twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാന്‍ സിങ് തോമറായും ലഞ്ച് ബോക്‌സിലും വിസ്മയിപ്പിച്ച പ്രകടനം! ഇര്‍ഫാന്‍ ഖാന്റെ മികച്ച സിനിമകള്‍ കാണാം

    By Prashant V R
    |

    ഇര്‍ഫാന്‍ ഖാന്റെ വിടവാങ്ങല്‍ ഇന്ത്യന്‍ സിനിമാ ലോകത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടതാരമായത്. നാച്ചുറല്‍ ആക്ടിങ്ങിലൂടെയാണ് ഇര്‍ഫാന്‍ ഖാന്‍ ബോളിവുഡില്‍ തിളങ്ങിയത്. സിനിമകളുടെ തിരഞ്ഞെടുപ്പില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ താരം കൂടിയാണ് ഇര്‍ഫാന്‍. വ്യത്യസ്തമാര്‍ന്ന പ്രമേയം പറഞ്ഞ സിനിമകളുമായിട്ടാണ് അദ്ദേഹം മിക്കപ്പോഴും എത്തിയിരുന്നത്.

    1989ല്‍ മീരാ നായര്‍ സംവിധാനം ചെയ്ത സലാം ബോംബൈ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഫാന്‍ ഖാന്‍ ബോളിവുഡില്‍ എത്തിയത്. തുടര്‍ന്ന് 80തിലധികം സിനിമകളില്‍ നടന്‍ ബോളിവുഡില്‍ അഭിനയിച്ചു. ഖാന്‍ ത്രയങ്ങളേക്കാള്‍ മികച്ച അഭിനയമാണ് ഇര്‍ഫാന്‍ ഓരോ സിനിമകളിലും കാഴ്ചവെച്ചിരുന്നത്. ഇര്‍ഫാന്‍ ഖാന്റെ കരിയറില്‍ വഴിത്തിരിവായ ചില സിനിമകളെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ,

    പാന്‍ സിങ്ങ് തോമര്‍

    പാന്‍ സിങ്ങ് തോമര്‍

    പാന്‍സിങ് തോമര്‍ എന്ന അത്‌ലറ്റിന്റെ ജീവിത കഥ പറഞ്ഞ ചിത്രമാണിത്. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഇര്‍ഫാന്‍ അഭിനയിച്ചത്. തിഗ്മാന്‍ഷു ദൂലിയ ആണ് സിനിമ സംവിധാനം ചെയ്തത്. 2012ലാണ് ചിത്രം പുറത്തിറങ്ങിയത്. ദേശീയ തലത്തില്‍ അത്‌ലറ്റായിരുന്ന, പട്ടാളക്കാരനായിരുന്ന പാന്‍ സിങ് തോമര്‍ കൊളളക്കാരനായി മാറുന്ന കഥയായിരുന്നു ചിത്രം പറഞ്ഞത്. പാന്‍ സിങ്ങിലെ പ്രകനത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ഇര്‍ഫാന്‍ ഖാന് ലഭിച്ചിരുന്നു.

    ദ ലഞ്ച് ബോക്‌സ്

    ദ ലഞ്ച് ബോക്‌സ്

    ഇര്‍ഫാന്‍ ഖാന്റെ കരിയറില്‍ ശ്രദ്ധേയമായ സിനിമകളിലൊന്നാണ് ദ ലഞ്ച് ബോക്‌സ്. റിതേഷ് ബാദ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ സാജന്‍ ഫെര്‍ണാണ്ടസ് എന്ന കഥാപാത്രമായിട്ടാണ് താരം എത്തിയത്. ഇന്‍ഡിപെന്‍ഡന്റ് സിനിമകളില്‍ ഇര്‍ഫാന് ഏറെ ആരാധകരെ നേടികൊടുത്ത ചിത്രം കൂടിയായിരുന്നു ലഞ്ച് ബോക്‌സ്. നവാദസുദ്ദീന്‍ സിദ്ധിഖും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു

    തല്‍വാര്‍

    തല്‍വാര്‍

    അശ്വിന്‍ കുമാര്‍ എന്ന കുറ്റാന്വേഷകനായി ഇര്‍ഫാന്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രമാണ് തല്‍വാര്‍. മേഘ്‌ന ഗുല്‍സറാണ് സിനിമ സംവിധാനം ചെയ്തത്. ത്രില്ലര്‍ ചിത്രത്തില്‍ മുന്‍ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന പ്രകടനമാണ് ഇര്‍ഫാന്‍ കാഴ്ചവെച്ചത്. 2015ലായിരുന്നു ഇര്‍ഫാന്റെ തല്‍വാര്‍ പുറത്തിറങ്ങിയിരുന്നത്.

    പീകൂ

    പീകൂ

    അമിതാഭ് ബച്ചന്‍, ദീപികാ പദുകോണ്‍ തുടങ്ങിവര്‍ക്കൊപ്പം ഇര്‍ഫാനും പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു പീകൂ. ഷൂജിത്ത് സിര്‍ക്കാറാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. ബച്ചന്റെയും ദീപികയുടെയും അഭിനയത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ഇര്‍ഫാന്‍ ചിത്രത്തില്‍ കാഴ്ചവെച്ചത്. അലസനായ റാണ ചൗധരി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഇര്‍ഫാന്‍ എത്തിയത്.

    മക്ബൂല്‍

    മക്ബൂല്‍

    വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മക്ബൂല്‍. മിയാന്‍ മക്ബൂല്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഇര്‍ഫാന്‍ എത്തിയത്. ഓംപുരി, നസ്‌റുദ്ദീന്‍ ഷാ, പങ്കജ് കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഷേക്‌സ്പിയറുടെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കാണ്ടായിരുന്നു മക്ബൂല്‍ ഒരുക്കിയത്.

    ഇര്‍ഫാന്‍ ഖാന്റെ വിടവാങ്ങലില്‍ നടുങ്ങി ബോളിവുഡ്! ആദരാഞ്ജലികള്‍ നേര്‍ന്ന് താരങ്ങള്‍ഇര്‍ഫാന്‍ ഖാന്റെ വിടവാങ്ങലില്‍ നടുങ്ങി ബോളിവുഡ്! ആദരാഞ്ജലികള്‍ നേര്‍ന്ന് താരങ്ങള്‍

    ഹിന്ദി മീഡിയം

    ഇര്‍ഫാന്‍ ഖാന്റെതായി ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നാണ് ഹിന്ദി മീഡിയം. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചായിരുന്നു സിനിമ പറഞ്ഞത്. വളരെ ലൈറ്റ് ഹാര്‍ട്ടഡായ സിനിമ കൂടിയായിരുന്നു ഹിന്ദി മീഡിയം. ചിത്രത്തിന്റെ രണ്ടാം ഭാഗമായ അംഗ്രേസി മീഡിയത്തിലാണ് ഇര്‍ഫാന്‍ ഖാന്‍ അവസാനമായി അഭിനയിച്ചത്.

    പ്രഭാകരാ വിളി എല്‍ടിടിഇയെ അധിക്ഷേപിച്ചതായി വ്യാഖ്യാനിക്കുന്നത് വിഡ്ഡിത്തം,തുറന്നുപറഞ്ഞ് ശ്രീനിവാസന്‍പ്രഭാകരാ വിളി എല്‍ടിടിഇയെ അധിക്ഷേപിച്ചതായി വ്യാഖ്യാനിക്കുന്നത് വിഡ്ഡിത്തം,തുറന്നുപറഞ്ഞ് ശ്രീനിവാസന്‍

    Read more about: irfan khan
    English summary
    Career Best Movies Of Irrfan Khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X