»   » നടി കാതറിന്‍ ട്രീസയെ അറിയാമോ? ഫാഷനിലുള്ള വേഷവുമായി നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍!

നടി കാതറിന്‍ ട്രീസയെ അറിയാമോ? ഫാഷനിലുള്ള വേഷവുമായി നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍!

Written By:
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമയില്‍ സജീവമായ നടിയും മോഡലുമാണ് കാതറിന്‍ ട്രീസ. കോട്ടയത്താണ് നടി ജനിച്ചതെങ്കിലും വളര്‍ന്നതൊക്കെ ദുബായിലായിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മോഡലിങ്ങിലേക്ക് ഇറങ്ങിയ കാതറിന്‍ ഇന്ന് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിമാരില്‍ ഒരാളായി വളര്‍ന്നത് പെട്ടെന്നായിരുന്നു.

നടനാവാന്‍ പോയിട്ട് ട്രോളനായ കാളിദാസിനെ നിങ്ങള്‍ക്ക് അറിയാമോ? ഇല്ലെങ്കില്‍ ഞങ്ങ പരിചയപ്പെടുത്താം...

2010 ല്‍ ശങ്കര്‍ ഐപിഎസ് എന്ന കന്നഡ സിനിമയിലൂടെയായിരുന്നു കാതറിന്‍ ട്രീസ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ശേഷം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യന്‍ ഭാഷകളില്‍ നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ രണ്ട് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളു..

കാതറിന്‍ ട്രീസ

കോട്ടയത്ത് നിന്നും മലയാളി കൂടുംബത്തില്‍ ജനിച്ച നടിയാണ് കാതറിന്‍ ട്രീസ. നടി പഠിച്ചതും വളര്‍ന്നതുമൊക്കേ ദുബായിലും മറ്റുമായിരുന്നതിനാല്‍ മലയാളം കുറച്ച് മാത്രമെ അറിയു. എന്നാല്‍ തെലുങ്കു, ഹിന്ദി തുടങ്ങിയ ഭാഷകള്‍ കാതറിന് പരിചയമാണ്.

മോഡലിംഗ്

മോഡലിംഗില്‍ നിന്നുമായിരുന്നു കാതറിന്‍ സിനിമയിലേക്കെത്തിയത്. 2010 ല്‍ കന്നഡയില്‍ നിര്‍മ്മിച്ച ശങ്കര്‍ ഐപിഎസ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കാതറിന്‍ അതേ വര്‍ഷം തന്നെ മലയാളത്തില്‍ ദി ത്രില്ലര്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

വീണ്ടും മലയാളത്തില്‍

മൂന്നാമതും മലയാളത്തില്‍ തന്നെയായിരുന്നു കാതറിന്‍ അഭിനയിച്ചിരുന്നത്. 2011 ല്‍ റിലീസിനെത്തിയ ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ആക്ഷന്‍ എന്ന സിനിമയിലായിരുന്നു രണ്ടാമതായി കാതറിന്‍ മലയാളത്തില്‍ അഭിനയിച്ചത്.

തെന്നിന്ത്യന്‍ നടി

കന്നഡ, തമിഴ് എന്നിങ്ങനെ മറ്റ് ഭാഷകളിലും അഭിനയിച്ചെങ്കിലും തെലുങ്ക് സിനിമയിലായിരുന്നു പിന്നീട് കാതറിന്‍ സജീവമായത്. തമിഴില്‍ നിര്‍മ്മിച്ച കഥാ നായകന്‍ എന്ന സിനിമയിലായിരുന്നു അവസാനമായി കാതറിന്‍ അഭിനയിച്ചിരുന്നത്.

English summary
Catherine Tresa's latest photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam