For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് ഡാൻസ് കളിക്കാൻ പോലും ഹണിക്ക് അറിയില്ലായിരുന്നു, ഏറ്റവും അടുത്ത സുഹൃത്ത് മഞ്ജു ചേച്ചിയാണ്'; മണിക്കുട്ടൻ!

  |

  ബിഗ് ബോസിൽ എത്തും മുമ്പെ തന്നെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനടനായിരുന്നു മണിക്കുട്ടൻ. റേറ്റിങ്ങിൽ മുന്നിൽ നിന്ന കായംകുളം കൊച്ചുണ്ണി പരമ്പരയിലൂടെ മലയാളികൾ ഉള്ള നാടും നാട്ടാരുടെയും മനം കവർന്നെടുക്കാൻ അന്ന് മണിക്കുട്ടന് കഴിഞ്ഞു.

  മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ മണിക്കുട്ടൻ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് കന്നി അരങ്ങേറ്റം മലയാള സിനിമയിൽ നടത്തുന്നത്. എന്നാൽ അദ്ദേഹത്തിന് അധികം ചിത്രങ്ങളിൽ തിളങ്ങാൻ സാധിച്ചില്ല.

  Also Read: 'ഞാനും അനുശ്രീയും ലീ​ഗലി മാരീഡല്ല, എല്ലാം അവളുടെ വീട്ടുകാരുടെ പ്ലാനാണ്, ചത്ത് ജീവിക്കുന്നത് പോലെയാണ്'; വിഷ്ണു ‌

  നായകനായി വളരെ കുറച്ച് സിനിമകളെ മണിക്കുട്ടന് ലഭിച്ചിരുന്നുള്ളു. ഇപ്പോൾ താരം സഹനടനായും മറ്റുമെല്ലാം സിനിമകളിൽ സജീവമാകാനുള്ള ശ്രമത്തിലാണ്. ഇപ്പോഴിത മണിക്കുട്ടൻ ഇന്ത്യാ​ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പതിനേഴ് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. മണിക്കുട്ടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

  'നമ്മളെപ്പോലുള്ളവർക്ക് അത്ഭുതമാണ് സിനിമ. പതിനേഴ് വർഷമായി സിനിമയിൽ നിൽക്കുന്നതും ഭാ​ഗ്യമാണ്. എന്റെ കഴിഞ്ഞുപോയ പതിനേഴ് വർഷവും എനിക്ക് ഓർമയുണ്ട്.'

  'വിനയൻ സാർ എനിക്ക് ​ഗുരുനാഥനാണ്. സിനിമയിലേക്ക് എൻട്രി തന്നത് അദ്ദേഹമാണ്. ഒരുപാട് പുതുമുഖങ്ങളെ കൊണ്ടുവന്ന് അദ്ദേഹം നായകനാക്കി. കഠിനാധ്വാനമാണ് നമ്മളെ നിലനിർത്തി കൊണ്ടുപോകുന്നത്. എനിക്ക് ഭാ​ഗ്യം കുറവാണെന്ന് വിനയൻ സാറിന് തോന്നിയെങ്കിൽ എന്നോടുള്ള സ്നേഹം കൊണ്ട് അദ്ദേഹത്തിന് തോന്നിയതായിരിക്കാം.'

  'ഫ്രണ്ട്ഷിപ്പ് സർക്കിൾ സിനിമയിൽ ഉണ്ടാകുന്നത് നല്ലതാണ്. കഥാപാത്രങ്ങൾ കിട്ടാനൊക്കെ ചിലപ്പോൾ ​ഗുണം ചെയ്യും. ഞാൻ അമ്മ അസോസിയേഷനിൽ‌ മെമ്പറാണ്. ഒരുപാട് നല്ല കാര്യങ്ങൾ അസോസിയേഷൻ ചെയ്യുന്നുണ്ട്. സാമ്പത്തിക സഹായം അടക്കം.'

  'അതൊക്കെ ഞങ്ങൾ കാണുന്നതാണ്. പലരേയും സഹായിക്കാൻ നമുക്ക് സാധിക്കും. അമ്മ അസോസിയേഷൻ മെമ്പർ ആയതിനാൽ എനിക്ക് ഒരു പ്രശ്നം വന്നാൽ ലാൽ സാർ മമ്മൂട്ടി സാർ ഉൾപ്പടെ 350 തോളം പേർ നമ്മുടെ കൂടെ ഉണ്ടാകും.'

