»   » ജയറാമിനെ ജനപ്രിയനാക്കിയത് കുടുംബ ചിത്രങ്ങളായിരുന്നു! അവസാനമിറങ്ങിയ ഈ സിനിമകളുടെ അവസ്ഥ അറിയാമോ?

ജയറാമിനെ ജനപ്രിയനാക്കിയത് കുടുംബ ചിത്രങ്ങളായിരുന്നു! അവസാനമിറങ്ങിയ ഈ സിനിമകളുടെ അവസ്ഥ അറിയാമോ?

Posted By:
Subscribe to Filmibeat Malayalam
ജനപ്രിയ നടൻ ജയറാമിന്റെ ഇപ്പഴത്തെ അവസ്ഥ

ജയറാമിനെ ജനപ്രിയനാക്കിയത് കുടുംബ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയായിരുന്നു. ഇന്ന് മുതല്‍ അത്തരമൊരു ചിത്രം തിയറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. സലീം കുമാറിന്റെ സംവിധാനത്തിലെത്തിയ ദൈവമേ കൈതൊഴം k.കുമാറാകേണം എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ജയറാം നായകനാവുന്ന ഏറ്റവും പുതിയ സിനിമ.

കളിയാക്കലല്ല, ആക്ഷേപ ഹാസ്യമാണ്! സലീം കുമാറിന്റെ ദൈവമേ കൈതൊഴാം k.കുമാറാകണം ഓഡിയന്‍സ് റിവ്യൂ...

സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം വന്നത് മുതല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച തുടക്കമാണ് കിട്ടിയിരിക്കുന്നതെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിനിമയ്ക്ക് മുമ്പ് ജയറാം നായനായി അഭിനയിച്ച അഞ്ച് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു.

ആകാശമിഠായി

ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം. സമുദ്രക്കനിയുടെ തമിഴ് സിനിമയായ അപ്പ മലയാളത്തിലേക്ക് റീമേക്ക് ചെയ്തതായിരുന്നു ആകാശമിഠായി. അവതരണം കൊണ്ട് മികച്ച് നിന്നിരുന്നെങ്കിലും ഒപ്പമിറങ്ങിയ സിനിമകള്‍ക്കൊപ്പം നോക്കുമ്പോള്‍ ജയറാമിന്റെ ആകാശമിഠായി ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

അച്ചായന്‍സ്


2017 ല്‍ പുറത്തിറങ്ങിയ ജയറാമിന്റെ മറ്റൊരു ചിത്രമാണ് അച്ചായന്‍സ്. ഇതുവരെ അഭിനയിച്ചതില്‍ നിന്നും ജയറാം വ്യത്യസ്തമായൊരു സ്റ്റൈയില്‍ പരീക്ഷിച്ച സിനിമയായിരുന്നു അച്ചായന്‍സ്. പലതരം പ്രതികരണമായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത സിനിമയ്ക്ക് മോശമില്ലാത്ത കളക്ഷനായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായത്.

സത്യ

ഒരു ആക്ഷന്‍ ഹീറോ നായകനായി ജയറാം അഭിനയിച്ച സിനിമയായിരുന്നു സത്യ. ദീപന്‍ സംവിധാനം ചെയ്ത സിനിമ ഒരു റോഡ് മൂവിയായിരുന്നു. സിനിമയെ വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ ഒരുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒരു പരാജയമായി മാറുകയായിരുന്നു.

ആട് പുലിയാട്ടം

ജയറാമിന്റെ പുതിയ ലുക്കിലേക്കുള്ള പ്രവേശനം ആട് പുലിയാട്ടം എന്ന സിനിമയിലൂടെയായിരുന്നു. ഒപു ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ നിര്‍മ്മിച്ച സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. 7 കോടിയായിരുന്നു സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നത്.

തിങ്കള്‍ മുതല്‍ വെള്ളി വരെ

ജയറാമിന്റെ സിനിമയാണെങ്കിലും ഗായിക റിമി ടോമി നായികയായി അഭിനയിച്ച സിനിമ എന്ന പ്രത്യേകതയായിരുന്നു തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയ്ക്കുണ്ടായിരുന്നത്. കുടുംബ ചിത്രമായി നിര്‍മ്മിച്ച സിനിമ വലിയ പ്രതീക്ഷകളുമായിട്ടാണ് വന്നിരുന്നത് എന്നാല്‍ പൂര്‍ണമായും പരാജയമായിരുന്നു.

English summary
Box office performances of Jayaram's previous 5 movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X