twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആശുപത്രിയിൽ പോകാൻ കൂടെ വരണം; ഡെന്നീസ് ജോസഫ് കരിയർ മാറിയതിനെ കുറിച്ച് എസ്എൻ സ്വാമി

    |

    മലയാള സിനിമയുടെ തീരാനഷ്ടമാണ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ വിയോഗം. ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും ഇത് കേട്ടത്. ഡെന്നീസ് ജോസഫും അദ്ദേഹത്തിനറെ കഥകളും ഇനിയില്ലെന്ന് ഇനിയും പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഡെന്നീസ് ജോസഫ് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കരിയർ മാറ്റി മറിച്ചത് പോലെ തിരക്കഥാകൃത്ത് എസ് എൻ സ്വാമിയുടേയും സിനിമാ ജീവിതം മാറ്റി മറിച്ചിരുന്നു. ആക്ഷൻ ത്രില്ലർ ചിത്രങ്ങൾ എഴുതാൻ എസ് എൻ സ്വാമിയെ പ്രേരിപ്പിച്ചത് ഡെന്നീസ് ജോസഫ് ആയിരുന്നു. മലയാള മനോരമയിൽ പ്രസിദ്ധികരിച്ച ഒരു പക്തിയിലൂടെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

    പൂളിൽ ഗ്ലാമറസ് ലുക്കിൽ റായ് ലക്ഷ്മി, ചിത്രം വൈറലാകുന്നു

    തന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ സംഭവമായിട്ടാണ് ഡെന്നീസ് ജോസഫിന്റെ ഇടപെടലിനെ എസ്എൻ സ്വാമി കാണുന്നത്. അതുവരെ കുടുംബചിത്രങ്ങൾ എഴുതി കൊണ്ടിരുന്ന എസ് എൻ സ്വാമി ഡെന്നീസിന്റെ നിർബന്ധം കൊണ്ടായിരുന്നു ആദ്യമായി ഇരുപതാം നൂറ്റാണ്ട് എന്ന ആക്ഷൻ ചിത്രം എഴുതിയത്. ആ സംഭവത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ

    സുഖമില്ലെന്ന് പറഞ്ഞ്  ഫോൺ വിളിച്ചു

    തുടക്കത്തിൽ കുടുംബ ചിത്രങ്ങൾക്കായിരുന്നു തിരക്കഥ എഴുതിയിരുന്നത്. മോഹൻലാലും മമ്മൂട്ടിയും നായകൻമാരായി എത്തിയ ആ ചിത്രങ്ങളെല്ലാം വൻ വിജയവുമായിരുന്നു. അപ്പോൾ സ്വാഭാവികമായും തിരക്കേറി. ഒരു ദിവസം ഡെന്നീസ് ജോസഫിന്റെ വിളിയെത്തി. അക്കാലത്ത് ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്താണ് അദ്ദേഹം. തനിക്ക് സുഖമില്ലെന്നും ആശുപത്രിയിൽ പോകാൻ സഹായത്തിനായി വേഗം വരണമെന്നും അദ്ദേഹം പറഞ്ഞു.

    കെ മധുവിന്റെ ചിത്രം

    ഞാനെത്തുമ്പോൾ ഡെന്നീസ് എന്നെനോക്കി ചിരിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ദേഷ്യം വന്നു. കള്ളം പറഞ്ഞതെന്തിനെന്നു ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞാലേ നീ വരികയുള്ളൂ എന്നറിയാവുന്നതു കൊണ്ടാണെന്നായിരുന്നു മറുപടി. ഡെന്നീസിനൊപ്പം അന്നേരം മുറിയിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. കെ. മധു ആയിരുന്നു അത്.ഡെന്നീസ് ജോസഫ് കാര്യം പറഞ്ഞു.

     ഡെന്നീസിന്റെ ആവശ്യം

    മധു സ്വതന്ത്ര സംവിധായകനാവുന്ന സിനിമയ്‌ക്കായി തിരക്കഥ എഴുതാമെന്ന് അദ്ദേഹം ഏറ്റിരുന്നു. ആരോമ മണി നിർമിക്കുന്ന ചിത്രത്തിനു മോഹൻലാലിന്റെ ഡേറ്റ് കിട്ടി. തിരക്കഥയെഴുതാനായി ഡെന്നീസ് അഡ്വാൻസും വാങ്ങിയതാണ്. പക്ഷേ, അത് എഴുതി കൊടുക്കാനാവാത്ത സ്ഥിതി. പകരം ആ സിനിമയ്‌ക്കുള്ള തിരക്കഥ ഞാനെഴുതി നൽകണം എന്നതായിരുന്നു ഡെന്നീസിന്റെ ആവശ്യം.

    Recommended Video

    DIrector and Script Writer Dennis Joseph Passed away | FilmiBeat Malayalam
    കരിയർ മാറി

    അതുവരെ അധോലോക രാജാക്കൻമാരെക്കുറിച്ചൊക്കെ പത്രങ്ങളിൽ നിന്നു വായിച്ചറിഞ്ഞ എനിക്ക് ആ പടത്തിൽ ഒരു കഥയുടെ ചരടുടക്കി. അങ്ങനെയാണ് 20-ാം നൂറ്റാണ്ട് എന്ന ചിത്രം പിറക്കുന്നത്. ആ ചിത്രം മലയാളത്തിലെ എക്കാലത്തേയും വമ്പൻ ഹിറ്റുകളിലൊന്നായി. മോഹൻലാലിനു സൂപ്പർ താരപദവി സമ്മാനിച്ച ചിത്രമായിരുന്നു അത്. തിരക്കഥാകൃത്തെന്ന നിലയിൽ 20-ാം നൂറ്റാണ്ട് എനിക്കും വഴിത്തിരിവായി. വഴങ്ങില്ലെന്നു കരുതിയ ത്രില്ലറുകളിലേക്കുള്ള ഒരു വഴിമാറ്റമായിരുന്നു പിന്നീട്. മമ്മൂട്ടിയുടെ നിർദേശ പ്രകാരം സേതുരാമയ്യർ കഥകൾ പിറന്നതെല്ലാം ഈ ട്രാക്കിലാണ്.

    Read more about: sn swamy dennis joseph
    English summary
    Cbi Movie's Script Writer Sn Swamy Opens Up How Dennis Joseph Career has changed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X