  'എന്റെ ഫാമിലി അത്രത്തോളം വലുതാണ്. എനിക്ക് മലയാള സിനിമയിൽ ഫ്രണ്ട്ഷിപ്പ് സർക്കിൾ ഇല്ല. ഞാൻ അതിനുള്ള ശ്രമത്തിലാണ്. ലാൽ സാറിനൊപ്പമാണ് എനിക്ക് കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചിട്ടുള്ളത്. അതുകൊണ്ട് പ്രത്യേക ഒരു സ്നേഹമുണ്ട്.'

  Also Read: ദിലീപും കാവ്യയ്ക്കും മുന്നില്‍ കുട്ടികളെ നിലത്തിരുത്തി; മക്കളെ നിലത്തിരുന്നോ? അസ്വസ്ഥനായ ദിലീപിന്റെ വീഡിയോ

  'മണിക്കുട്ടനെന്നത് എന്റെ വീട്ടിലെ പേരാണ്. യഥാർഥ പേര് തോമസ് ജെയിംസെന്നാണ്. മലയാളിത്തമുണ്ട് മണിക്കുട്ടനെന്ന പേരിന്. പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നം എല്ലാ ആർട്ടിസ്റ്റുകൾക്കും ഉണ്ടാകും. വണ്ടിച്ചെക്ക് ഒരുപാട് എന്റെ കൈയ്യിലുണ്ട്.'

  'സിനിമ കാരണം ഒരാളുടെ കൈയ്യിൽ നിന്ന് കടം വാങ്ങിക്കേണ്ടി വന്നിട്ടില്ല. ബി​​ഗ് ബോസിൽ പോകും മുമ്പാണ് നെറ്റ്ഫ്ലിക്സിലെ നവരസയിൽ അഭിനയിച്ചത്. സിനിമയും പ്രേക്ഷകരും എന്നെ കൈവിട്ടിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ കൊച്ചുണ്ണിക്ക് നെ​​ഗറ്റീവ് ഷേഡുണ്ട്. ഞാൻ ആ റോൾ ചെയ്യില്ലെന്ന് വിനയൻ സാറിന് നന്നായി അറിയാം.'

  'കൊച്ചുണ്ണി സീരിയലിൽ അഭിനയിക്കുന്ന സമയത്ത് ഒരുപാട് റിസേർച്ച് ചെയ്തിരുന്നു ആ കഥാപാത്രത്തിന് വേണ്ടി. അധികം സേഫ്റ്റി ഉപകരണങ്ങൾ ഇല്ലാതെയാണ് അന്ന് സ്റ്റണ്ട് കൊച്ചുണ്ണിക്ക് വേണ്ടി ചെയ്തത്. വീണ് കാലൊക്കെ ഒടിഞ്ഞിട്ടുണ്ട്. കൊച്ചുണ്ണിയുടെ അനു​ഗ്രഹം കിട്ടിയപ്പോലെ വരെ തോന്നിയിരുന്നു.'

  'പിന്നെ സീരിയൽ നിർത്താൻ കാരണം സീരിയൽ കള്ളന്മാരുടെ സംസ്ഥാന സമ്മേളനം പോലെയായി. അങ്ങനെയാണ് അതിൽ നിന്നും മാറിയത്. വിനയൻ സാർ പത്തൊമ്പതാം നൂറ്റാണ്ടിൽ വേറൊരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് വിളിച്ചത്. കൊച്ചുണ്ണിയുടെ നെ​​ഗറ്റീവ് റോൾ ചെയ്യാൻ എനിക്ക് വിഷമമാണ്.'

  'ബോയ്ഫ്രണ്ട് സിനിമ എന്റെ ഭാ​ഗ്യമാണ്. മായാവി മമ്മൂട്ടി സാർ വിളിച്ച് തന്ന സിനിമയാണ്. മമ്മൂക്കയെ എന്നും കണ്ടോണ്ടിരിക്കാൻ തോന്നും. ജയസൂര്യ ചേട്ടനെപ്പോലെയാണ്. സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്ത് മഞ്ജു ചേച്ചിയാണ്. ചേച്ചി എന്നും സൂപ്പർസ്റ്റാറാണ്.'

  'മെസേജ് അയച്ചാൽ ചേച്ചി റിപ്ലെ തരും. ഹണി റോസിന് ബോയ് ഫ്രണ്ടിൽ വന്നപ്പോൾ ഡാൻസ് കളിക്കാൻ പോലും അറിയില്ലായിരുന്നു. ഭയങ്കര ബു​ദ്ധിമുട്ടായിരുന്നു ഡാൻസ് കളിക്കാൻ. ഇന്ന് ഹണി പക്ഷെ സൂപ്പർ സ്റ്റാറാണ്' മണിക്കുട്ടൻ പറഞ്ഞു.

  Read more about: Manikuttan
  English summary
  Boyfriend Movie Actor Manikuttan Open Up About His 17 Year Acting Life-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X