Just In
- 6 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 6 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 6 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 6 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാല്‍ ഭീമനായി തന്നെ അവതരിക്കും! ബ്രഹ്മാണ്ഡ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് ബിആര്‍ ഷെട്ടി
ഇന്ത്യന്‍ സിനിമാ ലോകത്ത് ബ്രഹ്മാണ്ഡ സിനിമകള്‍ക്ക് കളമൊരുങ്ങുകയാണ്. അതില്‍ ആമിര്‍ ഖാന് മുതല്‍ മോഹന്‍ലാല്‍ വരെ മഹാഭാരതം സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ്. പലരും മഹാഭാരതം സിനിമയാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും മോഹന്‍ലാലിന്റെ സിനിമയാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വിഎ ശ്രീകുമാര്‍ മേനോന് ആയിരുന്നു സിനിമ പ്രഖ്യാപിച്ചത്. മലയാളത്തില്‍ രണ്ടാമൂഴമെന്ന പേരില്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്ന സിനിമ അനിശ്ചിതത്വത്തിലായിരുന്നു.
ബിആര്‍ ഷെട്ടി ആയിരം കോടി മുതല്‍ മടക്കില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്ന ചിത്രം പാതി വഴിയില്‍ നിന്ന് പോവുകയായിരുന്നു. തിരക്കഥ എഴുതി നല്‍കിയിട്ട് വര്‍ഷങ്ങളായെങ്കിലും ചിത്രീകരണം തുടങ്ങാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് എംടി തിരക്കഥ തിരികെ വാങ്ങിയിരുന്നു. തിരക്കഥയുടെ പേരില്‍ വിവാദങ്ങള്‍ വന്നതോടെ താന്‍ സിനിമ ഉപേക്ഷിച്ചിതായി ബിആര്‍ ഷെട്ടി പറഞ്ഞിരുന്നു. എന്നാല്‍ മഹാഭാരത്തെ അടിസ്ഥാനമാക്കി താന്‍ സിനിമ ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിആര്‍ ഷെട്ടി.
വിവാദങ്ങള്‍ക്കോ തര്‍ക്കങ്ങള്‍ക്കോ അവസരം കൊടുക്കാത്ത തരത്തില്‍ സിനിമ ഒരുക്കാനാണ് തീരുമാനം. സംവിധായകനെയോ മറ്റ് അഭിനേതാക്കളെ കുറിച്ചോ ഇനിയും തീരുമാനം ഒന്നും ആയിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ അതും പുറത്ത് അറിയിക്കുമെന്നാണ് കരുതുന്നത്. ഒരു ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സിനിമയെ കുറിച്ച് നിര്‍മാതാവ് വ്യക്തമാക്കിയത്. ഭീമന്റെ വേഷത്തില്‍ മോഹന്‍ലാല്‍ തന്നെ അഭിനയിക്കുമെന്നാണ് സൂചന. അതേ സമയം മഹാഭാരതത്തെ ആസ്പദമാക്കി സിനിമ ഒരുക്കുമെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് വിഎ ശ്രീകുമാര്‍ മേനോനും.
ബോളിവുഡിലും മഹാഭാരതം ഒരുങ്ങുന്നുണ്ട്. ആമിര്‍ ഖാന് തന്റെ സ്വപ്ന സംരഭമായിട്ടാ3ണ് മഹാഭാരതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ ശ്രീകൃഷ്ണ വേഷത്തില്‍ എത്തുന്നത് ആമിര്‍ ആണെന്ന് പറഞ്ഞതോടെ ചില വിവാദങ്ങള്‍ തല പൊക്കിയിരുന്നു. സിനിമയുടെ രൂപത്തിലല്ലാതെ വെബ് സീരിസായി ഒരുക്കി മഹഭാരതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ആമിര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.