന്‍ കഥയായിരുന്നു ചിത്രം.


കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ

മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉദയ ബാനറില്‍ പുറത്ത് വന്ന ചിത്രമാണ് കൊച്ചൗവ്വ പൗലോ അയ്യപ്പാ കൊയ്‌ലോ. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും സുധീഷിന്റെ മകന്‍ രുദ്രാക്ഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വിജയമായിരുന്നു.


ജേക്കബിന്റെ സ്വര്‍ഗരാജ്യം

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിവിന്‍ പോളി നായകനായി എത്തിയ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. യഥാര്‍ത്ഥ ജീവിത കഥയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയം നേടി.English summary
Box office collection of Malayalam film 2016.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam