»   » താരങ്ങളുടെ നായപ്രേമം

താരങ്ങളുടെ നായപ്രേമം

Posted By:
Subscribe to Filmibeat Malayalam

താരങ്ങളില്‍ പലരും വളര്‍ത്തുമൃഗങ്ങളോട് ഏറെ താല്‍പര്യം കാണിയ്ക്കുന്നവരാണ്. നമ്മുടെ സൂപ്പര്‍താരങ്ങളില്‍ പലര്‍ക്കുമുണ്ട് വിദേശി, സ്വദേശി ഇനത്തില്‍പ്പെട്ട വളര്‍ത്തു നായകള്‍.

യജമാനന്മാര്‍ക്കുള്ള അതേ താരപരിവേഷമാണ് പലപ്പോഴും ഈ വളര്‍ത്തുമൃഗങ്ങള്‍ക്കും കിട്ടാറുള്ളത്. വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ മോഹന്‍ലാലും, സല്‍മാന്‍ ഖാനും, അമിതാഭ് ബച്ചനുമെല്ലാം വളരെ കണിശക്കാരാണ്.

ഇതാ പെറ്റ് ഡോഗ്‌സ് ഉള്ള താരങ്ങള്‍

താരങ്ങളുടെ നായപ്രേമം

ഒട്ടേറെ നായകളുണ്ട് മോഹന്‍ലാലിന്റെ കളക്ഷനില്‍. ഇക്കൂട്ടത്തിലെ മുമ്പന്‍ ഒരു റോട്ട്‌വീലറാണ്. റോട്‍വീലറിനെ കൂടാതെ ആസ്ത്രേലിയയില്‍ നിന്നും കൊണ്ടുവന്ന സൈബീരിയന്‍ ഹസ്കി വിഭാഗത്തില്‍പ്പെട്ടൊരു നായയും ലാലിനുണ്ട്. സ്റ്റോം എന്നാണ് ഇതിന്‍റെ പേര്. കെന്നല്‍ ഡേ കെയറിലാണ് സ്റ്റോമിനെ പലപ്പോഴും പാര്‍പ്പിയ്ക്കുന്നത്. തിരക്കിനിടയില്‍ ഇവരൊടൊപ്പം ചെലവിടാനായി ലാല്‍ സമയം കണ്ടെത്താറുണ്ട്.

താരങ്ങളുടെ നായപ്രേമം

മൂന്ന് നായകളെയാണ് സല്‍മാന്‍ വളര്‍ത്തുന്നത്. ഒരു സെയ്ന്റ് ബെര്‍ണാഡ്, ഫ്രഞ്ച് മസ്റ്റിഫ്, നെപ്പോളിയന്‍ മാസ്റ്റിഫ് എന്നിവയാണ് സല്‍മാന്റെ പെറ്റ് ഇനങ്ങള്‍. ഇവയുടെ പേര് യഥാക്രമം സെയ്ന്റ്, വീര്‍, മൈ ലവ് എന്നിങ്ങനെയാണ്.

താരങ്ങളുടെ നായപ്രേമം

എല്ലാവരും മുമ്പന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട പട്ടികളെ സ്വന്തമാക്കാന്‍ മത്സരിയ്ക്കുമ്പോള്‍ തെന്നിന്ത്യന്‍ താരം തൃഷ അല്‍പം വ്യത്യസ്തയാണ്. ഒരു തെരുവു നായയെയാണ് തൃഷ ദത്തെടുത്ത് വളര്‍ത്തുന്നത്. ഇതിന് ടുരു എന്ന് പേരുമിട്ടിട്ടുണ്ട് താരം

താരങ്ങളുടെ നായപ്രേമം

ബോളിവുഡിന്റെ ബിഗ് ബിയെന്നാണല്ലോ ബച്ചന്‍ അറിയപ്പെടുന്നത്. അപ്പോള്‍ ബച്ചന്റെ വളര്‍ത്തുനായയ്ക്കും അതേ വലിപ്പം വേണം. രണ്ടുകാലില്‍ എഴുന്നേറ്റുനിന്നാല്‍ ബച്ചനോളം തന്നെ വലിപ്പമുള്ള പിരാന ഡേന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട നായയാണ് ബച്ചന്റേത്. ട്വിറ്ററിലും മറ്റും ബച്ചന്‍ ഇടക്കിടെ ഷനൗക്കിനെക്കുറിച്ച് പറയാറുണ്ട്.

താരങ്ങളുടെ നായപ്രേമം

രണ്ട് നായകളെയാണ് ജെനീലിയ വളര്‍ത്തുന്നത്. ലൈക, പെപ്പര്‍ എന്നിങ്ങനെയാണ് ജെനീലിയെ തന്റെ നായകള്‍ക്ക് പേരിട്ടിരിക്കുന്നത്.

താരങ്ങളുടെ നായപ്രേമം

ചിഹ്വാഹ്വ വര്‍ഗ്ഗത്തില്‍പ്പെട്ട നായയെയാണ് ബിപാഷ വളര്‍ത്തുന്നത്. പോഷ്ടോയെന്നാണ് ബിപാഷ ഇതിന് പേരിട്ടിരിക്കുന്നത്. ഈ നായയും ഇടക്കിടെ ട്വിറ്ററില്‍ താരമാകാറുണ്ട്.

താരങ്ങളുടെ നായപ്രേമം

ജെര്‍മ്മന്‍ സ്പിറ്റ്‌സ് വിഭാഗത്തില്‍പ്പെട്ട മിനിയേച്ചര്‍ ഡോഗ് ആണ് കങ്കണയുടേത്. പ്ലൂട്ടോയെന്നാണ് കങ്കണ ഇതിന് പേരിട്ടിരിക്കുന്നത്. ആദ്യകാലത്ത് നായകളെ പേടിയായിരുന്ന കങ്കണ സല്‍മാന്റെ പിന്തുണയോടെയാണത്രേ നായപ്പേടി മാറ്റുകയും ഒന്നിനെ വളര്‍ത്താന്‍ തുടങ്ങുകയും ചെയ്തത്.

English summary
Check out these pictures of dogs and their celebrity owners include Mohanlal, Amitabh Bachchan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam