For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വൻ നേട്ടവുമായി ദുൽഖറിന്റെ കുറുപ്പ്, ബോക്സോഫീസിൽ ആദ്യദിനം നേടിയത് കോടികൾ

  |

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കുറുപ്പ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചിത്രം കഴിഞ്ഞ ദിവസം തിയേറ്റുകളിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കുറുപ്പിന് ലഭിക്കുന്നത് തിയേറ്ററുകൾ ആഘോഷമാക്കുകയാണ് ചിത്രം. ആറു കോടിയിൽ അധികം രൂപയാണ് ചിത്രം ഒറ്റ ദിവസം കൊണ്ട് നേടിയിരിക്കുന്നത്. ഈ വര്‍ഷം ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആണിത്. 500ലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

  മലയാള സിനിമയിലെ ആദ്യ ദിന കളക്ഷനുകളുടെ ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ ദുല്‍ഖര്‍ സല്‍മാന്‍ പിന്നിലാക്കിയെന്ന് നിര്‍മ്മാതാക്കള്‍ ദ ക്യു'വിനോട് പറഞ്ഞു . കേരളത്തില്‍ നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് 505 സ്‌ക്രീനില്‍ 2600ലേറെ ഷോകളാണ് നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണല്‍ ഷോ നടന്നു. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ കേരളത്തില്‍ മാത്രം ആറ് കോട് മുപ്പത് ലക്ഷം രൂപയാണെന്ന് വേഫയര്‍ പ്രൊഡക്ഷന്‍സിന്റെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ജയശങ്കര്‍ ദ ക്യുവിനോട് പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയുടെ ഫസ്റ്റ് ഡേ ഗ്രോസ് കളക്ഷനെ പിന്നിലാക്കിയാണ് കുറുപ്പിന്റെ നേട്ടമെന്നും ജയശങ്കര്‍.

  ശ്രീകുമാറിന്റെ ചക്കപ്പഴത്തിൽ നിന്നുള്ള പിൻമാറ്റം, ശ്രുതി രജനികാന്തിന്റെ വാക്കുകൾ വൈറലാവുന്നു

  കൊവിഡ് സാഹചര്യത്തില്‍ 50 ശതമാനം സീറ്റിംഗിലാണ് കുറുപ്പ് റെക്കോഡ് കളക്ഷന്‍ നേടിയത്. രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററിലേക്ക് പ്രേക്ഷകര്‍ എത്തുമോ എന്ന ആശങ്കയാണ് കുറുപ്പിലൂടെ മാറിയിരിക്കുന്നത്. ഞായറാഴ്ച്ച വരെ കേരളത്തിലെ മിക്ക തിയേറ്ററുകളിലും ചിത്രത്തിന് വന്‍ ബുക്കിങ്ങാണ് നടന്നിരിക്കുന്നത്. ടിക്കറ്റ് ഡിമാന്റിനെ തുടര്‍ന്ന് ഷോകളുടെ എണ്ണവും തിയേറ്ററുകള്‍ കൂട്ടിയിട്ടുണ്ടെന്നാണ് സൂചന. തിങ്കളാഴ്ച്ച മുതല്‍ കൂടുതല്‍ കുടുംബ പ്രേക്ഷകരെ കുറുപ്പ് തിയേറ്ററിലെത്തിക്കുമെന്നാണ് ടിക്കറ്റ് ബുക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ തിയേറ്റര്‍ ഉടമകള്‍ വിലയിരുത്തുന്നത്'.

  kurup

  'കുറുപ്പിൽ' വലിയ ബുദ്ധിമുട്ട് അതായിരുന്നു,സമയം എടുക്കാനുള്ള കാരണം വെളിപ്പെടുത്തി ദുൽഖർ

  നിലവില്‍ കേരളത്തിലെ ബോക്സ് ഓഫീസിലെ ഭൂരിപക്ഷം റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ്. ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍, ആദ്യ 50 കോടി ചിത്രം, നൂറ് കോടി ചിത്രം, 200 കോടി ചിത്രം, ഏറ്റവും കുടുതല്‍ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഉള്ള താരം എന്നിങ്ങനെ. മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്റെ ആദ്യ ദിന റെക്കോഡും കുറുപ്പ് മറികടന്നിരിക്കുകയാണ്.

  കൊവിഡ് നിയന്ത്രണത്തിന് ശേഷം തുറക്കുമ്പോള്‍ തിയറ്റര്‍ പഴയപോലെ സജീവമാകുമോ എന്ന സംശയത്തെ അപ്രസക്തമാക്കുന്നതാണ് കുറുപ്പിന്റെ പ്രീ ബുക്കിംഗും ആദ്യ ദിന കളക്ഷനും. കുറുപ്പ് ഒരാഴ്ച പൂര്‍ത്തിയാക്കുമ്പോള്‍ 10 കോടിക്ക് മുകളില്‍ ഗ്രോസ് നേടുമെന്ന് ഷേണോയിസ് സിനിമാക്സ് എം.ഡി സുരേഷ് ഷേണായ് ദ ക്യുവിനോട് പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനെ ജനങ്ങള്‍ അടുത്ത സൂപ്പര്‍താരമായി ഉയര്‍ത്തിയ ചിത്രമാണ് കുറുപ്പ് എന്നും സുരേഷ് ഷേണായ്.

  Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records

  ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

  Read more about: dulquer salmaan kurup
  English summary
  Buzz: Dulquer Salmaan's Kurup Worldwide Grosss Collection Crossed 15.9 cr?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X